twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതിലും നല്ലത് കട്ടപ്പാരയുമായി കക്കാന്‍ ഇറങ്ങുതാ ഫിറോസേ; കിടിലനോട് വെെറല്‍ കുറിപ്പ്

    |

    കിടിലം ഫിറോസിനെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധ നേടുന്നു. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ വൈശാഖ് ബി വൈശാഖ് പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. കിടിലം ഫിറോസ് പുള്ളി കിടിലം ആണൊ കിടിലോല്‍ കിടിലം ആണൊ എന്ന് ദിനംപ്രതി തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ എന്നാണ് കുറിപ്പില്‍ പറയുന്നത്.

    ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍

    ''ബിബി3യില്‍ വന്നു ആദ്യ കാലങ്ങളില്‍ തന്നെ തന്റെ എതിരാളി മണിക്കുട്ടന്‍ ആണെന്ന് സ്വയം പ്രഖ്യാപിച്ച ഒരു മത്സരാര്‍ത്ഥി ആയിരുന്നു ഫിറോസ്.
    തന്റെ എതിരാളിക്ക് നേരെ പതിയെ കരുക്കള്‍ നീക്കികൊണ്ട് മുന്നോട്ടു പോയി കൊണ്ടിരുന്നപ്പോളാണ് ഇടയില്‍ ഫിറോസ് aസജ്ന വന്നത്. അവരുടെ വരവോടുകൂടി തന്റെ പദ്ധതികള്‍ എല്ലാം പുള്ളിക്ക് പതിയെ പിന്‍വലിക്കേണ്ടി വന്നു. താന്‍ എവിടെയൊക്കെ കൂട്ടം ചേര്‍ത്താലും അതെല്ലാം പൊളിച്ചടുക്കി കൊണ്ടിരുന്ന ഫിറോസ് സജ്ന പുള്ളിക്ക് മണിക്കുട്ടനുമായുള്ള ഒരു പോരാട്ടത്തിന് വലിയ ഇടംകോലായി മാറി'' കുറിപ്പ് പറയുന്നു. തുടര്‍ന്ന് വായിക്കാം.

    പുള്ളിക്ക് വേണ്ടിയായി രമ്യ അവതരിച്ചത്

    ഫിറോസ് സജ്നയാല്‍ ബന്ധിക്കപെട്ടു ഒന്നും ചെയ്യാനാവാതെ പുള്ളി അവിടെയും ഇവിടെയും അലഞ്ഞു ബബി ഹൌസില്‍ ഉണ്ടോ ഇല്ലേ എന്ന് പോലും അറിയാതെ, കൂട്ടത്തില്‍ ഉള്ളവരിലൂടെ കരുക്കള്‍ നീക്കിയും ആപ്പിളും കഴിച്ചു ബെഡിലും സോഫയിലും ബീന്‍ ബാഗിലും കിടന്നും ഉറങ്ങി നീങ്ങുമ്പോഴാണ് പുള്ളിക്ക് വേണ്ടിയായി രമ്യ അവതരിച്ചത് . അത് വഴി കിട്ടിയ സ്ത്രീ വിരുദ്ധത എന്ന ആരോപണം അയാള്‍ക്ക് വീണു കിട്ടിയത് വജ്രായുധം ആയിരുന്നു. അതിനെ അയാള്‍ തന്റെ സര്‍വാ ശക്തിയും ഉപയോഗിച്ച് ശത്രുവിനെ നേരെ ആഞ്ഞടിച്ചു. ചുറ്റും ഉണ്ടായിരുന്ന ചെറിയ കല്ലുകളെ പോലും രാവി മിനുക്കി ആയുധങ്ങളാക്കി ഉപയോഗിച്ചു.ശത്രു നിലം പതിച്ചു എല്ലാം തന്റെ കൂര്‍മ്മ ബുദ്ധിയും തനിക്കു കിട്ടിയ ആയുധത്തിന്റെയും പവര്‍ തന്നെ എന്ന് അയാള്‍ വിശ്വസിച്ചു.

