'ഈ യാത്രയില്‍ അച്ഛന്‍ സന്തോഷിക്കുന്നുണ്ടാകും' ബിഗ് ബോസ് ചര്‍ച്ചകള്‍ക്കിടെ വൈറലായി ലക്ഷ്മിയുടെ കുറിപ്പ്
പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ബിഗ് ബോസ് മലയാളം സീസണ്‍ ത്രി ഇന്ന് രാത്രി എഴ് മണിയോടെ ആരംഭിക്കും. ആരൊക്കെയായിരിക്കും ബിഗ് ബോസിലുണ്ടാവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. പലരുടേയും പേരുകള്‍ ഇതിനോടകം തന്നെ ഉയര്‍ന്നുവന്നുവെങ്കിലും ഒന്നും സ്ഥിരീകരിക്കാനായിട്ടില്ല.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഗ് ബോസിലെത്തുന്നവരില്‍ ഒരാള്‍ ഗായിക ലക്ഷ്മി ജയന്‍ ആണ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ എത്തിയ ലക്ഷ്മിയുടെ ആലാപനമികവിനും വയലിന്‍ വായിക്കാനുള്ള കഴിവിനുമെല്ലാം കേരളക്കര സാക്ഷിയാണ്. ലക്ഷ്മി ബിഗ് ബോസിലേക്ക് എത്തുമോ ഇല്ലയോ എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഇതിനിടെ ലക്ഷ്മിയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്.

തന്റെ അച്ഛന്റെ ഓര്‍മ്മദിവസം ലക്ഷ്മി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ''ഇന്ന് എന്റെ അച്ഛന്റെ ആറാം ഓര്‍മ്മദിവസമാണ്. എന്നെയൊരു ജനപ്രീയ ഗായികയായി കാണണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഇന്നും ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഞാന്‍ അധ്വാനിക്കുകയാണ്'' ലക്ഷ്മി പറയുന്നു.
''നിങ്ങളെ വല്ലാതെ മിസ് ചെയ്യുമ്പോഴെല്ലാം ഞാന്‍ നിങ്ങള്‍ ഇവിടെ തന്നെയുണ്ടെന്ന് എന്നോട് തന്നെ പറയാറുണ്ട്. ജീവിതത്തില്‍ ഏറ്റവും മികച്ചത് നല്‍കിയതിന് നന്ദി അച്ഛാ... നിങ്ങള്‍ കൂടെയുണ്ടായിരുന്നപ്പോള്‍ എനിക്കൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല'' ലക്ഷ്മി കുറിക്കുന്നു.
''എന്റെ ജീവിതത്തില്‍ നിങ്ങളുടെ കരുത്തെന്താണെന്ന് നിങ്ങളെന്നെ പഠിപ്പിച്ചു. ഇപ്പോള്‍ ഞാന്‍ എന്റെ ജീവിതത്തില്‍ നിങ്ങളാകാന്‍ ശ്രമിക്കുകയാണ്. ഞാനും അമ്മയും കരയുന്നത് കണ്ട് നിങ്ങളുടെ ആത്മാവ് വേദനിക്കാന്‍ പാടില്ല. നിങ്ങളുടെ സന്തോഷത്തിനു വേണ്ടി ഞങ്ങള്‍ ഇന്നും ചിരിക്കുന്നു''.
''ലവ് യു അച്ഛാ... നിങ്ങളിപ്പോഴും ഇവിടെയുണ്ട്. അതുകൊണ്ട് എനിക്ക് യാഥാര്‍ത്ഥ്യം വേണ്ട. എന്നും എനിക്കൊപ്പമുണ്ടാകണം. ഇപ്പോള്‍ ഞാന്‍ പോകുന്ന വഴിയില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന് കരുതുന്നു'' ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. ലക്ഷ്മി ബിഗ് ബോസിലുണ്ടാകുമോ എന്നറിയാനുള്ള ആകാംഷയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
ഇന്ന് രാത്രി ആരംഭിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയ്ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബിഗ് ബോസ് ആദ്യ സീസണ്‍ വിജയി സാബുമോന്‍, രണ്ടാം സീസണ്‍ മല്‍സരാര്‍ത്ഥികളായ ആര്യ, ആര്‍ജെ രഘു തുടങ്ങിയവര്‍ ബിഗ് ബോസ് ഉദ്ഘാടനത്തിന് ചെന്നൈയില്‍ എത്തിയിരുന്നു. 18 മല്‍സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസിന്റെ ഭാഗമാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മല്‍സരാര്‍ത്ഥികള്‍ ബിഗ് ബോസില്‍ ഹൗസില്‍ പ്രവേശിക്കുന്നത്. ചെന്നെയില്‍ തന്നെയാണ് ഇത്തവണയും ബിഗ് ബോസ് ഷോയുടെ സെറ്റ് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications