സൗഹൃദങ്ങളില്‍ വിള്ളല്‍, സമവാക്യങ്ങള്‍ മാറുന്നു; ബിഗ് ബോസില്‍ ഓപ്പണ്‍ നോമിനേഷന്‍
അങ്ങനെ ട്വിസ്റ്റുകള്‍ നിറഞ്ഞൊരു ആഴ്ച കൂടി ബിഗ് ബോസ് വീട് പിന്നിട്ടിരിക്കുകയാണ്. ഇത്തവണ പൊതുവെ കാര്യങ്ങളൊക്കെ ശാന്തമായിരുന്നുവെന്ന് പറയാം. അതേസമയം ടാസ്‌ക്കില്‍ മത്സരാര്‍ത്ഥികള്‍ പരസ്പരം ഉന്തും തള്ളും മുതല്‍ അടിക്കുന്നിടത്ത് വരെ കാര്യങ്ങളെത്തി. എന്നാല്‍ അതെല്ലാം ഗെയിം സ്പിരിറ്റിലെടുത്ത് മത്സര ശേഷം എല്ലാം പരസ്പരം പറഞ്ഞ് തീര്‍ത്താണ് വീക്കിലി ടാസ്‌ക് അവസാനിപ്പിച്ചത്.
വീക്കിലി ടാസ്‌ക്കിന് പിന്നാലെ പ്രതീക്ഷിച്ചത് പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച മൂന്ന് പേരെ ക്യാപ്റ്റന്‍സിക്കായി തിരഞ്ഞെടുക്കുന്നതിനും രണ്ട് പേരെ ജയിലിലേക്ക് അയക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഡിംപല്‍, സജ്‌ന ഫിറോസ്, സായ് വിഷ്ണു എന്നിവരാണ് ക്യാപ്റ്റനാകാനുള്ള മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം നോബിയും റംസാനും സ്വയം ജയിലില്‍ പോകാന്‍ തയ്യാറായി.

പൊതുവെ ബിഗ് ബോസില്‍ നോമിനേഷനുകള്‍ നടക്കാറുള്ളത് രഹസ്യമായിട്ടാണ്. എന്നാല്‍ ചിലപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഓപ്പണ്‍ നോമിനേഷന്‍ നടക്കാറുണ്ട്. അതുവരെയുണ്ടായിരുന്ന ഗെയിം പ്ലാനുകളേയും സമവാക്യങ്ങളെയുമെല്ലാം ഓപ്പണ്‍ നോമിനേഷന്‍ മാറ്റി മറിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു ഓപ്പണ്‍ നോമിനേഷന് ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുമെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്.
ഓപ്പണ്‍ നോമിനേഷില്‍ പലരും അടുത്ത സുഹൃത്തുക്കളുടെ പേരുകള്‍ പറയുന്നുണ്ട്. മണിക്കുട്ടന്‍ അനൂപിന്റെ പേര് പറയുന്നതിനും സായ് വിഷ്ണു അഡോണിയുടെ പേര് പറയുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ആരൊക്കെ ആരെയൊക്കെയായിരിക്കാം നോമിനേറ്റ് ചെയ്തിട്ടുണ്ടാവുക, ഇത് എന്ത് തരത്തിലുള്ള പ്രതിഫലനങ്ങളാണ് ബിഗ് ബോസ് വീട്ടിലുണ്ടാക്കുക എന്നെല്ലാം കണ്ടറിയാനുള്ളതാണ്.
Recommended Video
അതേസമയം ഇന്ന് മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തുകയാണ്. പോയ വാരം താന്‍ നല്‍കിയ വെള്ളിമയിലിനെ ഭാഗ്യലക്ഷ്മി നിരസിച്ചത് അനൂപിന് വലിയ വേദനയായി മാറിയിട്ടുണ്ട്. അതിനാല്‍ അനൂപിന്റെ മയിലിനെ ലാലേട്ടന്‍ തന്നെ സ്വീകരിക്കുകയാണ്. കിടിലം ഫിറോസിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള വിലയിരുത്തലുകള്‍ക്കും ഇന്ന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കും.


Click it and Unblock the Notifications











