നമ്മള്‍ രണ്ടും ഒന്നിച്ചങ്ങ് പോയാ മതിയെന്ന് സൂര്യ, മണിക്കുട്ടന് നാണം; കളിയും ചിരിയുമായി ജയില്‍ നോമിനേഷന്‍

രസകരമായൊരു വീക്കിലി ടാസ്‌ക് കൂടെ അവസാനിച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍. വീറും വാശിയും തമാശകളുമൊക്കെ നിറഞ്ഞതായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക് ആയ കുഴല്‍പ്പന്തുകളി. ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആരംഭിച്ച കളി പിന്നീട് ഗ്രൂപ്പുകള്‍ തമ്മിലേക്ക് മാറുകയായിരുന്നു. ഇതുവരെ ശാന്തരായി മാത്രം കണ്ടിരുന്നവര്‍ പൊട്ടിത്തെറിക്കുന്നതും കയ്യാങ്കളിയുടെ വക്കോളം എത്തുന്നതും ടാസ്‌ക്കില്‍ കണ്ടു.

വീക്കിലി ടാസ്‌ക് അവസാനിച്ചതോടെ ഇനിയുള്ളത് ജയിലില്‍ നോമിനേഷനാണ്. മോശം പ്രകടനം കാഴ്ചവച്ച രണ്ടു പേരെയാണ് ജയിലിലേക്ക് അയക്കാനുള്ളത്. ഇതിനായുള്ള നോമിഷേന്‍ ഇന്ന് നടക്കും. പൊതുവെ ജയില്‍ നോമിനേഷന്‍ അത്ര സുഖമുള്ളൊരു ഏര്‍പ്പാടല്ല. ചിലപ്പോള്‍ തന്റേത് മോശം പ്രകടനമായിരുന്നുവെന്ന് അംഗീകരിക്കാന്‍ കൂട്ടാക്കാത്ത മത്സരാര്‍ത്ഥികളേയും കണ്ടിട്ടുണ്ട്.

Manikuttan

എന്നാല്‍ ഇത്തവണത്തെ ജയില്‍ നോമിനേഷന്‍ തമാശകളും ട്രോളുകളും നിറഞ്ഞതായിരിക്കുമെന്നാണ് പുതിയ പ്രൊമോ വീഡിയോ പറയുന്നത്. കളിയും ചിരിയുമായി ഒരു ജയില്‍ നോമിനേഷനായിയിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. സെല്‍ഫ് ട്രോളുകളുമായി റംസാന്‍, നോബി, കിടിലം ഫിറോസ് എന്നിവരുമെത്തുന്നുണ്ട്.

ഇത്രയും പേരെ ജയിലില്‍ നിന്ന് മോചിപ്പിച്ചതിന് ഞാന്‍ മണിക്കുട്ടനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നുവെന്നാണ് നോബി പറയുന്നത്. ഇത് കേട്ട് മറ്റുള്ളവര്‍ പൊട്ടിച്ചിരിക്കുകയാണ്. പിന്നാലെ എത്തിയ സൂര്യ നമ്മള്‍ രണ്ടു പേരും ഒരുമിച്ചേ അതിനകത്തേക്ക് പോകൂ എന്നു പറയുമ്പോള്‍ മണിക്കുട്ടന്‍ അമ്പരന്ന് നോക്കുന്നുണ്ട്. മറ്റുള്ളവരുടെ മുഖത്തെ ചിരിയും രസകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.

കുട്ടിയുടുപ്പും ക്യൂട്ട് ചിരിയും; മനം കവർന്ന് അമെെറ

പന്ത് പിടിക്കുന്നതായി താന്‍ സ്വപ്‌നം കണ്ടുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അതേസമയം രണ്ടു പേരും നന്നായി പെര്‍ഫോം ചെയ്തിരുന്നു. ഞാനത് കണ്ടിരുന്നുവെന്നും കാരണം ഞാനവിടെ ബെഞ്ചിലിരിക്കുകയായിരുന്നുവെന്ന കിടിലം ഫിറോസിന്റെ കമന്റും ചിരി പടര്‍ത്തുന്നതായിരുന്നു. ഒടുവില്‍ തങ്ങളെ ജയിലില്‍ അയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുകൈകളും ഉയര്‍ത്തി നോബിയും റംസാനും എത്തുകയാണ്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

അതേസമയം ആരൊക്കെയായിരിക്കും ജയിലിലേക്ക് പോവുക എന്ന കാര്യം ഇന്നാണ് അറിയുക. യെല്ലോ ടീമില്‍ നിന്നുമുള്ള രണ്ട് പേരെയാകും ഇന്ന് ജയിലിലേക്ക് അയക്കുക. നോബിയും റംസാനും സ്വയം മുന്നോട്ട് വന്ന സ്ഥിതിയ്ക്ക് ഇവരെ തന്നെയാകുമോ ജയിലിലേക്ക് അയക്കുക എന്നത് കണ്ടറിയണം. അതേസമയം ഗ്രീന്‍ ടീമിലെ സജ്‌ന ഫിറോസ്, മജിസിയ ഭാനു, അനൂപ് എന്നിവരാണ് ഏറ്റവും കൂടുതല്‍ പോയന്റുമായി മുന്നില്‍ നില്‍ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X