സൂര്യ കേള്‍ക്കെ മണിക്കുട്ടന്റേയും റിതുവിന്റേയും പാട്ട്; 'പകരം വീട്ടാന്‍' സൂര്യ റംസാന്റെ അടുത്തേക്ക്

ബിഗ് ബോസ് വീട്ടിലെ പ്രണ നായികയാണ് സൂര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മുന്‍നിര മത്സരാര്‍ത്ഥിയും ജനപ്രീയ താരവുമായ മണിക്കുട്ടനോട് പ്രണയമാണെന്നാണ് സൂര്യയുടെ വെളിപ്പെടുത്തല്‍. പലപ്പോഴും സൂര്യ തന്റെ പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ വന്നു ചോദിച്ചപ്പോഴും സൂര്യ തന്റെ മനസ് തുറന്നിരുന്നു. എന്നാല്‍ സൂര്യയുടെ പ്രണയത്തിനോട് ഇതുവരേയും പോസിറ്റീവായൊരു മറുപടി മണിക്കുട്ടന്‍ നല്‍കിയിട്ടില്ല.

കടല്‍ കടന്ന് വന്ന സുന്ദരി; സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച് ശ്രീലങ്കന്‍ നടി

താന്‍ ബിഗ് ബോസില്‍ വന്നത് ഗെയിം കളിക്കാനാണെന്നും പ്രണയിക്കാന്‍ പുറത്ത് സമയമുണ്ടെന്നുമായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. അതേസമയം സൂര്യയുടെ സ്‌നേഹത്തെ താന്‍ ബഹുമാനിക്കുന്നതായും മണിക്കുട്ടന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന ഭയം തനിക്കുണ്ടെന്ന് മണിക്കുട്ടന്‍ കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് തുറന്നു പറഞ്ഞിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമുണ്ടായ രസകരമായൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

പാട്ടുപാടി റിതുവും മണിക്കുട്ടനും

ബിഗ് ബോസ് വീട്ടിലെ ആസ്ഥാന ഗായകനാണ് മണിക്കുട്ടന്‍. റിതുവാണ് ആസ്ഥാന ഗായിക. ഇരുവരും പലപ്പോഴും പാട്ടുപാടി മറ്റുള്ളവരുടെ കൈയ്യടി നേടിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുറ്റത്തിരുന്ന് ഒറ്റയ്ക്ക് പാടുകയായിരുന്നു മണിക്കുട്ടന്‍. കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍ എന്ന പാട്ടായിരുന്നു മണിക്കുട്ടന്‍ പാടിയത്. മണിക്കുട്ടന്‍ പാടി തുടങ്ങിയതും റിതു അരികിലേക്ക് എത്തുകയും കൂടെയിരുന്ന് പാടാനും തുടങ്ങി.

സൂര്യ റംസാന്റെ അരികിലേക്ക്

ഈ സമയം മറ്റ് മത്സരാര്‍ത്ഥികളും പരിസരത്തുണ്ടായിരുന്നു. മണിക്കുട്ടനും റിതുവിനും പിന്നിലായുള്ള സോഫയില്‍ സൂര്യയും ഇരിക്കുന്നുണ്ടായിരുന്നു. പാട്ടു പാടുന്ന മണിക്കുട്ടനേയും റിതുവിനേയും സൂര്യ നോക്കുന്നുണ്ടായിരുന്നു. ഒടുവില്‍ പാട്ട് കഴിഞ്ഞതും സൂര്യ അവിടെ നിന്നും എഴുന്നേറ്റ് പൂളില്‍ കാലിട്ടിരിക്കുകയായിരുന്ന റംസാന്റെ അരികിലേക്ക് നടക്കുകയായിരുന്നു. റംസാനോട് മരത്തില്‍ കയറുന്നതിനെ കുറിച്ചായിരുന്നു സൂര്യ സംസാരിച്ചത്.

സൂര്യ പകരം വീട്ടി

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മണിക്കുട്ടനും റിതുവും തമ്മില്‍ പ്രണയമാകുമോ എന്ന സംശയം നേരത്തെ തന്നെ പലരും ചോദിച്ചിട്ടുള്ള കാര്യമാണ്. ഇരുവരും ഒരുമിച്ചിരുന്ന് പാടിയതിന്റെ അസൂയയിലാണ് സൂര്യ റംസാന്റെ അരികില്‍ വന്നിരുന്ന് സംസാരിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റംസാനും റിതുവും തമ്മിലുള്ള സൗഹൃദവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളിലൂടെ സൂര്യ പകരം വീട്ടിയതാണെന്ന് പറയുന്നത്. സൂര്യയെ മണിക്കുട്ടന്‍ നോക്കുന്നതായും വീഡിയോയില്‍ നിന്നും കാണാം.

സൂര്യക്ക് അത്ര പിടിച്ചില്ല

മണിക്കുട്ടന്‍ ചേട്ടന്റെ അടുത്ത് റിതു ഇരുന്നത് സൂര്യക്ക് അത്ര പിടിച്ചില്ല. അത് കൊണ്ട അവള്‍ റംസാനിന്റെ അടുത്ത് പോയി ഇരുന്നത് എന്ന് പിടിക്കിട്ടിയവര്‍ ആരൊക്കെ. ഏറു കണ്ണിട്ടും സൂര്യ മണിക്കുട്ടനെ നോക്കുന്നെ ആരേലും കണ്ടോ.
സൂര്യ : നീ എന്റെ മണിക്കുട്ടന്‍ ന്റെ അടുത്ത് ഇരിക്കുമല്ലെ, ഞാന്‍ നിന്റെ റംസാന്റെ അടുത്ത് ഇരിക്കട്ടെ. സൂര്യക്ക് പാട്ട് കേട്ടിട്ട് ന്താ ചെയ്യേണ്ടേ എന്ന് അറിയാതെ റംസാന്റെ അടുത്തേക്ക് ഓടിപ്പോയതാ. പാവം. ഒന്നു പൊട്ടികരയാന്‍ പാടില്ലേ. സംഭവം അത് കണ്ടപ്പോള്‍ സൂരയ്ക്ക് എന്താ ചെയ്യണ്ടേയെന്നറിയില്ല അപ്പോള്‍ റംസാനെ കണ്ടു അപ്പോള്‍ അങ്ങോട്ട്‌ പോയി എന്തൊക്കെയോ പറഞ്ഞതാ, തുടങ്ങിയ കമന്റുകളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X