For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് നിര്‍ത്തുമ്പോള്‍; നേട്ടമുണ്ടാക്കിയവും കോട്ടമുണ്ടാക്കിയവരും, ജനമനസിലെ വിജയ് ഈ താരം!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3 അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വന്നിരിക്കുകയാണ്. ഷോ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പ് ബിഗ് ബോസിന് പൂട്ടിട്ടത്. ഷോ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനിടെ ഷോയിലെ അവസാനഘട്ടത്തിലുള്ള മത്സരാര്‍ത്ഥികളെ കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

  കുട്ടിയുടുപ്പ് അണിഞ്ഞെത്തി ഭാനുശ്രീയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

  ഫൈനല്‍ 8 മത്സരാര്‍ത്ഥികള്‍: വിശകലനം / മനസിലാക്കേണ്ടത് /ഭാവിയില്‍ മനസിലാക്കാന്‍ പോകുന്നത് എന്ന തലക്കെട്ടോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ അതുല്‍ എസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  നോബി: സേഫ് പ്ലെയർ ,വ്യക്തി എന്ന നിലയില്‍ ഇമേജ് തകര്‍ച്ച സംഭവിച്ചിട്ടില്ല എങ്കിലും പെര്‍ഫോമന്‍സ് നോക്കിയാല്‍ വന്‍ പരാജയം. നിലവില്‍ ഉണ്ടായിരുന്ന ഫാന്‍ ബേസ് കുറച്ച് പടിയിറങ്ങേണ്ടി വരുന്ന ആള്‍. എന്നിരുന്നാലും വെറുപ്പ് സമ്പാദിച്ചിട്ടില്ല.

  അനൂപ്: എറെ കുറെ സേഫ് പ്ലെയർ എന്നാല്‍ ഫിസിക്കല്‍ ടാസ്ക്കുകളില്‍ മികച്ച പെര്‍ഫോമന്‍സ്. മറ്റു ടാസ്‌കുകളില്‍ മോശമല്ലാത്ത പ്രകടനം. രണ്ട് പുരുഷന്മാരെ ഒരുമിച്ച് നേരിടാന്‍ കഴിയുന്ന ആരോഗ്യവാന്‍. വ്യക്തിത്വം കൊണ്ട് ആവറേജ്. അതിനാല്‍ തന്നെ പ്രകടനം നന്നായാലും ഫാന്‍ ബേസ് ഇല്ല. സീതാ കല്യാണത്തിലെ കല്യാണില്‍ നിന്ന് ബിബിയിലേക്ക് എത്തുമ്പോള്‍ വ്യക്തി എന്ന നിലയില്‍ ഇമേജ് തകര്‍ച്ചയും പ്രകടനം നോക്കുമ്പോള്‍ മികച്ച ഇമേജും ഉണ്ടാക്കിയ വ്യക്തി.

  റംസാന്‍: മികച്ച ഫാന്‍ ബേസുമായി വന്ന് എല്ലാം കളഞ്ഞ് കുളിച്ച് മോശം ഇമേജും ആയി ഇറങ്ങുന്ന വ്യക്തി. നല്ല പെർഫോമർ ആണെങ്കിലും വ്യക്തി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയം. അഹങ്കാരം, ധാര്‍ഷ്ട്യം, ബഹുമാനമില്ലായ്മ, പുച്ഛം എന്നിവയുടെ സമ്മിശ്രമാണ് റംസാന്‍. സ്‌നേഹിക്കുന്നവരെ കാലിനടിയില്‍ ഇട്ട് ചവിട്ടിയരക്കുന്ന വികല മനോഭാവം ഭാവി ജീവിതത്തെ തീര്‍ച്ചയായും മോശമായി ബാധിക്കും. തിരുത്തലുകള്‍ എറ്റവും കൂടുതല്‍ വേണ്ട വ്യക്തി. മികച്ച വഴക്കമുള്ള നല്ല ശരീരം, സൂപ്പര്‍ ഡാന്‍സര്‍, സുന്ദരന്‍, നല്ല പെർഫോമർ. സായിയുടെ ഉയര്‍ച്ച അവന്റെ ദാനമല്ലായിരുന്നു എന്നും, സായിക്കും റിതുവിനും അവനേക്കാള്‍ മികച്ച സ്വീകാര്യത ഉണ്ടായിരുന്നു എന്നും പുറത്തിറങ്ങിയാല്‍ മനസിലാക്കും

  കിടിലന്‍ ഫിറോസ് : മികച്ച ഗെയിം പ്ലാനുകള്‍, അഭിനയിക്കേണ്ട ടാസ്‌കുകളില്‍ പോലും അപ്രതീക്ഷിതമായി മികച്ച പ്രകടനങ്ങള്‍. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ്. സംസാരിക്കാനുള്ള കഴിവ് പ്രശംസനീയം. കോര്‍ട്ട് ടാസ്‌കില്‍ വ്യക്തവും കുറിക്ക് കൊള്ളുന്നതുമായി നന്നായി മറുപടി കൊടുത്തത് കിടിലന്‍ ആയിരുന്നു ശക്തരായവരുടെ ഫാന്‍സ് സമ്മതിക്കില്ലെങ്കിലും. ഗ്യാങ്ങ് ഉണ്ടാക്കാന്‍ കഴിഞ്ഞു എങ്കില്‍ അത് അയാളുടെ കഴിവാണ്.