    എന്നാല്‍ നര്‍ഗസുരന് കിട്ടിയ വരം പോലെ ഒരു അവസരത്തില്‍ പൊളി ഫിറോസ് ജയിക്കാന്‍ പറഞ്ഞ പലതും തനിക്കു തന്നെ വിനയായതും, സ്വയം വിജയി എന്ന് ഉറപ്പിച്ച പൊളി ഫിറോസിന്റെ ഈഗോയും കാരണം ആണ് അയാള്‍ പുറത്തായത് എന്നത് പരമ സത്യം.ശേഷം പതിയെ തന്റെ പ്രധാന ശത്രുവിനെ ലക്ഷ്യം വച്ചു നടന്ന അയാള്‍, മണികുട്ടന് നേരെ തന്റെ കയ്യില്‍ ഉള്ള വജ്രായുധം ഉപയോഗിച്ച് കൊണ്ട് തന്നെ പലതും ചെയ്തു നോക്കി. ഒരു സ്ത്രീയെ ചതിച്ചവന്‍ ,ഡബിള്‍ സ്റ്റാന്‍ഡ് കളിക്കുന്നവന്‍,weakest കോണ്ടെസ്റ്റന്റ് എന്നിങ്ങനെ എല്ലാം...അതിലൂടെ ഒരു തെറ്റായ മായാവലയം കൂടെ ഉള്ളവരില്‍ അയാള്‍ ഉണ്ടാക്കി കൊണ്ടിരുന്നു.

    എന്നാല്‍ നമ ഒരു അവസരത്തില്‍ പൊളി ഫിറോസ് ജയിക്കാന്‍ പറഞ്ഞ പലതും തനിക്കു തന്നെ വിനയായതും, സ്വയം വിജയി എന്ന് ഉറപ്പിച്ച പൊളി ഫിറോസിന്റെ ഈഗോയും കാരണം ആണ് അയാള്‍ പുറത്തായത് എന്നത് പരമ സത്യം. ശേഷം പതിയെ തന്റെ പ്രധാന ശത്രുവിനെ ലക്ഷ്യം വച്ചു നടന്ന അയാള്‍, മണികുട്ടന് നേരെ തന്റെ കയ്യില്‍ ഉള്ള വജ്രായുധം ഉപയോഗിച്ച് കൊണ്ട് തന്നെ പലതും ചെയ്തു നോക്കി. ഒരു സ്ത്രീയെ ചതിച്ചവന്‍ ,ഡബിള്‍ സ്റ്റാന്‍ഡ് കളിക്കുന്നവന്‍, വീക്കസ്റ്റ് കോണ്ടെസ്റ്റന്റ് എന്നിങ്ങനെ എല്ലാം. അതിലൂടെ ഒരു തെറ്റായ മായാവലയം കൂടെ ഉള്ളവരില്‍ അയാള്‍ ഉണ്ടാക്കി കൊണ്ടിരുന്നു.

    ഒരേ ഒരു രാജാവിനോട്

    എന്നാല്‍ മണികുട്ടനാവട്ടെ ഒരു മാന്‍ കുട്ടിയെ പോലെ ആ വേട്ടക്കാരന് മുന്നിലൂടെ ഒന്നും അറിയാത്ത മട്ടില്‍ തനിക്കായുള്ള എല്ലാ കെണികളും ആസ്വദിച്ചുകൊണ്ട് വേട്ടക്കാരനെ ത്രസിപ്പിച്ചു കൊണ്ട് ചിരിച്ചു കളിച്ചു നടക്കുന്നുണ്ടായിരുന്നു (ഒരു ചിരിയോടെ). തനിക്കായുള്ള ഒരോ കെണികള്‍ അയാള്‍ അവിടെ പണിയുമ്പോഴും,തന്റെ വേട്ട മൃഗങ്ങളെ എല്ലിന്‍ കഷ്ണങ്ങള്‍ ഇട്ടു. തീറ്റിപോറ്റുമ്പോഴും,ആയുധത്തിന്റെ മൂര്‍ച്ചയും ഉന്നവും പരീക്ഷിക്കുമ്പോഴും, വേട്ടക്കാരന്‍ അറിഞ്ഞില്ല താന്‍ ഇരയെന്നു കരുതി വളരെ ലാഹവത്തോടെ കണ്ട മാന്‍ കുട്ടി ഒരു നിസ്സാരനായിരുന്നില്ല എന്ന്. ഒരോ ആയുധവും ഇര കെണികളും വച്ചു പരീക്ഷിച്ചു പരാജയം ഏറ്റുവാങ്ങുമ്പോഴും അയാള്‍ അറിയുന്നില്ല താന്‍ വേട്ടയാടുന്നത് തന്റെ രാജാവിനോടാണെന്നു ഒരേ ഒരു രാജാവിനോട്. ആണെന്ന്

    ഒന്ന് ആലോചിക്കേണ്ടി വരും.

    ഫിറോസിന്റെ കയ്യിലെ കപട സ്ത്രീ സ്‌നേഹം ഇല്ലാതാക്കണം. ഡിംപിളിന് നേരെ ഉള്ള ആരോപണം, ഒരു സ്ത്രീ ഒരുപാട് വേദനയിലൂടെ കടന്നു പോവുന്ന ഒരാള്‍ മറ്റുള്ളവര്‍ക് പ്രചോദനം ആവണം എന്ന് കരുതിയവരെ മാനസികമായി വേദനിപ്പിച്ചത് (ഇതുവരെയും ഒരു സ്ഥലത്തും വയ്യാത്തതിന്റെ ഒരു പ്രേത്യേക ആനുകൂല്യവും എടുത്തിട്ടില്ല. തോള് വേദന കൈ മുട്ട് വേദന എന്നൊക്കെ പറഞ്ഞു ക്യാപ്റ്റന്‍സി ടാസ്‌ക് ചെയ്തവര്‍ വരെ അവിടെ പ്രസംഗിക്കുന്നത് കണ്ടു(നോബി സേട്ടന്‍ ). തനിക്കു സിമ്പതി വേണം എന്നും പറഞ്ഞിട്ടില്ല., ആകെ ചെയ്തത് തന്റെ ജീവിതം മറ്റുള്ളവര്‍ക് പ്രചോദനം ആവണം എന്ന മട്ടില്‍ ഒരു ടാസ്‌കില്‍ തന്റെ ലൈഫ് കാണിച്ചു .

    ആ ഒരു വിഷയത്തിന്റെ ചുവടു പറ്റി ഫിറോസ് പറഞ്ഞ ആരോപണം വളരെ മോശം.ഇതുപോലുള്ള ഒരുപാട് ജീവിതം കണ്ടിട്ടുള്ള ഒരാള്‍ വേദന കണ്ടിട്ടുള്ള ഒരാള്‍ കാരുണ്യ പ്രവര്‍ത്തങ്ങള്‍ ചെയ്യുന്ന ഒരാള്‍ ഇങനെ പറയുന്നത് വളരെ മോശം ആണ്. ഒരുപക്ഷെ ഡിംപിള്‍ അങ്ങനെ ഒരു സിമ്പതി അറ്റന്‍ഡ് നടത്തിയിട്ടുണ്ടെകില്‍ തന്നെ അതിനെ ഇത്രമാത്രം കളിക്കായി ഉപയോഗിക്കേണ്ടി ഇരുന്നില്ല. നാളെ ഇയാളുടെ കയ്യിലൂടെ എത്തുന്ന സഹായം വാങ്ങാന്‍ തന്നെ ആളുകള്‍ ഒന്ന് ആലോചിക്കേണ്ടി വരും.

