അവര്‍ പറയുന്നു എന്റെ നിഷ്‌കളങ്കതയും പ്രണയവും ഗെയിം ആണെന്ന്; മണിക്കുട്ടനോട് സൂര്യ
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ കരുത്തനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളും വീടിനുള്ളില്‍ പാട്ടും ഡാന്‍സുമൊക്കെയായി ഓളം തീര്‍ത്തുമാണ് മണിക്കുട്ടന്‍ പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. ഇതിനിടെ മണിക്കുട്ടനോട് തനിക്ക് പ്രണയമാണെന്ന് തുറന്നു പറഞ്ഞ മത്സരാര്‍ത്ഥിയാണ് സൂര്യ. എന്നാല്‍ സൂര്യയുടെ പ്രണയത്തെ മണിക്കുട്ടന്‍ നിരസിക്കുകയായിരുന്നു.
റാക്കറ്റ് കെെയ്യിലെടുത്ത് രകുല്‍പ്രീത് സിംഗ്
സൂര്യ മണിക്കുട്ടനോടുള്ള തന്റെ പ്രണയം പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. നേരിട്ടും സഹമത്സരാര്‍ത്ഥികളോടും ബിഗ് ബോസിനോടുമെല്ലാം. സൂര്യയുടെ സ്‌നേഹത്തെ മനസിലാക്കുന്നുവെങ്കിലും താന്‍ ഗെയിം കളിക്കാനാണ് വന്നതെന്നായിരുന്നു മണിക്കുട്ടന്‍ നല്‍കിയ മറുപടി. അതേസമയം സൂര്യയുടെ പ്രണയം കേവലം സ്ട്രാറ്റജി മാത്രമാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍. ഇതേ ആരോപണം ബിഗ് ബോസ് വീടിനുള്ളവര്‍ക്കിടയിലും ഉണ്ട്.

ഇപ്പോഴിതാ തന്റെ പെരുമാറ്റത്തെ കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായത്തെ കുറിച്ച് സൂര്യ മണിക്കുട്ടനോട് സംസാരിക്കുകയാണ്. തന്റെ പ്രണയവും നിഷ്‌കളങ്കതയും സ്ട്രാറ്റജിയാണെന്നാണ് എല്ലാവരും പറയുന്നതെന്ന് സൂര്യ പറയുന്നു. വിഷമിച്ചിരിക്കുന്ന സൂര്യയെ മണിക്കുട്ടന്‍ ആശ്വസിപ്പിക്കുന്നുണ്ട്. ഇരുവരും തുടക്കം മുതല്‍ തന്നെ നല്ല സുഹൃത്തുക്കളാണ്.

ഞാന്‍ ഓരോ സര്‍ക്കിളുകളില്‍ പോയിരിക്കുമല്ലോ. അപ്പോള്‍ മുഖത്തടിച്ചത് പോലെ പറയുന്നു. നീ ഇവിടെ പിടിച്ചു നില്‍ക്കാന്‍ ചെയ്യുകയാണെന്ന്. എന്റെ നിഷ്‌കളങ്കത. ഞാന്‍ ട്രെഡിഷണലായിട്ട് വസ്ത്രം ധരിക്കുന്നത്. എന്റെ പ്രണയം എല്ലാം ഗെയിം പ്ലാന്‍ ആണെന്നാണ് ഇവിടെ പറയുന്നത്. സൂര്യ പറയുന്നു. അങ്ങനെ പ്ലാന്‍ ചെയ്താലും എത്രകാലം ഇവിടെ പിടിച്ചു നില്‍ക്കാന്‍ പറ്റും എന്നാണ് മണിക്കുട്ടന്‍ തിരിച്ചു ചോദിക്കുന്നത്.
അങ്ങനൊക്കെ അഭിനയിക്കാന്‍ പറ്റിയിരുന്നുവെങ്കില്‍ ഞാന്‍ സിനിമയില്‍ എവിടെ എത്തിയേനെ എന്ന് സൂര്യ ചിരിച്ചു കൊണ്ട് മറുപടി പറയുന്നുണ്ട്. അവര്‍ അങ്ങനെ പറയുന്നത് അവരുടെ ഉള്ളില്‍ അങ്ങനെ ഉള്ളത് കൊണ്ടാകും. ഓരോരുത്തരും പറയുന്നത് അവരവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലല്ലേ എന്നും മണിക്കുട്ടന്‍ സൂര്യയോട് ചോദിക്കുന്നു. ഒരാളല്ലല്ലോ പറയുന്നത്. പല സൈഡീന്നും കേള്‍ക്കുന്നുണ്ട്. ഗെയിം ഗെയിം പ്ലാന്‍ എന്നായിരുന്നു സൂര്യയുടെ പ്രതികരണം.

പുറത്തു നിന്നുമുള്ള കാര്യം പറയരുതെന്ന് പറഞ്ഞു. പക്ഷെ ഈ ഫിറോസില്ലേ അവന്‍ പറഞ്ഞു. പുറത്തവന്‍ ഭയങ്കര പാവമാണെന്നും ഇവിടെ വന്ന് മാറിയെന്നും. അതെങ്ങനെ പറയും. അത് പുറത്തുള്ള കാര്യമല്ലേ. പിന്നെ ഭാഗ്യ ചേച്ചിയും ഫിറോസും എപ്പോഴും പുറത്തുള്ള കാര്യം ആരുമറിയാതെ അടിച്ചേല്‍പ്പിക്കും. എന്നിട്ട് പറയും പുറത്തുള്ള കാര്യം പറയരുതെന്ന് എന്ന് മണിക്കുട്ടന്‍ പറയുന്നു.
Recommended Video

നേരത്തെ മോണിംഗ് ആക്ടിവിറ്റിയില്‍ ബുദ്ധിയുടെ മത്സരത്തിലേക്കും സൗന്ദര്യത്തിന്റെ മത്സരത്തിലേക്കും തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. ഈ അവസരത്തില്‍ സൗന്ദര്യ മത്സരത്തിനായി സൂര്യ തിരഞ്ഞെടുത്തത് മണിക്കുട്ടനെയായിരുന്നു. പേഴ്‌സണാലിറ്റിയും സംസാര രീതിയുടേയും കാര്യത്തില്‍ മുന്നിലാണ് മണിക്കുട്ടനെന്നും അതാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും സൂര്യ പറഞ്ഞു. കഴിഞ്ഞ ദിവസം സൂര്യ മണിക്കുട്ടനെ കുറിച്ചെഴുതിയ കത്ത് സജ്‌ന പിടിച്ചിരുന്നു. എന്തോ എനിക്കിഷ്ടമാണ് നിന്നെ എന്നായിരുന്നു സൂര്യ എഴുതിയിരുന്നത്. ഇത് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു മണിക്കുട്ടന്‍.


Click it and Unblock the Notifications