  എന്നിരുന്നാലും കിടിലനില്‍ ജനങ്ങള്‍ക്ക് കുടിലത കൂടി കാണാന്‍ കഴിഞ്ഞതിനാലാകണം ഇമേജ് തകര്‍ച്ച നേരിട്ട് തന്നെയാണ് ഫിറോസ് തിരിച്ചിറങ്ങുക.


  റിതു മന്ത്ര: ഒറ്റവാക്കില്‍ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്ന ആത്മാര്‍ത്ഥതയുള്ള വ്യക്തി. ആത്മാര്‍ത്ഥത കാണിച്ചവരില്‍ നിന്നെല്ലാം തിരിച്ചടികള്‍ നേരിട്ട വ്യക്തി. റംസാനോടുള്ള അമിത വിധേയത്വം ആണ് അപാകത. ജീവിത സാഹചര്യങ്ങളെ ,കുറവുകളെ സിംബതിക്കായി ഉപയോഗിക്കാത്ത മത്സരാര്‍ത്ഥി. പോളിഷ്ഡ് ആയ സംസാരം. പെര്‍ഫോമന്‍സ് ടാസ്ക്കുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന മികച്ച പെര്‍ഫോമറാണ് റിതു. പാട്ടും ഡാന്‍സും അഭിനയവും ഒരു പോലെ കാഴ്ചവെക്കുന്ന മികച്ച എന്റര്‍ടൈനര്‍. ചില ആദ്യ കാല പെര്‍ഫോമന്‍സുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഫിസിക്കല്‍ ടാസ്‌കുകളില്‍ നല്ല ശ്രമങ്ങള്‍ നടത്തിയെങ്കിലും റിസള്‍ട്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

  ഒറ്റപ്പെടുന്നവരെ ലാഭം നോക്കാതെ ചേര്‍ത്തു നിര്‍ത്തുന്നതായി കാണാം ( സൂര്യ, സായി) വ്യക്തി കേന്ദ്രീകൃതമായ ആക്രമണങ്ങള്‍ അകത്തും പുറത്തും ഒരുപോലെ നേരിട്ട വ്യക്തി. സിംഗിള്‍ പാരന്റ് വളര്‍ത്തിയ കുട്ടിയായിട്ടും മികച്ച ആത്മ വിശ്വാസം റിതുവില്‍ കാണാം. നല്ല വസ്ത്രധാരണം വഴിയും പോളിഷ്ഡ് ആയ സംസാരം വഴിയും തന്നെ നല്ല രീതിയില്‍ പ്രസന്റ് ചെയ്യാന്‍ റിതുവിന് കഴിഞ്ഞു.

  സായ് വിഷ്ണു : എറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി പുറത്ത് വരുന്നത് സായി ആണെന്ന് നിസംശയം പറയാം. ആദ്യ നാളുകളില്‍ വെറുപ്പുളവാക്കുന്ന നെഞ്ചും തള്ളി വരുന്ന പരസ്പര ബഹുമാനം തീരെ ഇല്ലാത്ത പക്കാ ലോക്കല്‍ എന്നതില്‍ നിന്ന് പൊതുജനത്തിന് സ്വീകാര്യനായ സായിയുടെ വളര്‍ച്ച പ്രശംസനീയമാണ്. കൂടെ നടക്കുന്നവരെ സ്‌നേഹിക്കുന്നവരെ അകാരണമായി വ്യക്തിഹത്യ ചെയ്യുന്ന സ്വഭാവം (eg: റിതു, ഭാഗ്യലക്ഷമി) , അടി ഉണ്ടാക്കുമ്പോള്‍ നെഞ്ചും തള്ളി വരുന്ന സ്വഭാവം എന്നിവ ഒഴിച്ച് നിര്‍ത്തിയാല്‍ ശാന്തനായ സായ് വിഷ്ണുവിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. പെര്‍ഫോന്‍സുകളും അഭിനയവും തികച്ചും ആവറേജ് മാത്രം ആണ്. അതിലും നല്ല അഭിനയം ചില ഷോർട്ട് ഫിലിമുകളില്‍ കാഴ്ച്ച വച്ചതായി കാണുന്നു. സിനിമാ മേഖലയില്‍ തിളങ്ങിയില്ലെങ്കിലും മോഡലിംഗ് മേഖലയില്‍ തിളങ്ങാന്‍ സാധ്യത കാണുന്നു.

