ബിഗ് ബോസിലെ ബുദ്ധിരാക്ഷസന്‍ മോറിയാര്‍ട്ടി, രണ്ടുപേരെ റിക്രൂട്ട് ചെയ്തു; അഡോണിയെ കുറിച്ച് കുറിപ്പ്

അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ആദ്യ വാരം പിന്നിടുകയാണ്. ഇതിനോടകം തന്നെ പ്രേക്ഷകരുടെ പിന്തുണ നേടാന്‍ പല മത്സരാര്‍ത്ഥികള്‍ക്കും സാധിച്ചിട്ടുണ്ട്. ചിലരാകട്ടെ താളത്തിലേക്ക് വരുന്നതേയുള്ളൂ. ചില മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ഗെയിം പ്ലാനുകള്‍ നടപ്പിലാക്കി തുടങ്ങുകയും ചെയ്തു. പൊതുവെ നിശബ്ദനായി കാണുന്ന മത്സരാര്‍ത്ഥിയാണ് അഡോണി ജോണ്‍. എന്നാല്‍ പിന്നാമ്പുറത്ത് അഡോണിയുടെ കരുനീക്കങ്ങള്‍ ശക്തമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

തനി നാടന്‍ സുന്ദരിയായി ആതിരയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

ഇപ്പോഴിതാ അഡോണിയെ കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ബിഗ് ബോസ് മലയാളം ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. രസകരമായ പോസ്റ്റില്‍ അഡോണിയെ ഷെര്‍ലക് ഹോംസ് കഥയിലെ ജെയിംസ് മോറിയാര്‍ട്ടിയോടാണ് താരതമ്യം ചെയ്യുന്നത്. ബുദ്ധിരാക്ഷസനാണ് അഡോണിയെന്നാണ് പോസ്റ്റില്‍ പറയുന്നത്. രസകമായ പോസ്റ്റ് വായിക്കാം.

മോറിയാര്‍ട്ടിയെ അറിയാമോ?

നിങ്ങള്‍ക്ക് ജെയിംസ് മോറിയാര്‍ട്ടിയെ അറിയാമോ? ഷെര്‍ലോക്ക് ഹോംസ് എന്ന വിശ്വവിഖ്യാത നോവലിലെ പ്രധാന വില്ലന്‍. സമൂഹത്തെ കീഴ്‌മേല്‍ മറിക്കാന്‍ കെല്‍പ്പുള്ള, ആളുകളെ പപ്പറ്റുകള്‍ ആക്കി മാറ്റാനും താന്‍ ഉദ്ദേശിക്കുന്ന രീതിയിലേക്ക് ലോകത്തെ സഞ്ചരിക്കാനും കഴിവുള്ള ബുദ്ധിരാക്ഷസന്‍. ലോകം എന്നതിനെ ബിഗ് ബോസ് ഹൗസ് ആയി സങ്കല്പിച്ചാല്‍ ആ ഹൗസിലെ മോറിയാര്‍ട്ടി അഡോണി ആയിരിക്കും.

മാനുപുലേഷന്‍

കഴിഞ്ഞ സീസണ്‍ പോലെയല്ല ഈ വര്‍ഷം. ക്വാളിറ്റി ഉള്ള മത്സരാര്‍ത്ഥികള്‍. എന്നാല്‍ അവരില്‍ റീച് കൂടിയവരും റീച് ഇല്ലാത്തവരും എന്ന് വേര്‍തിരിച്ചു തമ്മില്‍ അടി ഉണ്ടാക്കി അവരുടെ മുഖംമൂടികള്‍ ഇളക്കി മാറ്റി പ്രേക്ഷകര്‍ക്ക് മുന്നില്‍ കാണിച്ചു ആ റീച് ഇല്ലാതാക്കിയാല്‍ എങ്ങനെ ഉണ്ടാകും? ശേഷം ഈ അടിപിടിയില്‍ ന്യൂട്രല്‍ ആയി നിന്ന് വാക്ചാതുര്യം ചോര്‍ന്ന് പോകാതെ ന്യായം പറഞ്ഞു പ്രേക്ഷകരുടെ മുന്നിലും മത്സരാര്‍ഥികളുടെ മുന്നിലും പ്രിയങ്കരനും മതിപ്പ് തോന്നിക്കുന്ന വ്യക്തിത്വവും ആവുക. ശരിക്കും പറഞ്ഞാല്‍ ഒരു മോറിയാര്‍ട്ടി സ്റ്റയില്‍ മാനുപുലേഷന്‍!

