ഞാന്‍ അടിക്കും, പിന്നെ പല്ലു പോയി, കണ്ണ് പോയി എന്നൊന്നും പറയരുത്; ബിഗ് ബോസില്‍ കൂട്ടത്തല്ല്

രണ്ട് ദിവസം സമാധാനമാണെങ്കില്‍ പിന്നെ രണ്ട് പൊരിഞ്ഞ അടിയായിരിക്കണം എന്നാണ് ബിഗ് ബോസിലെ രീതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടികളൊന്നുമില്ലാതെ കടന്നു പോവുകയായിരുന്നു ബിഗ് ബോസ് വീട്. മത്സരാര്‍ത്ഥികള്‍ തമാശകള്‍ പറഞ്ഞും സഹകരണത്തോടെ ടാസ്‌ക്കില്‍ പങ്കെടുത്തുമെല്ലാം പോവുകയായിരുന്നു. എന്നാല്‍ ഇന്ന് കളി മാറുമെന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്ന പ്രൊമോ വീഡിയോ പറയുന്നത്.

ഫിറ്റ്നസിന്റെ ക്യാരത്തിലൊരു കോമ്പർമെയ്സുമില്ല; മലെെകയുടെ ജിം ചിത്രങ്ങള്‍

കുഴല്‍പ്പന്ത് കളിയാണ് ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക്കായി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. ആദ്യ റൗണ്ടില്‍ ഓരോരുത്തരായിട്ടായിരുന്നു ടാസ്‌ക്കില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഇങ്ങനെ ഓരോരുത്തരായി പങ്കെടുത്തപ്പോള്‍ മറ്റുള്ളവര്‍ ആവേശം പകരാന്‍ പിന്നില്‍ തന്നെയുണ്ടായിരുന്നു. പരസ്പരം തന്ത്രങ്ങള്‍ പകര്‍ന്നു നല്‍കുന്നതും കണ്ടു. മനോഹരമായ നിമിഷങ്ങളായിരുന്നു ഇത് സമ്മാനിച്ചത്.

രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ്

രണ്ടാം റൗണ്ടില്‍ രണ്ടു പേര്‍ വീതമാണ് പന്ത് പിടിക്കാനായി കുഴലുകള്‍ക്ക് മുന്നിലെത്തിയത്. ഇത്തവണയും രസകരമായി തന്നെ പോയി. മൂന്നാം റൗണ്ടില്‍ മത്സരാര്‍ത്ഥികളോട് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പന്തുകള്‍ പിടിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഇതോടെ അതുവരെയുണ്ടായിരുന്ന സൗഹൃദവും സഹകരണവുമെല്ലാം കാറ്റില്‍ പറന്നു. പിന്നെ കണ്ടത് ഉന്തും തള്ളുമൊക്കെയായിരുന്നു. റംസാനും ഫിറോസ് ഖാനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.

കയ്യാങ്കളിയിലേക്ക്

രണ്ട് ടീമുകളും പരസ്പരം പിടിവലിയും വാക്കേറ്റവുമൊക്കെയായി കളി ഇന്നലെ അവസാനിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന വീഡിയോ പ്രകാരം അടികള്‍ കയ്യാങ്കളിയിലേക്ക് എത്തുകയാണ്. ഗെയിമിന്റെ പരിധികള്‍ വിടുകയാണെന്ന് വീഡിയോ വ്യക്തമാക്കുന്നു. ഇത്രയും ദിവസം ബിഗ് ബോസ് വീടിനുള്ളില്‍ അടികള്‍ക്ക് നില്‍ക്കാതിരുന്നവര്‍ തമ്മിലാണ് ഇന്ന് അടിയുണ്ടാകുന്നതെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.

റിതുവും ഭാനുവും

ഗെയിമിനിടെ ദേഹോപ്രദവം ചെയ്തുവെന്ന് ആരോപിച്ചാണ് അടി നടക്കുന്നത്. ഡിംപലും റിതു മന്ത്രയും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നുണ്ട്. റിതു ഉപദ്രവിച്ചുവെന്ന് ഡിംപല്‍ ആരോപിക്കുന്നുണ്ട്. ഇതിനിടെ ഭാനുവും റിതുവും തമ്മിലുള്ള അടി അതിരു കടക്കുന്നു. ഭാനു റിതുവിനെ അടിക്കുന്നുണ്ടെന്നാണ് വീഡിയോ നല്‍കുന്ന സൂചന. ദേഹോപദ്രവം ചെയ്യാനാണെങ്കില്‍ താനും ചെയ്യുമെന്നും പിന്നീട് പല്ലു പോയി കണ്ണു പോയി എന്നൊന്നും പറഞ്ഞ് വരരുതെന്ന് ഭാനു റിതുവിനോട് പറയുന്നുണ്ട്. റിതുവും ഭാനുവും പലപ്പോഴും പരസ്പരമുള്ള അനിഷ്ടം അറിയിച്ചിട്ടുള്ളവരാണ്.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
അഡോണിയും സന്ധ്യ മനോജും

ഇതിനിടെ അടുത്ത സുഹൃത്തുക്കളായ അഡോണിയും സന്ധ്യ മനോജും തമ്മിലുള്ള തര്‍ക്കം അതിരു കടക്കുന്നതും ഇരുവരേയും പിടിച്ചു മാറ്റുന്നതും കാണാം. സന്ധ്യ ഫേവറിസം കാണിച്ചുവെന്ന് അഡോണി ആരോപിക്കുന്നുണ്ട്. പരസ്പരം കാണിക്ക് കാണിക്ക് എന്നു പറഞ്ഞാണ് ഇരുവരും കയര്‍ക്കുന്നത്. സന്ധ്യയെ ഭാനുവും അഡോണിയെ റംസാനുമാണ് പിടിച്ചു മാറ്റുന്നത്. ഇത്രയും നാള്‍ അടികള്‍ക്കൊന്നും നിക്കാതെ മാറി നടന്നിരുന്ന സന്ധ്യയും അഡോണിയും തമ്മില്‍ കോര്‍ക്കാനുണ്ടായ സാഹചര്യം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. സമാധാനത്തോടെ പോയിരുന്ന ടാസ്‌ക്കിനെ അടിയിലേക്ക് എത്തിച്ച ബിഗ് ബോസ് മാസ് ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X