എന്റെ കരച്ചില്‍ കൂടി പോയപ്പോള്‍ ആളുകള്‍ പറഞ്ഞു മതി ഇനി വീട്ടില്‍ ഇരുന്നു കരയാം: സൂര്യ
ബിഗ് ബോസ് മലയാളം സീസണ്‍ 3യോട് ഏറ്റവും ഒടുവിലായി യാത്ര പറഞ്ഞ മത്സരാര്‍ത്ഥിയാണ് സൂര്യ. താരത്തിന്റെ പുറത്താകല്‍ നാളുകളായി പ്രേക്ഷകരില്‍ പലരും ആവശ്യപ്പെട്ടതുമായിരുന്നു. അതുകൊണ്ട് തന്നെ സൂര്യയുടെ പുറത്താകല്‍ തീര്‍ത്തും പ്രതീക്ഷിച്ചതായിരുന്നു. പൊതുവെ എപ്പോഴും കരയുന്ന സൂര്യ ചിരിച്ചു കൊണ്ടായിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്നും യാത്ര പറഞ്ഞ് പോയത്.
എല്ലാവരേയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞാണ് സൂര്യ പുറത്തേക്ക് വന്നത്. പോകുമ്പോഴും തനിക്ക് മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്നു പറയാന്‍ സൂര്യ മറന്നില്ല. പുറത്ത് വന്ന ശേഷം എല്ലാവരേയും സ്‌ക്രീനില്‍ കണ്ടപ്പോഴും ആശംസകള്‍ നേരുകയായിരുന്നു സൂര്യ. സൂര്യയുടെ പുറത്താകല്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നേരത്തെ തന്നെ പലരും ആവശ്യപ്പെട്ട പുറത്താകല്‍ ആയതിനാണ് ട്രോളുകളും സജീവമാണ്.

പുറത്തു വന്ന ശേഷം സൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ പുറത്തായത് എന്തുകൊണ്ടാണെന്നാണ് സൂര്യ പറഞ്ഞത്. എന്റെ കരച്ചില്‍ ഇത്തിരി കൂടി പോയപ്പോള്‍ ആളുകല്‍ പറഞ്ഞു മതി ഇനി വീട്ടില്‍ പോയിരുന്ന് കരയാം എന്നായിരുന്നു തമാശയായി സൂര്യ തന്റെ പുറത്താകലിനെ കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞത്. അതാകാം വോട്ട് കുറഞ്ഞെന്നാണ് സൂര്യ പറയുന്നത്.
തനിക്ക് ബിഗ് ബോസ് വീട്ടിലേക്ക് വരുമ്പോള്‍ യാതൊരു ബേസുമില്ലായിരുന്നുവെന്നും എന്നാല്‍ 90 ദിവസത്തിലധികം അവിടെ നില്‍ക്കാന്‍ സാധിച്ചത് പ്രേക്ഷകര്‍ തന്നെ സ്‌നേഹിച്ചതുകൊണ്ടാണെന്നും സൂര്യ പറയുന്നു. അതേസമയം താന്‍ പലപ്പോഴും ഉള്ളിലുള്ള വികാരം അടക്കിവെച്ചായിരുന്നു കളിച്ചതെന്നും അത് പക്ഷെ ശരിയായിരുന്നുവേയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സൂര്യ പറഞ്ഞു. ബിഗ് ബോസ് എന്ന് മനക്കരുത്തിന്റെ കളിയാണെന്നും സൂര്യ പറയുന്നു.
Recommended Video
കഴിഞ്ഞ രണ്ടാഴ്ചയായിട്ട് താന്‍ പുറത്തേക്ക് പോകാന്‍ മാനസികമായി തയ്യാറായിരുന്നുവെന്നും തനിക്ക് അടുപ്പമുള്ളവരോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും സൂര്യ വ്യക്തമാക്കുന്നു. ഈ ആഴ്ച ബിഗ് ബ ബോസ് വീട്ടില്‍ നിന്നും പുറത്തായത് രണ്ടു പേരാണ്. ഇന്നലെ സൂര്യ പുറത്തായതിന് മുമ്പ് രമ്യയും ബിഗ് ബോസ് വീടിന് പുറത്തേക്ക് വന്നിരുന്നു. വരും ദിവസങ്ങളില്‍ മത്സരം കടുക്കുമെന്നുറപ്പാണ്. ഇന്ന് ബിഗ് ബോസ് വീട്ടില്‍ ഓപ്പണ്‍ നോമിനേഷാണ് വേദിയൊരുങ്ങുന്നത്.


Click it and Unblock the Notifications