അവളുടെ കൂടെ കട്ടക്ക് നിന്ന ഞാന്‍ ഇപ്പൊ വെറും ശശികുമാരി; റിതുവിനെ കുറിച്ച് സൂര്യ മണിക്കുട്ടനോട്

ഡിംപലിന്റെ പപ്പയുടെ മരണവും ഡിംപലിന്റ പോക്കുമെല്ലാം തീര്‍ത്ത നിരാശയില്‍ നിന്നും ബിഗ് ബോസ് വീട് വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. മണിക്കുട്ടന്റെ തിരിച്ചുവരവ് ആരാധകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ആവേശം പകര്‍ന്നിരിക്കുകയാണ്. അതേസമയം ബിഗ് ബോസ് വീട് മറ്റൊരു എവിക്ഷന് ഇന്നലെ സാക്ഷ്യം വഹിച്ചു.

കടലില്‍ മുങ്ങി കാഴ്ചകള്‍ കണ്ട് പാര്‍വതി നായര്‍; അവധിക്കാല ചിത്രങ്ങള്‍

പോയ വാരം ജയിലില്‍ അടക്കപ്പെട്ടത് റിതുവും സൂര്യയുമായിരുന്നു. നാണയപ്പെരുമ ടാസ്‌ക്കിലെ അവസാന റൗണ്ടില്‍ ഇരുവരുമായിരുന്നു ടീം. എന്നാല്‍ ഈ ടീമിനിടയില്‍ ചില വിള്ളലുകള്‍ വീണുവെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാത്രി മീറ്റിംഗിന് ശേഷം നടന്ന സംഭവങ്ങളെ കുറിച്ചുള്ള മണിക്കുട്ടന്റേയും സൂര്യയുടേയും സംസാരമാണ് ഇതിന് അടിസ്ഥാനം.

ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് പോകും

''റിതു ചില സമയത്ത് പറയുന്ന എല്ലാം അങ്ങനെ വിശ്വസിക്കണ്ട. ചിലപ്പോള്‍ പുള്ളിക്കാരിയുടെ കുറ്റങ്ങള്‍ നമ്മള്‍ സൗഹൃദത്തിന്റെ പേരില്‍ പറയില്ല. പക്ഷെ ചിലപ്പോള്‍ പുള്ളിക്കാരി വന്ന് തമാശയ്ക്ക് ചിലത് പറഞ്ഞിട്ട് പോകും. അത് പുള്ളിക്കാരി ഇട്ടു കൊടുക്കുന്നതാണ്. റിതു പറഞ്ഞിട്ടുള്ള എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ക്കറിയാം. പക്ഷെ നമ്മള്‍ അതിനേക്കുറിച്ച് ചിന്തിക്കുന്നില്ല. പക്ഷെ റിതു കറക്ട് സമയങ്ങളില്‍ വന്ന് ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് പോകും''. എന്നാണ് മണിക്കുട്ടന്‍ പറയുന്നത്.

വൈകിട്ടും കൂടെ നമ്മളിരുന്ന് സംസാരിച്ചതല്ലേ

ഇന്നലെ സായിയുടെ പ്രശ്‌നമൊക്കെ എന്നോട് വളരെ ജെനുവിന്‍ ആയിട്ടാണ് വന്ന് പറഞ്ഞത്. ഇങ്ങനെയാണ്, എന്നെ കളിയാക്കാന്‍ ശ്രമിക്കുന്നു ചേട്ടാ എന്നൊക്കെ. എന്നും മണിക്കുട്ടന്‍ പറഞ്ഞു. കഴിഞ്ഞ മീറ്റിംഗില്‍ തങ്ങളെ ടാര്‍ജറ്റ് ചെയ്തുവെന്ന റിതുവിന്റെ വാദത്തെ അനൂപും സായിയും എതിര്‍ത്തിരുന്നതാണ്. ഞാനാണ് ഏറ്റവും കൂടുതല്‍ സപ്പോട്ട് ചെയ്തത്. ഇന്നലെ വൈകിട്ടും കൂടെ നമ്മളിരുന്ന് സംസാരിച്ചതല്ലേ എന്ന് സൂര്യ ചോദിച്ചു. അപ്പോള്‍ അതല്ലേ ഞാന്‍ നിന്നെ നോക്കി ചിരിച്ചതെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

 ശശികുമാരി

അനൂപിന്റെ കാര്യം എടുത്ത് പറയുകയും ചെയ്തുവെന്നും മണിക്കുട്ടന്‍ ചൂണ്ടിക്കാണിച്ചു. ഞാന്‍ ഇത്ര നേരവും കൂടെയുണ്ടായിരുന്നു. എന്നാല്‍ അവള്‍ക്ക് ജസ്റ്റ് ഒന്ന് സൂചിപ്പിക്കായിരുന്നില്ലേ. ഇപ്പോള്‍ ഞാനാരായി ശശിയായില്ലേ, ശശികുമാരി. എന്ന് സൂര്യ പറഞ്ഞപ്പോള്‍ നീ മനസില്‍ ഇട്ടേക്ക് എന്ന് മണിക്കുട്ടന്‍ നിര്‍ദ്ദേശിച്ചു.

അവരോട് രണ്ടു പേരോടുമേ പറഞ്ഞുളളൂ, കാരണം അവര്‍ രണ്ടു പേരേ വോട്ട് ചെയ്യുള്ളൂവെന്ന് അറിയാം. സായിയും അനൂപും മാത്രമേ വോട്ട് ചെയ്യൂ. ബാക്കിയുള്ളവരെല്ലാം കമ്പനി ആണല്ലോ എന്ന് സൂര്യ ചൂണ്ടിക്കാണിച്ചു. അവര്‍ രണ്ടു പേരുടേയും അടുത്ത് പോയി സംസാരിച്ചല്ലേ എന്ന് മണിക്കുട്ടനും തിരിച്ച് ചോദിക്കുന്നുണ്ട്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
അഡോണിയുടെ പുറത്താകല്‍

അതേസമയം ബിഗ് ബോസ് വീട് ഇന്നലെ മറ്റൊരു എവിക്ഷനും സാക്ഷ്യം വഹിച്ചു. അഡോണിയായിരുന്നു ഇന്നലെ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. സൂര്യ, അനൂപ്, റംസാന്‍, സായ് വിഷ്ണു എന്നിവര്‍ ഈ ആഴ്ചയും സുരക്ഷിതരായി. മത്സരാര്‍ത്ഥികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അഡോണിയുടെ പുറത്താകല്‍ നടന്നത്. അഡോണി പോകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് ബിഗ് ബോസ് വീട് മറ്റൊരു നോമിനേഷന് കൂടി സാക്ഷ്യം വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X