ഇനിയും നിന്നാല്‍ ഞാന്‍ മുറിവേറ്റവളാകും; യാത്ര പറച്ചിലില്‍ ഭാഗ്യലക്ഷ്മി പറഞ്ഞത്
തീര്‍ത്തും അപ്രതീക്ഷിതമായൊരു എവിക്ഷന് വേദിയായിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍. പതിവില്‍ നിന്നും വ്യത്യസ്തമായി ശനിയാഴ്ചത്തെ എപ്പിസോഡില്‍ തന്നെ ഒരാളെ പുറത്തേക്ക് വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഭാഗ്യലക്ഷ്മി പുറത്തേക്ക് പോകുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. ബിഗ് ബോസ് വീടിനുള്ളിലുള്ളവരേയും പ്രേക്ഷകരേയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു ഭാഗ്യലക്ഷ്മിയുടെ പുറത്താകല്‍.
എന്തോ ഒരു മാറ്റമുണ്ടല്ലോ? മിയ ജോർജിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് കണ്ട ആരാധകർ
നോമിനേഷനില്‍ ഉണ്ടായിരുന്നവര്‍ ഓരോരുത്തരും അവര്‍ക്ക് നല്‍കിയ സോപ്പിനുള്ളില്‍ എഴുതിയ പേരുകള്‍ വായിക്കുന്നതിലൂടെയാണ് എവിക്ഷന്‍ നടത്തിയത്. മറ്റെല്ലാവരുടേയും പേരുകള്‍ സോപ്പുകളിലുണ്ടായിരുന്നു. എന്നാല്‍ ഒരു സോപ്പിലും ഭാഗ്യലക്ഷ്മിയുടെ പേരുണ്ടായിരുന്നില്ല. ഇതോടെ ഭാഗ്യലക്ഷ്മിയോട് തന്റെ അരികിലേക്ക് വരാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു.

വൈകാരിക നിമിഷങ്ങള്‍ക്കായിരുന്നു പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം. വഹിച്ചത്. സന്ധ്യയും ഡിംപലും കരഞ്ഞു കലങ്ങിയപ്പോള്‍ കിടിലം ഫിറോസ് കരച്ചിലടക്കാന്‍ പാടു പെടുകയായിരുന്നു. എന്നാല്‍ ചിരിച്ചു കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മി എവിക്ഷനെ നേരിട്ടത്. താന്‍ ആഗ്രഹിച്ചത് തന്നെയാണ് എവിക്ഷന്‍ എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. ഓരോരുത്തരേയും കെട്ടിപ്പിടിച്ചാണ് ഭാഗ്യലക്ഷ്മി യാത്ര പറഞ്ഞത്.

കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയുമായി അടിയുണ്ടാക്കിയ പൊളി ഫിറോസ് ഭാഗ്യലക്ഷ്മിയുടെ കാലില്‍ വീണ് അനുഗ്രഹം തേടി. ഞാന്‍ ആവശ്യപ്പെട്ടതല്ലേ, ഇനിയിവിടെ നിന്നാല്‍ എനിക്ക് മുറിവേല്‍ക്കുമെന്നായിരുന്നു സന്ധ്യയെ കെട്ടിപ്പിടിച്ചു കൊണ്ട് ഭാഗ്യലക്ഷ്മി പറഞ്ഞത്. ബി യുവര്‍ സെല്‍ഫ് എന്നായിരുന്നു ഭാഗ്യലക്ഷ്മി സായ് വിഷ്ണുവിന് നല്‍കിയ ഉപദേശം.
വ്യക്തിവിരോധം കാണിക്കരുത്. ജയില്‍ നോമിനേറ്റ് ചെയ്താലും ക്യാപ്റ്റന്‍സിയെ കുറിച്ച് പറയുമ്പോഴുമെല്ലാം വിമര്‍ശനമാണ്. ആ വിമര്‍ശനങ്ങള്‍ ആരോഗ്യകരമായി കാണണമെന്നും ഭാഗ്യലക്ഷ്മി എല്ലാവരോടുമായി പറഞ്ഞു. ഇതൊരു ഗെയിം ആണെന്നും ഈ ഗെയിമില്‍ ഓരോരുത്തരെ തോല്‍പ്പിച്ചാലെ മുന്നോട്ട് പോകാന്‍ കഴിയൂ. പുറത്തു പോയാലും മുഖത്തോട് മുഖം നോക്കാന്‍ കഴിയണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

താന്‍ സ്‌നേഹിച്ച് തുടങ്ങുമ്പോഴേക്കും ഭാഗ്യലക്ഷ്മി പോവുകയാണെന്നായിരുന്നു പൊളി ഫിറോസ് പറഞ്ഞത്. അത് സാരമില്ലെന്നും ആ സ്‌നേഹത്തോടുകൂടി ആണ് താന്‍ പോകുന്നതെന്നും ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞു. പുറത്ത് വന്ന ശേഷം മോഹന്‍ലാലിനോടും താന്‍ പുറത്താകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. താന്‍ ആവശ്യപ്പെട്ടതാണെന്നായിരുന്നു എവിക്ഷനെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞത്.

വീട്ടില്‍ കലഹം ഉണ്ടാകാതിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍. നമ്മള്‍ ക്യാപ്റ്റന്‍സിയെ കുറിച്ചൊരു അഭിപ്രായം പറഞ്ഞാല്‍ അതനുസരിച്ചാണ് നമ്മളോട് പെരുമാറുന്നത്. നമുക്ക് വ്യക്തമായ അഭിപ്രായങ്ങള്‍ പറയാന്‍ പറ്റുന്നില്ല. നിയന്ത്രണം വിട്ടിട്ടുള്ള വാക്കുകളുണ്ടാകുമെന്നും ഭാഗ്യലക്ഷ്മി മോഹന്‍ലാലിനോട് പറഞ്ഞു. വീണ്ടും മത്സരാര്‍ത്ഥികളെ കാണിക്കുകയും അവരോട് ഓരോരുത്തരോടുമായി ഭാഗ്യലക്ഷ്മി യാത്ര പറയുകയും ചെയ്തു.

സന്ധ്യ വളരെ ബോള്‍ഡായ ഒരാളാണ്. ധൈര്യമായിട്ട് ഇതേപോലെ കളിക്കൂ. അഡോണി നല്ലതായിട്ടുണ്ട്. കോയിന്‍ തന്നതുപോലെയാണ്, വളരെ സത്യസന്ധമായിട്ടാണ് കളിക്കുന്നത്. കിടിലന്‍ ഫിറോസ്. ധൈര്യമായിരിക്കൂ. നിങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതുപോലെ തന്നെ മുമ്പോട്ടുപോകൂ. വിമര്‍ശനങ്ങള്‍ ഉണ്ടാകും, നീതി ചെയ്താല്‍ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വികൃതി കുട്ടി എന്നായിരുന്നു റംസാനെ വിശേഷിപ്പിച്ചത്. തന്നെ എല്ലാവരും ബഹുമാനിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications