For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടനെ എന്തോ പ്രശ്‌നം അലട്ടുന്നുണ്ട്, സംസാരിക്കാന്‍ പറ്റിയ ഒരാളെ കിട്ടിയിരുന്നെങ്കില്‍!

  |

  തീര്‍ത്തും നിര്‍ഭാഗ്യകരമായൊരു സാഹചര്യത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. തമിഴ്‌നാട് ആരോഗ്യവകുപ്പ് ഇടപ്പെട്ടായിരുന്നു ഷോ നിര്‍ത്തിവച്ചത്. അതേസമയം ഷോ വീണ്ടും ആരംഭിക്കുമെന്നും ഉടനെ തന്നെ തിരികെ വരുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായിരിക്കും ഷോയുടെ ഭാവി എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  കല്ലിനും ജീവന്‍ പകരുന്ന സൗന്ദര്യം; ഡോണല്‍ ബിഷ്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട്

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. സിനിമയിലൂടെ മണിക്കുട്ടനെ എല്ലാവര്‍ക്കും അറിയാമെങ്കിലും മണിക്കുട്ടന്റെ കരിയറില്‍ ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. ഈ സീസണില്‍ വിജയി ആകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന താരവുമാണ് മണിക്കുട്ടന്‍. ഇപ്പോഴിതാ മണിക്കുട്ടനെ കുറിച്ചുള്ള ആരാധിക ടീന ഷാജന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം.

  ഫെയിം, മണി...ഇതിനു വേണ്ടി ആണ് എല്ലാവരും ബിഗ്ഗ്ബോസ്സില്‍ വരുന്നത്. എത്രയൊക്കെ അല്ല എന്ന് പറഞ്ഞാലും ബിഗ്ഗ്ബോസില്‍ ഇന്ന് വരെ വന്നിട്ടുള്ളവരും ഇതിനു വേണ്ടി മാത്രമാണ് വന്നത്. ജീവിതത്തില്‍ തോറ്റവരാകും ഇതില്‍ കൂടുതല്‍ പേരും. കഴിവുണ്ടായിട്ടും ഭാഗ്യം തുണയ്ക്കാതെ ഒരുപാടു മോഹങ്ങളുമായി ജീവിക്കുന്നവര്‍. സിനിമയിലും സീരിയലിലും ഒകെ ചെറിയ വേഷങ്ങള്‍ ചെയ്ത് വലിയ സ്വപ്നത്തെ എത്തിപ്പിടിക്കാന്‍ നോക്കുന്നവര്‍.

  ഇനിം സീസണ്‍ ത്രീ ഇലെ പതിനെട്ടു പേരോട് ചോദിച്ചാലും അവര്‍ക്കൊക്കെ പറയാന്‍ ഒരു കഥ കാണും. നമുക്കു നമ്മളോട് ചേര്‍ത്ത് നിര്‍ത്താന്‍ പറ്റുന്ന കഥകള്‍. അതുപോലെ തന്നെ അവരുടെ സ്വഭാവവും.

  ബിഗ്ഗ്ബോസ് ഷോ തുടങ്ങിയപ്പോള്‍ ഞാന്‍ ആരുടെയും ബിഗ് ആരാധിക അല്ലായിരുന്നു. കുറച്ചൊക്കെ ഇഷ്ടം ആയിരുന്നു മണിക്കുട്ടന്‍ ചേട്ടനെ.ഷോ മുന്‍പോട്ട് പോയപ്പോള്‍ ആണ് മണിക്കുട്ടന്‍ ചേട്ടനെ ശ്രദ്ധിക്കണം തുടങ്ങിയത്. കായംകുളം കൊച്ചുണ്ണിയിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരനെ എനിക്ക് പിന്നെയും കാണാന്‍ സാധിച്ചു. സൈക്കിള്‍ ലുയിസ് ഉം മീശമാധവനും ഒകെ കണ്ടാണ് പലരും ഫാന്‍ ആയതെങ്കിലും എന്നെ അത്ഭുത പെടുത്തിയത് ആ മനുഷ്യന്റെ സ്വഭാവം ആയിരുന്നു.

  വളരെ പക്വതയോടെ സംസാരിക്കുന്ന ആരെയും മോശമാക്കാത്ത എല്ലാവരോടും വിനയത്തോടെ സംസാരിക്കുന്ന സ്വഭാവം. കഴ്ഞ്ഞ ദിവസം ഋതു മന്ത്ര പറയുന്നുണ്ടാരുന്നു 'മണിക്കുട്ടന്‍ ഒരിക്കലും അങ്ങിനെ പറയില്ല എന്ന്' അത് എനിക്ക് ഒരുപാടു ഇഷ്ടപെട്ട വാക്കുകള്‍ ആണ്. ഋതുവിനെ പോലെ പുറത്തുള്ള പലരെയും പോലെ മണിോക്കുട്ടന്‍ ചേട്ടനിലെ മാറ്റം എനിക്കും മനസിലായി. മണിക്കുട്ടന്‍ ചേട്ടന്‍ ഡൌണ്‍ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. അതിന്റെ പിന്നിലെ കാരണം നിങ്ങള്‍ക്കും എനിക്കും അറിയില്ല.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  മണിക്കുട്ടന്‍ ചേട്ടന്‍ എന്നാ മനുഷ്യന് മനസ്സില്‍ ഒന്ന് വെച്ച് പെരുമാറാന്‍ അറിയില്ല. എന്തോ പ്രശ്‌നം അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഷോ ഇനിയും തുടരുവാണേലും അദ്ദേഹം മനസ് തുറന്നു ഒന്ന് സംസാരിക്കാന്‍ പറ്റുന്ന ഒരാളെ കിട്ടിയാല്‍ മതിയായിരുന്നു എന്നെ ഉള്ളു എനിക്ക്. ഞാന്‍ മനസിലാക്കിയിടത്തോളം ബിഗ്ഗ്ബോസ് ഒരു ഗേയിം അല്ല മറിച്ചു ജീവിതമാണ്. ഒരു വീട്ടില്‍ അപരിചിതര്‍ക്കൊപ്പം ജീവിച്ചു തീര്‍ക്കേണ്ട ജീവിതം. ഷോ തുടരണം ഇനിയും കാണണം മണിക്കുട്ടന്‍ ചേട്ടനെ. ഷോ ഇനിയും ഇല്ല എങ്കില്‍ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ മണിക്കുട്ടന്‍ ചേട്ടന് മാത്രമല്ല എല്ലാ മത്സരര്ഥിക്കും.

  English summary
  Bigg Boss Malayalam Season 3 Viral Post About How Manikuttan Becomes A Favorite Contestant, Read More In Malayalam Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X