For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജൂലിയറ്റിന്റെ മഞ്ഞ ഉടുപ്പില്‍ ഡിംപല്‍, പറഞ്ഞത് കള്ളമല്ല; പ്രതികരണവുമായി തിങ്കള്‍

  |

  ആദ്യ ആഴ്ച കഴിയുമ്പോഴേക്കും പൊട്ടിത്തെറികളുടേയും വിവാദങ്ങളുടേയും വേദിയായി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്. ഇതിനോടകം തന്നെ ധാരാളം ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയായ ഡിപംലിനെ ചുറ്റിപ്പറ്റിയാണ് ബിഗ് ബോസ് വീട്ടിലെ കഴിഞ്ഞ ദിവസത്തെ പ്രശ്‌നങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലെത്തിയ മിഷേല്‍ ഡിംപലിനെതിരെ നടത്തിയ ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

  ഡിംപലിനെ പ്രേക്ഷകരുടെ മനസിലേക്ക് എത്തിച്ചതില്‍ വലിയ പങ്കുവച്ച സംഭവമായിരുന്നു തന്റെ ആത്മസുഹൃത്തായ ജൂലിയറ്റിന്റെ മരണത്തെ കുറിച്ചുള്ള തുറന്നു പറച്ചില്‍. എന്നാല്‍ ഈ കഥ ഡിംപല്‍ സിമ്പതി നേടാനായി കെട്ടിച്ചമച്ചതാണെന്നാണ് മിഷേല്‍ ഉന്നയിക്കുന്ന ആരോപണം. ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് മാത്രമാണ് ഡിംപല്‍ ജൂലിയറ്റിന്റെ വീട്ടിലേക്ക് പോയതെന്നാണ് മിഷേല്‍ പറഞ്ഞത്.

  മിഷേലിന്റെ ആരോപണത്തിന് പിന്നാലെ ഡിംപല്‍ തകര്‍ന്നടിഞ്ഞിരുന്നു. കരഞ്ഞു കൊണ്ട് ഡിംപല്‍ തന്റെ സഹോദരിയായ തിങ്കളിനോട് ജൂലിയറ്റിന്റെ വസ്ത്രങ്ങള്‍ ബിഗ് ബോസ് വീട്ടിലേക്ക് അയച്ചു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. സഹോദരിക്കെതിരെ മിഷേല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിങ്കള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം ആരാധകരുടെ ഗ്രൂപ്പിലൂടെയായിരുന്നു തിങ്കളിന്റെ പ്രതികരണം.

  ''ഏഴാം ക്ലാസിലെ ജൂലിയറ്റിനെ കാണൂ. ക്ലാസിലെ ഏറ്റവും ഉയരുമുള്ളവളും വോളിബോള്‍ താരവുമായിരുന്നവള്‍. ഒരു അവാര്‍ഡ് വാങ്ങാന്‍ നേരം ജൂലിയറ്റ് ധരിച്ച മഞ്ഞ വസ്ത്രമാണ് ഡിംപല്‍ ധരിച്ചിരിക്കുന്നത്. പക്ഷെ ഇവിടെ അതല്ല പ്രശ്‌നമെന്ന് തോന്നുന്നു. അവളത് സിമ്പതിയ്ക്ക് വേണ്ടിയാണോ അല്ലയോ ചെയ്തത് എന്നതാണ്'' എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് തിങ്കള്‍ കുറിച്ചത്.

  ഇവിടെ ആര്‍ക്കും സത്യം അറിയേണ്ട. മറ്റുള്ളവരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച് സ്വന്തം ഫ്രസ്റ്റ്രേഷന്‍ തീര്‍ക്കുന്നത് നല്ല സുഖമുള്ള കാര്യമായിരിക്കും. എന്നിട്ട് അതേ ആളുകള്‍ ഇരുന്ന മറ്റുള്ള മത്സരാര്‍ത്ഥികളുടെ ക്യാരക്ടറിനെ വിധിക്കുകയും ചെയ്യും എന്നും തിങ്കള്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേയും സമാനമായ രീതിയില്‍ തിങ്കള്‍ പ്രതികരണവുമായി എത്തിയിരുന്നു. വസ്ത്രത്തിന്റെ ഇറക്കത്തെ കുറിച്ചായിരുന്നു അന്ന് തിങ്കള്‍ പ്രതികരിച്ചത്.