  ഡിംപല്‍ ബാല്‍: ആദ്യ ദിനം തന്നെ ശ്രദ്ധിക്കപ്പെട്ട വ്യക്തി. ഒരു സര്‍വൈവര്‍ എന്ന നിലയില്‍ മികച്ച പ്രകടനം. അച്ഛന്‍ മരിച്ചതറിയാതെ ഒരു മാലാഖയെ പോലെ കണ്‍ഫെഷന്‍ റൂമില്‍ പോയ ഡിംബലിനെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. രണ്ടാം വരവില്‍ അത്ര താത്പര്യമില്ലാതായ വ്യക്തി. അമ്മയുടെ അഭിമുഖവും അതിന് കാരണമാകാം. 50 % നല്ലതും 50% ഫേക്കും ആണ് ഡിംബല്‍ എന്നാണ് എന്റെ നിരീക്ഷണം. തിരിച്ചു വരവില്‍ കളിപഠിച്ച് വന്ന യോദ്ധാവിന്റെ ആത്മവിശ്വാസം ഡിംപലില്‍ കാണാം എങ്കിലും. മുഴുവന്‍ സമയ പരദൂഷണം ,സ്വന്തം അവസ്ഥയെ മാര്‍ക്കറ്റ് ചെയ്യല്‍ ,സിമ്പതി പിടിച്ചു പറ്റല്‍ എന്നിവ പയറ്റിയതിനാല്‍ രണ്ടാം വരവില്‍ വെറുപ്പ് സംമ്പാദിച്ചാണ് മടക്കം. അവസാന ടാസ്‌കിലെ മികച്ച പെര്‍ഫോമന്‍സ് കാണുമ്പോള്‍ ' എനിക്ക് വയ്യാഞ്ഞിട്ടും ഞാന്‍ ചെയ്തല്ലോ' എന്ന ഡയലോഗ് സിമ്പതിക്ക് വേണ്ടി മാത്രം ഇറക്കിയതായി തോന്നുന്നു. അസുഖമുള്ള കുട്ടി എന്ന പരിഗണന മാറ്റിനിര്‍ത്തി ചിന്തിച്ചാല്‍ ഒരു ആവറേജ് പെര്‍ഫോമര്‍. ജീവിതത്തോട് പെരുതുന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഡിംപല്‍ ബഹുമാനം അര്‍ഹിക്കുന്നു.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  മണികുട്ടന്‍: എംകെയുടെ പെര്‍ഫോമന്‍സിനെ പൊളി ഫിറോസ് പുറത്ത് പോകുന്നതിന് മുന്‍പും ശേഷവും എന്ന് രണ്ടായി ഭാഗിക്കേണ്ടി വരും. ആദ്യ ഭാഗത്ത് 100 % മികച്ച വ്യക്തി, പെർഫോമർ ,എന്‍റർടെയ്നർ ആയിരുന്നു എന്ന് നിസംശയം പറയാം. ശേഷം ആത്മാര്‍ത്ഥമായ /ഉള്ളില്‍ നിന്നുള്ള ഒരു ചിരി പോലും കാണാന്‍ സാധിച്ചിട്ടില്ല. മാനസീക സമ്മര്‍ദ്ധം താങ്ങാനാവാതെയാകാം ലാലേട്ടന്‍ വരുന്ന എപ്പിസോഡില്‍ പോലും ചിരി അഭിനയിക്കുന്നതായി നമുക്ക് കാണാം. ഡിംപലിന്റെ രണ്ടാം വരവു കൊണ്ട് പരദൂഷണ കാരനായ എംകെയേയും നമ്മള്‍ കണ്ടു. ആദ്യം ഉണ്ടാക്കിയ മികച്ച ഫാന്‍ ബേസില്‍ നിന്ന് 25 ശതമാനം ഇടിവ് രണ്ടാം വരവില്‍ എംകെയ്ക്ക് ഉണ്ടായിട്ടുണ്ട് എങ്കിലും മറ്റാരേക്കാളും ആരാധകരുള്ള വ്യക്തിയാണ് മണിക്കുട്ടന്‍.

  റിതു-മണികുട്ടന്‍ കോമ്പോ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ഇപ്പോഴും തരംഗമാണ്. സ്വന്തമായി വീടില്ല എന്ന് കേട്ടിരുന്നു. അതു കൊണ്ട് കൂടി എംകെ വിജയി ആകണം എന്നും നല്ല വിവാഹ ജീവിതം ലഭിക്കണം എന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. തന്റെ സങ്കല്‍പ്പങ്ങളുമായി ചേര്‍ന്ന് പോയില്ലെങ്കിലും ഡിംപലിനേക്കാള്‍ നല്ല സുഹൃത്തായിരുന്നു സൂര്യ എന്നത് എംകെ തിരിച്ചറിയട്ടെ. അവസാന നാളുകളില്‍ റിതുവിനെ കുറ്റം പറഞ്ഞതില്‍ പുറത്തിറങ്ങുമ്പോള്‍ എംകെ ഖേദിക്കും എന്നതും ഉറപ്പാണ്.

  English summary
  Bigg Boss Malayalam Season 3 Viral Post About All The Remaining Contestants, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X