For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്‍കുട്ടിയാണെന്ന് പറയാനുള്ള ചങ്കൂറ്റം പോലുമില്ല, ഡിംപലിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് കുറിപ്പ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3 ഇപ്പോള്‍ ശാന്തമാണ്. ഫിറോസും സജ്‌നയും പുറത്തായതോടെ വലിയ അടികളൊന്നുമില്ലാതെ കടന്നു പോവുകയാണ് ബിഗ് ബോസ് വീട്. ഇതിനിടെ ബിഗ് ബോസ് വീട്ടിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ കുറിച്ചും വിവേചനത്തെ കുറിച്ചുമെല്ലാം മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ശക്തമായിരുന്നു. സന്ധ്യയും രമ്യയും ഡിംപലുമെല്ലാം ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.

  ഹൃദയമിടിപ്പ് കൂട്ടി അകാന്‍ഷ; ഹോട്ട് ചിത്രങ്ങള്‍ കാണാം

  കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ വന്നപ്പോഴും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ് ടാസ്‌ക്കില്‍ പുരസ്‌കാരം നേടിയ ഏക വനിത ഡിംപലായിരുന്നു. എന്തുകൊണ്ടാണ് ്സ്ത്രീകള്‍ പരസ്പരം വോട്ട് ചെയ്യാത്തതെന്ന് മോഹന്‍ലാല്‍ ഓരോ സ്ത്രീകളോടും ചോദിച്ചു. പുരുഷന്മാര്‍ പരസ്പരമാകാം വോട്ട് ചെയ്യുന്നതെന്നായിരുന്നു റിതുവിന്റെ മറുപടി. നിശബ്ദമായിരുന്നു സന്ധ്യയുടെ പ്രതികരണം.

  ഇതിനിടെ ഡിംപല്‍ നടത്തിയൊരു പരാമര്‍ശം ശ്രദ്ധ നേടുകയാണ്. ഈ ആണ്‍കുട്ടികള്‍ക്കിടയിലൊരു ആണ്‍കുട്ടിയായി ഞാനും എന്നായിരുന്നു അവാര്‍ഡിനെ കുറിച്ച് ഡിംപലിന്റെ പരാമര്‍ശം. സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ തന്നെ ഇത്തരത്തില്‍ സ്ത്രീകളെ അംഗീകരിക്കാതിരിക്കുന്നത് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ അമ്പിളി അമ്മൂസ് പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം.

  ഡിംപല്‍: ഈ ആണ്കുട്ടികള്‍ക്കിടയില്‍ ഞാനൊരു 'ആണ്കുട്ടി'. സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുമ്പോഴും, കാര്യങ്ങള്‍ എത്തുമ്പോള്‍ സ്ത്രീയാണെന്ന് പറയാന്‍ മടിക്കുന്നു. ഫൈനലില്‍ എത്താന്‍ പേരെടുത്തു പറഞ്ഞവരുടെ കൂട്ടത്തില്‍ ഇത്രേം ആണുങ്ങള്‍ക്കൊപ്പം ഞാനൊരു പെണ്‍കുട്ടിയും എന്ന് പ്രൗഡ് ആയിട്ട് പറയാന്‍ പോലുമുള്ള ചങ്കൂറ്റം ഇവര്‍ക്കില്യ. എന്നിട്ട് സ്ത്രീകള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ ചുമ്മാ ബ്ലാ ബ്ലാ പറഞ്ഞോണ്ട് നടക്കുകയും ചെയ്യും.. ഇവര്‍ക്കൊപ്പം ഞാനൊരു പെണ്‍കുട്ടിയും എന്ന് പ്രൗഡ് ആയിട്ട് പറഞ്ഞെങ്കില്‍ എത്ര നന്നായിരുന്നേനെ. പകരം ആണ്‍കുട്ടി എന്ന് എടുത്തു പറഞ്ഞേക്കുന്നു. ഇതൊക്കെയാണ് ഇവരുടെ നിലപാട്. എന്നായിരുന്നു പോസ്റ്റ്.

  ''വളരെ തെറ്റായ കാര്യം. തിരുത്തിയാല്‍ ഡിംപലിന് കൊള്ളാം. മോഹന്‍ലാല്‍ ഉള്‍പ്പടെ ആരും തിരുത്താത്തത് മോശം. ഇനിയെങ്കിലും ആരെങ്കിലും അതിനെ കുറിച്ച് ചോദിച്ച് തിരുത്തും, ഡിംപല്‍ സോറി പറയും എന്ന് പ്രതീക്ഷിക്കുന്നു.

  പിന്നെ, അത്രയും പേരുടെ ഇടക്ക് ഞാന്‍ ഒരു പെണ്‍കുട്ടി എന്ന് പറഞ്ഞില്ല എന്ന് പറയണ്ട. അഡോണിയോട് പറഞ്ഞിരുന്നു അങ്ങനെ''. എന്നായിരുന്നു ഒരു കമന്റ്. ധാരാളം പേര്‍ കമന്റുകളിലൂടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

  'ഋതു, ഡിമ്പല്‍,സൂര്യ ഇവരൊന്നും സ്ത്രീവാദം നടത്താന്‍ ശ്രമിക്കാറില്ല ഭാഗ്യം, സന്ധ്യ, രമ്യ ഇവരൊക്കെ സംസാരിക്കുമ്പോള്‍ നിന്ന് കൊടുക്കുന്നു അത്രേ ഉള്ളൂ. അവടെ ഒള്ള എല്ലാത്തിനും എന്നതാ പറഞ്ഞു പോണേന്ന് യാതൊരു ബോധോം ഇല്ല.. മറ്റുള്ളോര് പറയുന്നത് ശ്രദ്ധിക്കുന്നൂം ഇല്ല.. ഒണ്ടാരുന്നേല്‍ ആരെങ്കിലും അത് പോയിന്റ് ചെയ്‌തേനേ..അത് കേട്ടപ്പോള്‍ തന്നെ ഇതെന്ന ഇങ്ങനെ പറയുന്നേന്ന് തോന്നിയാരുന്നു..അവടൊള്ളോര് അത്രേം അടുത്ത് ഇരുന്നിട്ടും അത് കേട്ടില്ല, ശ്രദ്ധിച്ചില്ല എങ്കില്‍ എല്ലാരും വേറേതോ ലോകത്ത് ആണ്. ലാലേട്ടന്‍ അത് ചോദിച്ചാരുന്നേല്‍ അതേല്‍ കേറി പിടിച്ച് വരും ദിവസങ്ങളില്‍ നോമിനേറ്റ് ചെയ്യാന്‍ അവര്‍ക്ക് ഒരു റീസണ്‍ എങ്കിലും കിട്ടിയേനേ. അവള്‍ പറഞ്ഞതിനേക്കാട്ടിലും കഷ്ടം തോന്നിയത് അത് കേട്ടിട്ടും ഒരക്ഷരം പറയാതെ മിണ്ടാതിരുന്ന 12 പേരുടെ ചിന്താ ഗതിയേയും അവരുടെ നിലപാടിനോടുമാണ്' എന്നെല്ലാമാണ് കമന്റുകള്‍.

  English summary
  Bigg Boss Malayalam Season 3 Viral Post About Double Stand Of Dimpal In Women Equality, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X