ബിഗ് ബോസില്‍ ഒരു ത്രികോണ പ്രണയത്തിന് സ്‌കോപ്പുണ്ടോ? ഉണ്ട്, ഇതാ തെളിവ്
കഴിഞ്ഞ രണ്ട് സീസണുകളിലും ബിഗ് ബോസ് വീട്ടിനുള്ള പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു താരങ്ങള്‍ക്കിടയിലെ പ്രണയങ്ങള്‍. ആദ്യ ഭാഗത്തിലെ പ്രണയ ജോഡികളായ പേളിയും ശ്രീനിഷും വിവാഹിതരാവുകയും ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുകയും ചെയ്യുകയാണ്. രണ്ടാം സീസണിലും പ്രണയങ്ങളുണ്ടായിരുന്നു. എന്നാല്‍ മൂന്നാം സീസണില്‍ ഇങ്ങനൊരു പ്രണയകഥ ഉണ്ടായിരുന്നില്ല. റിതുവിനേയും മണിക്കുട്ടനേയുമെല്ലാം ചേര്‍ത്തുവെക്കാന്‍ ആരാധകര്‍ നോക്കിയെങ്കിലും ബിഗ് ബോസ് വീടിനുള്ളില്‍ ഇതുവരേയും പ്രണയങ്ങള്‍ മൊട്ടിട്ടില്ല.
എന്നാല്‍ അങ്ങനെയല്ല, ഇക്കൊല്ലം വേണമെങ്കില്‍ ഒരു ത്രികോണ പ്രണയ കഥ തന്നെയുണ്ടെന്നാണ് ബിഗ് ബോസ് പറയുന്നത്. ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട ട്രോള്‍ വീഡിയോയാണ് പുതിയ കഥയുമായി എത്തിയിരിക്കുന്നത്. ഇവിടെ ത്രികോണ പ്രണയകഥയ്ക്ക് സ്‌കോപ്പില്ലെന്ന് ആരാ പറഞ്ഞത്. ദാ കാണൂ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ എയ്ഞ്ചല്‍ തോമസാണ് പ്രണയകഥയിലെ നായിക. നായകന്മാരാകട്ടെ സായിയും അഡോണിയും റംസാനും. രസകരമായ വീഡിയോ ഒരുക്കിയിരിക്കുന്നത് ഇന്‍ ഹരിഹര്‍ നഗറിലെ രംഗങ്ങളുമായി കോര്‍ത്തിണക്കിയാണ്. മായയുടെ പിന്നാലെ നടക്കുന്ന പയ്യന്മാരായിട്ടാണ് എയ്ഞ്ചലിന് പിന്നാലെ നടക്കുന്ന മൂവര്‍ സംഘത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം പുറത്തു നിന്നുമുള്ള മണിക്കുട്ടനേയും വീഡിയോയില്‍ കാണിക്കുന്നത്.
മണിക്കുട്ടനോട് കടുത്ത ആരാധനയും ക്രഷുമാണെന്ന് നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് എയ്ഞ്ചല്‍. അതുകൊണ്ട് മണിക്കുട്ടന്‍ മൂവര്‍ സംഘത്തിനൊരു വെല്ലുവിളിയാകുമെന്ന് ട്രോള്‍ വീഡിയോ പറയുന്നു. എന്നാല്‍ വാസ്തവത്തില്‍ മണിക്കുട്ടനും എയ്ഞ്ചലും തമ്മില്‍ പ്രതീക്ഷിച്ചൊരു സൗഹൃദം ഇതുവരേയും ഉടലെടുത്തിട്ടില്ല. ബിഗ് ബോസ് വീട്ടിലെത്തിയത് മുതല്‍ മൂവര്‍ സംഘത്തിനൊപ്പമാണ് എയ്ഞ്ചല്‍.
Recommended Video
ഇതിനിടെ സംഘത്തില്‍ നിന്നും ചെറുതായി അകന്ന റിതു മന്ത്ര മണിക്കുട്ടനുമായും അനൂപുമായി കൂടുതല്‍ അടുത്തിട്ടുണ്ട്. അവര്‍ക്കിടയില്‍ സൗഹൃദം ദൃഢമാകുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തെ മണിക്കുട്ടനും റിതുവും പ്രണയത്തിലാകുമെന്ന് വരെ സോഷ്യല്‍ മീഡിയ പ്രവചിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇരവരേയും ചേര്‍ത്തുവെക്കാനെന്ന തരത്തില്‍ അനൂപിന്റെ നേതൃത്വത്തില്‍ നടന്ന തമാശ രംഗവും വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications