'കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങി'; ഈ ആഴ്ചയും 'ഒരു ഫിറോസ്' എയറിലാണ്, വൈറല്‍ കുറിപ്പ്

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിനുളളില്‍ നടന്ന ശ്രദ്ധേയമായ സംഭവമായിരുന്നു ഫിറോസ് ഖാനും ഭാഗ്യലക്ഷ്്മിയും തമ്മിലുള്ള സംഭാഷണം. ഫിറോസ് പുറത്തു നിന്നുമുള്ള എന്തോ കാര്യത്തെ കുറിച്ച് ഭാഗ്യലക്ഷ്മിയുടെ പിന്നാലെ ചോദിച്ചു കൊണ്ടു വരികയായിരുന്നു. ഇതിന് ഭാഗ്യലക്ഷ്മി നല്‍കിയ മറുപടി ചര്‍ച്ചയായി മാറിയിരുന്നു. എന്റെ കാര്യങ്ങള്‍ തിരക്കാന്‍ ഫിറോസ് എന്റെ ആരാണെന്നും ഇമോഷണല്‍ ബ്ലാക്ക്‌മെയിലിന് തന്നെ കിട്ടില്ലെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.

കരീനയേയും കുഞ്ഞിനേയും കാണാന്‍ താരങ്ങള്‍

പിന്നാലെ ഫിറോസിനോടുള്ള ഭാഗ്യലക്ഷ്മിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കുത്തിത്തിരിപ്പുണ്ടാക്കാന്‍ വന്ന ഫിറോസിനെ ഭാഗ്യലക്ഷ്മി ചുട്ടമറുപടി നല്‍കി വായടപ്പിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് എബ്രഹാം ജോണ്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പിലേക്ക്

കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങി

'കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങി'' ഒരു കാര്യവുമില്ലാതെ അനാവശ്യ കാര്യത്തിലിടപ്പെട്ട് ഊക്ക് മേടിക്കുന്നത് ഈ ഫിറോസ് എന്ന് പേരുള്ളവര്‍ക്കെല്ലാം ഒരു ഹരമാണെന്ന് തോന്നുന്നു. പക്ഷെ ഇവിടെ ഒരു ഊക്കിലൊന്നും നിന്നില്ല. ഒരു ഒന്നര മിനിറ്റ് എയറില്‍ നിറുത്തി അങ്ങട് പൊരിച്ചു.
സംഗതി താന്‍ തെറി പറയില്ല എന്നു പറഞ്ഞ സ്റ്റേറ്റ്‌മെന്റിന്റെ ഒരു വിശദീകരണം ആണ് ഫിറോസ് മോന്‍ ചോദിച്ചതെന്നു തോന്നി. കൃത്യമായ മറുപടിയും കിട്ടി' ജോണ്‍ പറയുന്നു.

കുറിയ്ക്കു കൊള്ളുന്ന മറുപടി

'ഇതൊക്കെ ചോദിക്കാന്‍ നിങ്ങളെന്റെ ആരാണ് ഫിറോസേ ', ' കുടുംബമോ? എന്തു കുടുംബം '- കുറിയ്ക്കു കൊള്ളുന്ന മറുപടി. ഭാഗ്യലക്ഷ്മി ഈ പറഞ്ഞ ഡയലോഗ് ഒരു പുരുഷ കണ്ടസ്റ്റന്റ് പറഞ്ഞിരുന്നേല്‍ ഇന്ന് മാസ്സ് വീഡിയോയുമായി ഒരു ആര്‍മി നിരന്നേനെ. 60 വയസ്സുള്ള ഒരു സ്ത്രീയ്ക്ക് ഒരു ഫാന്‍ ബേസ് വളര്‍ത്തിയെടുക്കുക കുറച്ചു കൂടി ബുദ്ധിമുട്ടാകും'. എന്നും അദ്ദേഹം പറയുന്നു.

ഭാഗ്യലക്ഷ്മി

ഷോ തുടങ്ങുമ്പോള്‍ അധികം പ്രതീക്ഷയില്ലാതിരുന്ന കണ്ടസ്റ്റന്റാണ് ഭാഗ്യലക്ഷ്മി. പ്രായാധിക്യവും ഗെയിമിനോടുള്ള പരിചയമില്ലായ്മയും പ്രശ്‌നമാകും എന്നു കരുതി. എന്നാല്‍ ടാസ്‌കുകളില്‍ മികച്ച പ്രകടനവും ദേ ഇപ്പോള്‍ നല്ലൊരു ഫൈറ്റുമായി ആള്‍ ഷൈന്‍ ചെയ്തു വരുന്നുണ്ട്. ഡിംപിളും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള വ്യത്യാസവും പ്രകടമാണ്.

Recommended Video

Bigg Boss Malayalam Season 3 : മിഷേൽ ബിഗ്‌ബോസിന്‌ പുറത്തു പോകും ?
നേരിടുകയാണ്

''മിഷേല്‍ ആക്രമിക്കാന്‍ പറഞ്ഞ അതേ ന്യായീകരണം ആണ് ഫിറോസും കൊടുത്തത് ''ഒരു ക്ലാരിഫിക്കേഷനു വേണ്ടിയാണ്' എന്ന്. പുറമെ ബോള്‍ഡ് എന്ന് പറഞ്ഞ് നടക്കുന്ന ഡിംപല്‍ കരഞ്ഞോടുമ്പോള്‍ ഒരു സ്‌ട്രെയിറ്റ് ഫെയ്‌സോടെ നേരിടുകയാണ് ഭാഗ്യലക്ഷ്മി ചെയ്തത്.
ഒരാളെ ഇന്‍സള്‍ട്ട് ചെയ്യാന്‍ കഴിവ് വേണ്ട. പക്ഷേ ഒരാളെ ഇന്‍സള്‍ട്ട് ചെയ്തുകൊണ്ട് അയാളെ ചിരിപ്പിക്കാന്‍, ഈവന്‍ ബെറ്റര്‍, അയാളുടെ ഭാര്യയെ ക്കൂടി ചിരിപ്പിക്കാന്‍, പിന്നീട് രാത്രി കരയിക്കാന്‍, ഒരു കഴിവ് വേണം''. എന്നും ജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

നിലംപരിശാക്കി

''മലര്‍ത്തിയടിച്ചു എന്നു പറഞ്ഞാല്‍ ശരിയാകില്ല. നിലംപരിശാക്കി എന്നു പറയണം. വെറുതെ ഒരു കാര്യവും ഇല്ലാതെ ചെന്ന് മേടിച്ചു. അങ്ങനെ ഈ ആഴ്ചയും ഒരു ഫിറോസ് എയറിലാണ്. പുതിയ പ്രകാശം പരക്കട്ടെ. പഴയ പ്രകാശന്‍ ഒന്ന് റെസ്റ്റെടുക്കട്ടെ'' എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X