 ബ്രെയിന്‍ വാഷിംഗ്

അഡോണിയുടെ തന്ത്രങ്ങളേയും പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. തന്റെ പ്രോപ്പഗാന്റ നടപ്പിലാക്കാന്‍ ആദ്യം അഡോണി തിരഞ്ഞെടുത്തത് സൂര്യയെയാണ്. പക്ഷെ സൂര്യയുമായി സംസാരിച്ചപ്പോള്‍ ആണ് മനസിലായത് അവള്‍ ഫിറോസുമൊത്ത് ജോലി ചെയ്തിട്ടുണ്ടെന്ന്. അതോടെ ഫിറോസ് അടക്കമുള്ള സെലിബ്രിറ്റി ടീമുകള്‍ക്ക് എതിരെ നിര്‍ത്താന്‍ തിരഞ്ഞെടുത്ത കുതിരയെ പതുക്കെ മാറ്റി നിര്‍ത്തി.

പിന്നീട് അഡോണി നിരീക്ഷണത്തിലൂടെ വീണ്ടും അംഗങ്ങളെ ഓര്‍ഗനൈസ് ചെയ്തു. അംഗങ്ങള്‍ തമ്മില്‍ മുന്‍പരിചയം ഉള്ളവരും, മുന്‍പരിചയം ഇല്ലാത്തവരും. അങ്ങനെ ഋതുവിനെ തിരഞ്ഞെടുത്ത് ബ്രെയിന്‍ വാഷിംഗ് ആരംഭിച്ചു.

ഋതു

ഈ വീട്ടില്‍ എന്തോ ഗുഢാലോചന നടക്കുന്നുണ്ടെന്നും നമ്മള്‍ സൂക്ഷിക്കണം എന്നുമുള്ള വിത്തുകള്‍ ഋതുവിന്റെ തലയില്‍ നട്ടു. ആ വിത്ത് വളര്‍ന്നു വളര്‍ന്നു ഋതു ഒരു സെന്‍സിറ്റിവ് ആയി മാറി. കുളിക്കാന്‍ പോയപ്പോള്‍ ആക്റ്റിവിറ്റിയില്‍ പങ്കെടുക്കാന്‍ കഴിയാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അവള്‍ വിശ്വസിക്കുന്നു. ആ അമര്‍ഷം ആദ്യം പ്രകടിപ്പിച്ചത് സാക്ഷാല്‍ അഡോണിയോട് തന്നെ.

താന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പോകുന്നതില്‍ അയാള്‍ സന്തോഷവാന്‍ ആയിരുന്നു. പക്ഷെ പ്രതി സ്ഥാനത്ത് താന്‍ വന്നത് അയാള്‍ പ്രതീക്ഷിച്ചില്ല. തന്റെ ഓവറോള്‍ പ്ലാനിന് കോട്ടം വരാതിരിക്കാന്‍ ഒന്നും മിണ്ടാതെ അഡോണി സ്ഥലം വിട്ടു.

റിക്രൂട്ട് ചെയ്യാന്‍ പോകുന്നത്

സായ് വിഷ്ണു ആയിരുന്നു അടുത്ത ടാര്‍ജറ്റ്. എ,ബി, മോട്ടിവേഷന്‍ എന്നിങ്ങനെ പേരു പറയാത്ത പരദൂഷണത്തിലൂടെ സായി വിഷ്ണുവിനുള്ളില്‍ ഫിറോസിനെതിരെ ഒരു ചിത്രം സൃഷ്ടിക്കാന്‍ അയാള്‍ക്ക് സാധിച്ചു. ഇമോഷന്‍സിനെ നിയന്ത്രിക്കുന്നതിനെ കുറിച്ചു ഫിറോസ് പറഞ്ഞപ്പോള്‍ സായ് ഇന്‍ ഡയറക്ട് ആയി എതിര്‍ത്തു. ജോലിയുടെ കാര്യം ഫിറോസ് ജനറല്‍ ആയി പറഞ്ഞപ്പോഴും സായി പ്രതികരിച്ചു.

''ഇങ്ങനെ അഡോണി തന്റെ ആര്‍മിയില്‍ രണ്ടുപേരെ വിജയകരമായി റിക്രൂട്ട് ചെയ്ത് കഴിഞ്ഞു. ഇനി റിക്രൂട്ട് ചെയ്യാന്‍ പോകുന്നത് മജീസിയെയാണ്. ഇനി എന്തെല്ലാം കളികള്‍ ആണ് അഡോണി പയറ്റാന്‍ പോകുന്നത് എന്ന് കണ്ടറിയണം'' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X