  പട്ടുപാവാട തോറ്റുപോകുന്ന നീളമുള്ളവയായിരുന്നു ഇരുപത് വര്‍ഷം മുമ്പ് ഓഷാന സ്‌കൂളിലെ യൂണി ഫോം. പിന്നെ തടിയാണെങ്കില്‍ അന്നത്തേതിനേക്കാള്‍ തടി കുറിവാണ് ഡിംപലിന് എന്നായിരുന്നു തിങ്കള്‍ പറഞ്ഞത്. ഡിംപലിനെ കുറിച്ച് ചോദിക്കൂ ആ കുട്ടിയെ കുറിച്ച് പറഞ്ഞ് ആ രക്ഷിതാക്കളെ വിഷമിപ്പിക്കരുതെന്നും തിങ്കള്‍ വീഡിയോയിലൂടെ മുന്‍പ് പറഞ്ഞിരുന്നു.

  Bigg Boss Malayalam : അമിട്ട് പൊട്ടിച്ച് മിഷേൽ.. ഇനി അടിയുടെ പൂരം

  കഴിഞ്ഞ ദിവസം ഫിറോസ് ഖാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിംപലിനെ വിളിച്ചിരുത്തി മിഷേല്‍ സംസാരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ടാറ്റുകുത്തിയതും യൂണിഫോമിട്ട് നില്‍ക്കുന്ന ഫോട്ടോയും കണ്ട കാര്യമൊക്കെ ഡിംപലിനോട് മിഷേല്‍ പറഞ്ഞു. പിന്നാലെ വര്‍ഷങ്ങള്‍ക്ക് മുന്‍പുളള യൂണിഫോം എങ്ങനെ ഇപ്പോഴും കറക്ടായി ചേരുന്നു എന്നായിരുന്നു മിഷേല്‍ ഡിംപലിനോട് ചോദിച്ചത്. തുടര്‍ന്ന് ഡിമ്പല്‍ പൊട്ടിക്കരഞ്ഞതോടെ ബിഗ് ബോസ് ഹൗസില്‍ പ്രശ്നം ഗുരുതരമായി.

  ഇമോഷന്‍ വെച്ച് കളിക്കരുതെന്നും ജൂലിയറ്റിനെ കുറിച്ച് പറയാന്‍ നിനക്ക് എന്ത് യോഗ്യത ആണുളളതെന്നും ഡിംപല്‍ മിഷേലിനോട് പറഞ്ഞു. ജൂലിയറ്റിനെ കുറിച്ച് സംസാരിച്ച് തന്നെ വേദനിപ്പിക്കല്ലെന്നും അവള്‍ എന്റെ മോള്‍ ആണെന്നും പറഞ്ഞ് ഡിമ്പല്‍ കരച്ചില്‍ തുടര്‍ന്നു. ഡിംപലിനെ പിന്തുണച്ചാണ് മിക്ക മല്‍സരാര്‍ത്ഥികളും എത്തിയത്.

  ഡിംപലിനെ കുറിച്ചുളള തുറന്നുപറച്ചിലിന് പിന്നാലെ മിഷേലിന്റെയടുത്ത് വിശദീകരണം ആരാഞ്ഞ് കിടിലം ഫിറോസ് ഉള്‍പ്പെടെയുളളവര്‍ എത്തി. പുറത്തുനിന്ന് കണ്ടിട്ട് വന്ന കഥ എങ്ങനെ അകത്ത് വന്ന് പറയാമെന്ന് കിടിലം ഫിറോസ് ചോദിച്ചു. എന്ത് തന്നെയാണെങ്കിലും വ്യക്തി വികാരങ്ങളെ കുറിച്ച് കളിക്കല്ലെന്ന് മജീസിയയും പറഞ്ഞു.

  English summary
  Bigg Boss Malayalam Season 3 Thinkal Bhal Shares Photos of Juliet Wearing The Yello Dress After Michelle Made Allegations, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X