    സൂര്യ ചേച്ചിക്കുള്ള പരിപ്പ് വടയും ചായയും

    സൂര്യയുടെ വിഷയം ഇത്രയും ഊതി വീര്‍പ്പിച്ചു ഒരു വലിയ വിഷയമാക്കി അവളുടെ ജീവിതം കൂടി ഇല്ലാതാക്കുന്ന കുടില തന്ത്രം വളരെ മോശം തന്നെ ആണ്. ഡയറക്റ്റ് ആയി ചെയുന്ന സ്ത്രീ വിരുദ്ധതയും ഇന്‍ഡയറക്ട് ചെയ്യുന്ന സ്‌ത്രീ വിരുദ്ധതയും ഫലത്തില്‍ ഒന്ന് തന്നെ. ആദ്യം മണിക്കുട്ടന്‍ ആണ് എന്റെ ശത്രു എന്ന് പ്രഖ്യാപിക്കുകയും സമയോചിതമായി താന്‍ തന്റെ ഒരു ശത്രുവെ അല്ല എന്നു പറയുന്ന രണ്ട് വള്ളത്തില്‍ ചവിട്ടിയുള്ള ഡബിള്‍ സ്റ്റാന്‍ഡ് കളികള്‍ ജനങ്ങള്‍ കണ്ടു മടുത്തു.


    3 ക്യാപ്റ്റന്‍സി,കോയിന്‍സ് ഹെലിപ്കോപ്റ്റര്‍ ലൂയിസ് മീശമാധവന്‍ ക്യാരക്ടര്‍ ഒക്കെ നടത്തി ഹെവി കളിയിലൂടെ മുന്നേറുന്ന ഒരാളെ വീക്ക് ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തന്റെ മനസ് സമ്മതിക്കണം അത് കേട്ടു വിശ്വസിക്കുന്ന സൂര്യ ചേച്ചിയും സൂര്യ ചേച്ചിക്കുള്ള പരിപ്പ് വടയും ചായയും ഇവിടെ റെഡി ആവുന്നുണ്ട്.

    Recommended Video

    Poli Firoz and Sajna Evicted | Audience Response | Filmibeat Malayalam
    ഇറിറ്റേറ്റിങ് ആവുന്നു

    മത്സരാര്ഥികളില്‍ മനഃപൂര്‍വഹം പ്രകോപനം ഉണ്ടാക്കുകയും എന്നിട്ടു പ്രൊവോക്ക് ആയോ ആയോ എന്ന് ചോദിച്ചു മുന്നോട്ടു പോവുന്ന രീതിയാണ് പുള്ളിക്ക് ഇപ്പോള്‍ ഉള്ളത് അതും വളരെ ഇറിറ്റേറ്റിങ് ആവുന്നുണ്ട്. നല്ല വാക് സാമര്‍ത്യവും, ഒരു കാരുണ്യ പ്രവര്‍ത്തകനും എന്ന നിലയില്‍ ഇഷ്ടം ഉണ്ടായിരുന്ന മത്സരാര്‍ത്ഥി തന്റെ നില വിട്ട് നാറിയ കളി കളിക്കുന്നതു വളരെ മോശമാണ്. അതിനേക്കാള്‍ നല്ലത് കട്ടപ്പാരയും ആയി കക്കാന്‍ പോവുന്നതാണ്.

    ഞങ്ങള്‍ മണിക്കുട്ടന്‍ ഫാന്‍സിനു ഒന്നേ പറയാനുള്ളു കളിക്കുന്നെങ്കില്‍ നേര്‍ക്ക് നേരെ നിന്നു കളിക്കണം മിസ്റ്റര്‍. അല്ലെങ്കില്‍ തന്റെ മനസ്സില്‍ ബിബി 3 വിന്നര്‍ മണിക്കുട്ടന്‍ എന്ന് ഉറപ്പിച്ചു കൊണ്ടുള്ള രോദനം ആയെ കാണാന്‍ കഴിയൂ. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

    English summary
    Bigg Boss Malayalam Season 3 Viral Post About How Kidilam Firoz Failed His Own Plan And Provoking Manikuttan, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X