ഈ വീട്ടിലെ ഒരാളെ ഭയങ്കര ഇഷ്ടമാണ്, പേര് പറയില്ലെന്ന് സൂര്യ; ആളെ 'പൊക്കി' പ്രേക്ഷകരും ബിഗ് ബോസും
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മുന്‍ ക്യാപ്റ്റനാണ് സൂര്യ. പൊതുവെ പാവം ഇമേജാണ് സൂര്യയ്ക്ക് ബിഗ് ബോസ് വീടിനുള്ളിലും പുറത്തുമുളളത്. പരദൂഷണങ്ങള്‍ക്കും അടികള്‍ക്കുമൊന്നും നിക്കാതെ ബിഗ് ബോസ് വീട്ടില്‍ കഴിയുന്ന സൂര്യ വളരെ പെട്ടെന്നു തന്നെ കരയുന്ന സ്വഭാവക്കാരിയാണ്. ഇതിനെ പലരും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ഇങ്ങനെയാണെന്നാണ് സൂര്യ പറയുന്നത്. ക്യാപ്റ്റന്‍സിയ്ക്ക് ശേഷം സൂര്യ കുറേക്കൂടി നിശബ്ദയായിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
സാരിയണിഞ്ഞ് സെക്‌സിയായി സാക്ഷി അഗര്‍വാള്‍
പോയവാരം ആക്ടീവായിരുന്നില്ലെന്ന കാരണത്താല്‍ ജയിലില്‍ അടച്ച രണ്ടു പേരില്‍ ഒരാളാണ് സൂര്യ. എന്നാല്‍ ഇത് ശരിയായ തീരുമാനമല്ലെന്ന് പറഞ്ഞു കൊണ്ട് സൂര്യ പൊട്ടിക്കരഞ്ഞിരുന്നു. സൂര്യ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെന്ന് ഡിംപലും മണിക്കുട്ടനും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്തായാലും കരച്ചിലുകള്‍ക്കിടയിലും സന്തോഷിക്കാനുള്ള വക സൂര്യ ബിഗ് ബോസ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ബിഗ് ബോസിലെ ഒരാളോട് തനിക്ക് ഇഷ്ടമാണെന്നാണ് സൂര്യ പറയുന്നത്. മറ്റാരാരും കാണാതെ ബിഗ് ബോസിനോടായിരുന്നു സൂര്യയുടെ വെളിപ്പെടുത്തല്‍. കുളത്തിലെ വെള്ളത്തില്‍ വിരലുകള്‍ ഓടിച്ച് പാട്ടൊക്കെ പാടി ഫുള്‍ റൊമാന്റിക് മൂഡിലായിരുന്നു സൂര്യയുടെ വെളിപ്പെടുത്തല്‍. ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട വീഡിയോയിലാണ് സൂര്യ തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുന്നത്.

പൂങ്കാറ്റിനോടും കിളികളോടും എന്ന പാട്ടു പാടിയാണ് സൂര്യ കഥ പറഞ്ഞു തുടങ്ങുന്നത്. ബിഗ് ബോസ് എനിക്ക് ഈ വീട്ടിലെ ഒരാളോട് ഭയങ്കര ഇഷ്ടമാണ്. ആരാണെന്നൊന്നും പക്ഷെ പറയില്ല. ഒരു ക്രഷ്. നാളെ ഞാന്‍ പോകുമോ എന്നറിയില്ല. പോയാല്‍ അത് പറയാതെ പോയ പ്രണയമായിട്ട് ഈ ബിഗ് ബോസിനുള്ളില്‍ അവശേഷിക്കും. പുറത്ത് വച്ച് എന്തായാലും പറയില്ല. ഉള്ള സൗഹൃദം കളയാന്‍ വയ്യ. ആരാണെന്ന് പറയില്ല. ക്ലൂവും തരില്ല എന്നായിരുന്നു സൂര്യ മനസ് തുറന്നത്.

എന്നാല്‍ സൂര്യ പേരു പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ക്കറിയാമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പറയണ്ട ഞങ്ങള്‍ക്കറിയാം മോളെ. അവന്റെ പേരു മണിയിലുണ്ട് കെണിയിലില്ല കുട്ടനിലുണ്ട് പൊട്ടനില്‍ ഇല്ല എന്നാണ് വീഡിയോയ്ക്ക് ലഭിച്ച ഒരു കമന്റ്. അഡോണി കേള്‍ക്കേണ്ട ഉറക്കത്തില്‍ എഴുന്നേറ്റു ഞാന്‍ ആണോ എന്ന് ചോദിച്ചു വരും എന്നാണ് മറ്റൊരു കമന്റ്. പിന്നാലെ ബിഗ് ബോസ് തന്നെ സൂര്യക്ക് മുട്ടനൊരു പണി കൊടുത്തിട്ടുണ്ട്. ട്രോള്‍ വീഡിയോയിലൂടെയാണ് ബിഗ് ബോസ് പണി കൊടുത്തിരിക്കുന്നത്.

മണിക്കുട്ടന്‍, സൂര്യ, റിതു മന്ത്ര എന്നിവരുടെ രംഗങ്ങള്‍ ചേര്‍ത്തു വച്ചു കൊണ്ടായിരുന്നു ട്രോള്‍ വീഡിയോയുമായി അണിയറ പ്രവര്‍ത്തകരെത്തിയത്. തേന്മാവിന്‍ കൊമ്പത്തിലെ രംഗങ്ങളുമായാണ് വീഡിയോ കോര്‍ത്തിണക്കിയിരിക്കുന്നത്. നമ്മള്‍ കാണാതെ പോയ ആ കാര്‍ത്തുമ്പിപെണ്ണ് ഇന്നും ബിഗ്ബോസ് വീട്ടില്‍ കണ്ണീരും കിനാവുമായി അലഞ്ഞുതിരിയുന്നുണ്ട്. പക്ഷെ മാണിക്യനോ? എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. രസകരമായ കമന്റുകളുമായി പ്രേക്ഷകരുമെത്തിയിട്ടുണ്ട്.


Click it and Unblock the Notifications