അവള്‍ വീട്ടിലെത്തി! പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി; ഡിംപലിനൊപ്പമുള്ള ചിത്രവുമായി തിങ്കള്‍

ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്റെ വിജയിയെ കണ്ടെത്താനുള്ള യാത്രയിലാണ്. അപ്രതീക്ഷിതമായി ഷോ നിര്‍ത്തി വെക്കേണ്ടി വന്നതോടെ ആരാധകരാകെ നിരാശയിലായിരുന്നു. എന്നാല്‍ വിജയിയെ കണ്ടെത്തിയിരിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ ആവേശത്തിലായിരിക്കുകയാണ്. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും അവസാനമുണ്ടായവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തേണ്ടത്. വോട്ടിംഗിലൂടെയാണ് വിജയിയെ കണ്ടെത്തുക.

കുറുമ്പു കാട്ടി സമാന്ത; താരസുന്ദരിയുടെ സുന്ദര ചിത്രങ്ങള്‍

വിജയിയാകാനുള്ള മത്സരത്തിലുള്ള താരങ്ങള്‍ മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, അനൂപ്, റിതു മന്ത്ര, കിടിലം ഫിറോസ്, റംസാന്‍, നോബി എന്നിവരാണ്. ഇതിലൊരാള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയായി മാറും. അതാരാണ് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും താരങ്ങളും. വോട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. കടുത്ത മത്സരമാണ് താരങ്ങള്‍ക്കിടയില്‍ നടക്കുന്നത്. തങ്ങളുടെ പ്രിയതാരത്തിന് വേണ്ടി ആരാധകരകുടെ സംഘങ്ങളെല്ലാം സജീവമായി രംഗത്തുണ്ട്.

മത്സരത്തില്‍ മുന്നിലുള്ള താരം

ബിഗ് ബോസ് വിന്നറാകാനുള്ള മത്സരത്തില്‍ മുന്നിലുള്ള താരമാണ് ഡിംപല്‍ ഭാല്‍. തന്റെ പപ്പയുടെ മരണത്തെ തുടര്‍ന്ന് ബിഗ് ബോസ് വീട്ടില്‍ നിന്നും അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടി വന്ന താരമാണ് ഡിംപല്‍. എന്നാല്‍ പിന്നീട് തിരികെ വന്നു. തിരികെ വന്ന ഡിംപല്‍ പഴയ ഡിംപലേക്കാള്‍ കൂടുതല്‍ മത്സരബുദ്ധിയും പോരാട്ട വീര്യവും കാഴ്ചവച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതേസമയം താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഡിംപലിനൊപ്പമുള്ള ചിത്രം

അതേസമയം ഇന്നലെയും ഇന്നുമായി ബിഗ് ബോസ് താരങ്ങളെല്ലാം തങ്ങളുടെ വീട്ടിലേക്ക് മടങ്ങിയെത്തി. ഇന്നലെയായിരുന്നു ഡിംപല്‍ മടങ്ങിയെത്തിയത്. മണിക്കുട്ടനും രമ്യയും ഇന്ന് മടങ്ങിയെത്തിയപ്പോള്‍ ഡിംപല്‍ അടക്കമുള്ളവര്‍ ഇന്നലെ തന്നെ എത്തുകയായിരുന്നു. ഡിംപലിന് സ്വീകരിക്കാനായി ചേച്ചി തിങ്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ വീട്ടിലെത്തിയ ഡിംപലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് തിങ്കള്‍.

ഒടുവില്‍ അവള്‍ വീട്ടിലെത്തി

ഒടുവില്‍ അവള്‍ വീട്ടിലെത്തി. സുരക്ഷിതയായി. എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണയ്ക്കും അനുഗ്രഹത്തിനും നന്ദി. ഫ്രെയമില്‍ അഖിലിനേയും നയനേയും മിസ് ചെയ്യുന്നു. എന്നു പറഞ്ഞായിരുന്നു തിങ്കല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചേച്ചിയുടെ തോളിലൂടെ കൈയ്യിട്ട് ചേര്‍ത്തു പിടിച്ചു കൊണ്ട് ചിരിച്ചു നില്‍ക്കുകയാണ് ചിത്രത്തില്‍ ഡിംപല്‍. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ പിന്തുണയറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. ഉടനെ തന്നെ ഡിംപല്‍ ലൈവില്‍ വരണമെന്നും ചിലര്‍ പറയുന്നുണ്ട്.

Recommended Video

Mani Kuttan response after Bigg Boss got postponed
വോട്ടിംഗില്‍ മുന്നിട്ടു നില്‍ക്കുന്നത്

അതേസമയം പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, അനൂപ് എന്നിവരാണ് വോട്ടിംഗില്‍ മുന്നിട്ടു നില്‍ക്കുന്നത്. തുടക്കം മുതല്‍ക്കു തന്നെ ശക്തമായ ജനപിന്തുണ നേടിയവരാണ് ഇവരില്‍ മണിക്കുട്ടനും ഡിംപലും സായ് വിഷ്ണുവും. എന്നാല്‍ ആദ്യഘട്ടങ്ങളില്‍ കാര്യമായ പിന്തുണ ലഭിക്കാതിരുന്ന അനൂപ് അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ ജനപ്രീയ താരങ്ങളിലൊരാളായി മാറുകയായിരുന്നു. മത്സരഫലങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറി മറിയാം എന്നിരിക്കെ പ്രേക്ഷകര്‍ ആകാംഷയോടെയാണ് വിജയി ആരെന്ന് അറിയാനായി കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X