For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയെങ്കിലും മാളത്തില്‍ നിന്നും പുറത്ത് വരണം; എവിക്ഷന്‍ നേരിടുന്നവരെ കുറിച്ചൊരു കുറിപ്പ്

  |

  ബിഗ ്‌ബോസ് മലയാളം സീസണ്‍ പകുതി ദൂരം പിന്നിട്ടിരിക്കുകയാണ്. 50 എപ്പിസോഡുകള്‍ പിന്നിടുമ്പോഴേക്കും ബിഗ് ബോസ് വീട്ടിലെ സമവാക്യങ്ങളെല്ലാം മാറി മറഞ്ഞിരിക്കുകയാണ്. അത് ഈ ആഴ്ചയിലെ എവിക്ഷനില്‍ പോലും വ്യക്തമാണ്. അഡോണി, റിതു മന്ത്ര, സായ് വി്ഷ്ണു, സജ്‌ന ഫിറോസ്, സന്ധ്യ എന്നിവരാണ് ഈ ആഴ്ച എലിമിനേഷനിലുള്ളത്.

  സിമ്പിളായെത്തി മനം കവര്‍ന്ന് അമൃത അയ്യര്‍; ചിത്രങ്ങള്‍

  ഇപ്പോഴിതാ എവിക്ഷനെ നേരിടുന്ന മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ഒരു കുറിപ്പ് വൈറലാവുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ അജിന്‍ ദാസ് പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നോമിനേഷന്‍ ലിസ്റ്റില് ഉള്ളവരെ ഒന്ന് അനലൈസ് ചെയ്താല്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങള് ആരുടെയെങ്കിലും ബ്ലൈന്‍ഡ് സപ്പോര്‍ട്ടര്‍ ആണെങ്കില്‍ ഈ പോസ്റ്റ് തുടര്‍ന്ന് വായിക്കരുതെന്ന മുന്നറിയിപ്പും കുറിപ്പ് നല്‍കുന്നുണ്ട്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  സജ്‌ന ഫിറോസ്

  ഇതുവരെ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് ക്രീയേറ്റ് ചെയ്തവര്‍.മറ്റുള്ളവരെ പ്രോവോക് ചെയ്ത് സ്‌ക്രീന്‍ സ്‌പേസ് ഉണ്ടാക്കുക അതുവഴി ഒരു ഒറ്റപ്പെടല്‍ സ്ട്രാറ്റജി വര്‍ക് ഔട്ട് ചെയ്യുക എന്ന ഗെയിം പ്ലാന്‍ തുടക്കത്തില്‍ വളരെ മനോഹരമായി കൈകാര്യം ചെയ്യുകയും പിന്നീട് കൈ വിട്ട് പോവുകയും ചെയ്തതായി തോന്നി

  ഫിറോസ് എന്ന വ്യക്തി ഒരു ഷോയില്‍ പാലിക്കേണ്ട മാന്യത മറന്ന് സഭ്യമല്ലാത്ത ഭാഷയില്‍ പെരുമാറിയത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല.

  അനാവശ്യമായ, മറ്റുള്ളവരുടെ പേഴ്‌സണല്‍ കാര്യത്തില്‍ ഇടപെട്ടുള്ള പ്രൊവോക്കിംഗ് വെറുപ്പിക്കല്‍ ആണ്. അതെ സമയം തന്റെ പേഴ്‌സണല്‍ കാര്യത്തില്‍ ഇടപെടരുത് എന്ന് രമ്യയോട് പറയുന്നു. എല്ലാവരെയും പ്രോവോക്ക് ചെയ്യുന്ന ഫിറോസ് തിരിച്ച് അതേ രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. സജ്‌ന ഏറ്റവും നന്നായി ടാസ്‌കില് പങ്കെടുക്കുന്ന വ്യക്തി ആണ് പക്ഷേ പലപ്പോഴും അഭിപ്രായം പറയാന്‍ ഉള്ള സ്‌പേസ് ഫിറോസ് കൊടുക്കാറില്ല(മോണിംഗ് ആക്ടിവിറ്റി അടക്കം) തുടക്കത്തില്‍ ഓവര്‍ സെന്റി ആയിരുന്ന സജ്‌ന ബിഗ് ബോസിന്റെ വാണിംഗ് കിട്ടിയ ശേഷം പെട്ടെന്ന് ഫുള്ളി പോസിറ്റീവ് ആയത് ഗെയിം പ്ലാന്‍ ആണോ എന്ന് പറയാന്‍ പറ്റില്ല

