ബിഗ് ബോസ് ഫിനാലെയെ കുറിച്ച് സൂര്യയുടെ വെളിപ്പെടുത്തല്‍; കേട്ടതെല്ലാം ശരിയെന്ന് ഉറപ്പിച്ച് ആരാധകര്‍!

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഷോ നിര്‍ത്തിവച്ചിട്ട് ഒരു മാസത്തിലധികമായി. പിന്നാലെ വിജയിയെ കണ്ടെത്താനായി നടത്തിയ വോട്ടിംഗ് കഴിഞ്ഞിട്ടും ഒരുമാസത്തോളമായി. ഫിനാലെയുമായി ബന്ധപ്പെട്ട യാതൊരു വിവരവും ഇതുവരേയും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത്.

വീണിതല്ലോ കിടക്കുന്നു! വെറൈറ്റി ഫോട്ടോഷൂട്ടുമായി കാജല്‍ അഗര്‍വാള്‍

ഷോയുടെ ഫിനാലെ തീയ്യതിയും വേദിയും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും ഷോയുടെ ഫിനാലെ ചെന്നൈയില്‍ വച്ച് ജുലൈ 24 ന് നടക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതോടെ ആരാധകര്‍ വീണ്ടും ആവേശത്തിലായിരിക്കുകയാണ്. ഇനിയും കാത്തിരിക്കാന്‍ വയ്യെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ഷോയുമായി ബന്ധപ്പെട്ടൊരു അപ്പ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സൂര്യ.

സൂര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നിന്നും അവസാനമായി എവിക്ട് ആയ മത്സരാര്‍ത്ഥിയാണ് സൂര്യ. പിന്നാലെയാണ് ഷോ നിര്‍ത്തി വെക്കേണ്ടി വരുന്നത്. തുടര്‍ന്ന് മറ്റ് താരങ്ങള്‍ക്കൊപ്പം സൂര്യയും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോഴിതാ ഫിനാലെയുമായി ബന്ധപ്പെട്ടൊരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൂര്യ. തന്റെ ഇന്‍സറ്റഗ്രാം സ്റ്റോറിയിലൂടെയാണ് സൂര്യയുടെ പ്രതികരണം. വിശദമായി വായിക്കാം.

കുറച്ചധികം മെസേജ്

ബിഗ് ബോസ് ഷോയുടെ ഫിനാലെയില്‍ താന്‍ പോകുന്നുണ്ടെന്നാണ് സൂര്യ പറയുന്നത്. കുറച്ചധികം മെസേജ് ഈ ഒരു കാര്യത്തെ കുറിച്ച് വരുന്നുണ്ട്. അതുകൊണ്ട് മറുപടി ഇവിടെ ഇടുന്നു. ബിഗ് ബോസ് ഫിനാലെ പോകുന്നുണ്ട്. ഡാന്‍സ് ഉണ്ടാകുമോ ഇല്ലയോ എന്ന് തീരുമാനം ആയിട്ടില്ലെന്നാണ് സൂര്യ പറയുന്നത്. സൂര്യയുടെ സ്റ്റോറി കണ്ടതോടെ ഉടനെ തന്നെ ഫിനാലെയുണ്ടാകുമെന്ന കാര്യത്തില്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വളര്‍ന്നിട്ടുണ്ട്. എന്നാല്‍ ഫിനാലെ തിയ്യതിയും വേദിയുമൊന്നും വ്യക്തമായിട്ടില്ല.

എല്ലാ പ്രതീക്ഷകളേയും തകര്‍ത്ത്

ബിഗ് ബോസ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ. തുടക്കത്തില്‍ പലരും സൂര്യയുടെ പാവം സ്വഭാവം കാരണം അധികനാള്‍ ഷോയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും തകര്‍ത്ത് അവസാനം വരെ നില്‍ക്കാന്‍ സൂര്യയ്ക്ക് സാധിച്ചു. ബിഗ് ബോസ് താരം മണിക്കുട്ടനോട് തോന്നിയ പ്രണയം തുറന്നു പറഞ്ഞതും സൂര്യയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. എന്നാല്‍ സൂര്യയെ സുഹൃത്തായാണ് കാണുന്നതെന്നായിരുന്നു മണിക്കുട്ടന്റെ പ്രതികരണം.

Recommended Video

Mani Kuttan response after Bigg Boss got postponed
വിജയിയെ കണ്ടെത്തുക

ഷോ നിര്‍ത്തി വെക്കേണ്ടി വന്നപ്പോള്‍ ഉണ്ടായിരുന്നവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തുക. ഇത് പ്രകാരം വോട്ടിംഗും നടന്നിരുന്നു. മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, റംസാന്‍, കിടിലം ഫിറോസ്, നോബി, അനൂപ് കൃഷ്ണന്‍, റിതു മന്ത്ര എന്നിവരാണ് അവസാന മത്സരത്തിനുള്ളത്. ഷോയുടെ വിജയിയെ എന്നറിയുമെന്ന് കാത്തിരിക്കുകയായിരുന്ന ഫാന്‍ ആര്‍മികള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വീണ്ടും സജീവമായിട്ടുണ്ട്. ആരാകും വിജയി എന്നത് കണ്ടറിയണം.

ഞങ്ങള്‍ക്ക് പറയാനുള്ളത്

എല്ലാവരേയും പോലെ ഞങ്ങളും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ അറിയാനായി കാത്തിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന, ഏറ്റവും മികച്ച മത്സരാര്‍ത്ഥിയ്ക്ക് തന്നെ വിജയിക്കാന്‍ സാധിക്കട്ടെ. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ആശംസകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X