  ഇപ്പോഴുള്ള ഫിറോസിന്റെ സ്ട്രാറ്റജി അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും മനസ്സിലായ സ്ഥിതിക്ക് മാറ്റങ്ങള്‍ കൊണ്ട് വരുമോ ഇല്ലയോ എന്ന് കണ്ടറിയണം. എന്തായാലും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ നല്ല പണി കിട്ടാന്‍ ചാന്‍സ് ഉണ്ട്

  സായ് വിഷ്ണു

  തുടക്കത്തില്‍ സെന്റിമെന്‍സ് വര്‍ക് ഔട്ട് ചെയ്ത് ഫാന്‍സ് ഉണ്ടക്കിയെങ്കിലും പിന്നീട് ഉണ്ടായ പ്രവര്‍ത്തികളിലെ പോരായ്മ കാരണം ഒരുപാട് ഹേറ്റേഴ്സ് ഉണ്ടാക്കിയ വ്യക്തി. ആദ്യമൊക്കെ മറ്റു പലരെയും ഡിപ്പന്റ് ചെയ്ത് നിന്ന് സ്വന്തമായി വ്യക്തമായ അഭിപ്രായങ്ങള്‍ ഇല്ലാതിരുന്ന, ടാസ്‌കില്‍ പോലും ആക്റ്റീവ് ആവതിരുന്ന വ്യക്തി ആയിരുന്നു സായ്. എന്നാല് ഇപ്പോള് തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിച്ച് തുടങ്ങിയ സായ് തന്റെ ക്യാപ്റ്റന്‍സി യാതൊരു ഫേവറിസവും കാണിക്കാതെ മനോഹരമാക്കി.

  സായിയെ തങ്ങളുടെ ചാവേര്‍ ആയി ഉപയോഗിച്ചിരുന്ന പലരും സായ്ക്കു വ്യക്തമായ അഭിപ്രായങ്ങള്‍ ഉണ്ടെന്ന് ബോദ്ധ്യപെട്ടതോടെ ഒറ്റപ്പെടുത്തി തുടങ്ങി.അത് സായ്ക്ക് പുറത്ത് സപ്പോര്‍ട്ട് കൂടാന്‍ കാരണം ആയി

  ഒറ്റയ്ക്ക് നിന്ന് കളിക്കുന്നത് സായ്ക്ക് ഏറെ ഗുണം ചെയ്യും.

  സന്ധ്യ മനോജ്

  തുടക്കത്തില്‍ സേഫ് പ്ലേ കളിച്ച് നോമിനേഷന്‍ ലിസ്റ്റില് വരാതെ പിടിച്ച് നിന്ന ഒരു വ്യക്തി ആയിരുന്നു സന്ധ്യ. എന്നാല് കഴിഞ്ഞ ഒരു വീകില്‍ ലാലേട്ടന്‍ നല്ല അസ്സല്‍ പണി കൊടുത്തത് കൊണ്ട് പ്രതികരിക്കാന്‍ തുടങ്ങി. തനിക്ക് നേരെ വരുന്ന ആരോപണങ്ങള്‍ക്ക് എതിരെ ശക്തമായി പ്രതികരിക്കാന്‍ ഉള്ള കഴിവുണ്ട് എങ്കിലും പ്രേക്ഷകര്‍ക്ക് ഇടയില്‍ മതിപ്പ് ഉണ്ടാക്കാന്‍ തക്ക പെര്‍ഫോമന്‍സ് ഒന്നും വലുതായി കാഴ്ച വെച്ചിട്ടില്ല.

  തുടക്കത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ഒരുപാട് അവസരങ്ങള്‍ കിട്ടിയിട്ടും ഉപയോഗപ്പെടുത്താതെ ഇപ്പൊള്‍ ആവശ്യത്തിനും അനാവശ്യത്തിനും കേറി പ്രതികരിക്കുന്നത് ഗുണം ചെയ്യും എന്ന് തോന്നുന്നു.

  ബിഗ് ബോസിലെ ശകുനി ആണ് അഡോണി

  വന്ന ദിവസം തന്നെ കുത്തിതിരുപ്പ് എന്ന സ്ട്രാറ്റജി പുറത്തെടുത്ത വ്യക്തി. പരദൂഷണം പറച്ചില്‍ അല്ലാതെ പ്രെത്യെകിച്ച് ഒരു കണ്ടന്റും ഇതുവരെ ക്രിയേറ്റ് ചെയ്തിട്ടില്ല. പലരെയും തന്റെ ചാവേര്‍ ആയി ഉപയോഗിച്ച് അവര്‍ക്കിടയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കി പരസ്പരം അടിപ്പിച്ച് സേഫ് പ്ലേ കളിക്കുന്ന അഡോണിക്ക് തന്റെ നേരെ വരുന്ന ആരോപണങ്ങളെ ശക്തമായി നേരിടാന്‍ അറിയില്ല. ഒരു പ്രാസംഗികനും അധ്യാപകനും ആയ അഡോണിക്ക് വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ വ്യക്തമായ പോയന്റ്സ് പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ ഉള്ള കഴിവില്ല.

  ആകെ അറിയാവുന്നത് മാളത്തില്‍ ഒളിച്ചിരുന്ന് മറ്റുള്ളവര്‍ക്ക് എതിരെ ഒളിപ്പോരു നടത്താന്‍ മാത്രം

  വ്യക്തമായ നിലപാടുകള്‍ ഇല്ലാത്ത, ഉണ്ടെങ്കില്‍ തന്നെ എല്ലാവരുടെയും മുന്നില്‍ വെച്ച് അത് പ്രകടിപ്പിക്കാന്‍ ഭയക്കുന്ന അഡോണി ഇനി എങ്കിലും മാളത്തില്‍ നിന്ന് പുറത്ത് വന്നാല്‍ കൊള്ളാം.

  സ്ട്രോംഗ് കണ്ടസ്റ്റന്റ് ആണെങ്കിലും തിരിച്ച് ഒരു ആത്മാര്‍ഥതയും ഇല്ലാത്ത റംസാന്റെ പിറകെ ഉള്ള നടത്തം പ്രേക്ഷകര്‍ക്ക് ഇടയില്‍ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. തനിക്ക് നേരെ വരുന്ന ആരോപണങ്ങളെ ഒച്ചയെടുക്കാതെ ഇമോഷണല്‍ ആവാതെ നേരിടുന്ന ഋതു തനിക്ക് ഇഷ്ടം ഉളളവര്‍ എന്ത് പറഞ്ഞാലും കേട്ടു നില്‍ക്കുന്നത് കൊണ്ട് ഒരു നല്ല മത്സരാര്‍ത്ഥി ആണെന്ന അഭിപ്രായമില്ല.

  തുടക്കത്തില്‍ അഡോണിയുടെ ചാവേര്‍ ആയിരുന്ന ഋതു പിന്നീട് അവന്റെ വക്ര ബുദ്ധി മനസ്സിലാക്കിയെങ്കിലും റംസാനില്‍ നിന്ന് വിട്ടു നിന്നു ഒറ്റയ്ക്ക് കളിക്കാന്‍ തയ്യാറാകാത്തത് കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ഒന്നും നേടിയെടുക്കാന്‍ പറ്റിയിട്ടില്ല

  ആരുടെയും ബ്ലൈന്‍ഡ് സപ്പോര്‍ട്ടര്‍ ആവാതെ ഏറ്റവും യോഗ്യത ഉണ്ട് എന്ന് തോന്നുന്ന വ്യക്തികള്‍ക്ക് വോട്ട് ചെയ്യുക. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Viral Post About Contenstants Facing Eviction, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X