ലാലേട്ടനിലൂടെ അബദ്ധ ധാരണ ഉണ്ടാക്കുന്നു; വിവേചനം കാണിക്കുന്നുവെന്ന് പറയുന്നവര്‍ക്ക് മനസിലാകാത്തത്
രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 ഇപ്പോള്‍ കടന്നു പോകുന്നത്. മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഗ്രൂപ്പുകളും സമവാക്യങ്ങളുമെല്ലാം ഉടലെടുത്തിട്ടുണ്ട്. വാക്‌പോരുകള്‍ക്കും പൊട്ടിത്തെറികള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. അതേസമയം ഊ സീസണിനെ കുറിച്ച് പ്രേക്ഷകര്‍ എടുത്ത് പറയുന്ന പ്രധാന കാര്യമാണ് അവതാരകനായ മോഹന്‍ലാലിന്റെ ഇടപെടല്‍.
റോയല്‍ ലുക്കില്‍ സാറ അലി ഖാന്‍; കാന്‍ഡിഡ് ചിത്രങ്ങള്‍ കാണാം
പോയ സീസണുകളേക്കാള്‍ നല്ലതാണ് ഇത്തവണ മോഹന്‍ലാലിന്റെ അവതരണം എന്നാണ് പൊതുവെ ഉളള അഭിപ്രായം. അത് ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡും. ഇതിനിടെ ഇപ്പോഴിതാ മോഹന്‍ലാലിന്റെ അവതരണത്തെ കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രാജ് എസ്‌കെ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

കഴിഞ്ഞവര്‍ഷത്തെ ബിഗ്ബോസ് ദുരന്തമാവാനൊരു മെയിന്‍ റീസണ്‍ പുറത്തെ ട്രെന്‍ഡും, വീട്ടിലെ കാര്യങ്ങള്‍ പുറത്തു എങ്ങനെയാണു സ്വീകരിക്കപ്പെടുന്നത് എന്നതിലും മത്സരാര്‍ത്ഥികള്‍ക്ക് വ്യക്തമായ ധാരണ ഉള്ളതുകൊണ്ടായിരുന്നു. കുറേപ്പേര്‍ അസുഖം കാരണം പുറത്തുപോയി വന്നതും സീസണിന്റെ പകുതിയില്‍ പോലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കടന്നുവന്നതും വീക്കെന്‍ഡില്‍ ലാലേട്ടന്റെ കൂടെ സ്റ്റേജില്‍ ഉണ്ടാവുന്ന കാണികളുടെ പ്രതികരണവും ഇതിനു വഴിവെച്ചു എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഈ സീസണില്‍ എന്തായാലും ഈയൊരു പ്രശ്‌നത്തെ പരിഹരിക്കാന്‍ ഇതുവരെ ബിഗ്ബോസിന് കഴിഞ്ഞിട്ടുണ്ട്. ഹൗസില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പുറത്തു സ്വീകരിക്കപ്പെടുന്നതിനു നേരെ വിപരീതമായാണ് അവതാരകന്‍ അവരോട് പെരുമാറുന്നതെന്നും കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. പുറത്തു നടക്കുന്നതിനെ കുറിച്ച് മത്സരാര്‍ത്ഥികള്‍ക്കുള്ള ധാരണകളേയും കുറിപ്പില്‍ വിലയിരുത്തുന്നുണ്ട്.

മോഹന്‍ലാലിന്റെ പ്രതികരണങ്ങള്‍ വെച്ച് ഊഹിക്കുമ്പോള്‍ അവിടെയുള്ള മത്സരാര്‍ത്ഥികളില്‍ ഒരു വലിയ വിഭാഗം കരുതുക സജ്ന -സായി, ഫിറോസ് -ഭാഗ്യലക്ഷ്മി പ്രശ്‌നത്തില്‍ പ്രേക്ഷകര്‍ സായിയുടെയും ഭാഗ്യലക്ഷ്മിയുടെയും കൂടിയാണെന്നും അഡോണി -എയ്ഞ്ചല്‍ ലവ് ട്രാക്ക് പുറത്തു വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടാവുമെന്നും ആയിരിക്കും. ആദ്യയാഴ്ചകളെ അപേക്ഷിച്ചു നോബി കൂടുതല്‍ പാര്‍ഷ്യല്‍ ആവാനും അനൂപൊക്കെ ഒരു കാര്യവുമില്ലാതെ ഫിറോസ് -സജ്‌നയോട് ചൂടാവാനും സൂര്യയൊക്കെ അതുവരെയില്ലാത്ത ലവ് ട്രാക്ക് ഇങ്ങനെ പബ്ലിക് ആയി എക്‌സിക്യട്ട് ചെയ്യുന്നതിലുമൊക്കെയുള്ള മെയിന്‍ റീസണ്‍ ഇതാവാം ചിലപ്പോള്‍. അതെ സമയം സന്ധ്യ, മണിക്കുട്ടന്‍ പോലുള്ള അപൂര്‍വം ചിലര്‍ക്ക് ഇതിനെക്കുറിച്ചു അത്യാവശ്യമൊരു ധാരാണ കിട്ടുന്നുമുണ്ട്.

ഏതായാലും അവതാരകനിലൂടെ ഹൗസ് മേറ്റ്‌സിന് പുറത്തെ കാര്യങ്ങളെക്കുറിച്ചു അബദ്ധ ധാരണ ഉണ്ടാക്കുന്നത് ഗെയിമിനെ കൂടുതല്‍ ഇന്ററസ്റ്റ് ആക്കുവാനും ഏറ്റവും ശക്തരായവരെ സോര്‍ട്ട് ചെയ്യാനും കാരണമാവുമെന്ന് തോന്നുന്നു. ബൈ ദ വെ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് പ്രതികരിക്കുന്നത് സ്‌ക്രിപ്റ്റ് വൈസ് ആണെന്ന് മനസിലാക്കാതെ മോഹന്‍ലാല്‍ വിവേചനപരമായി പെരുമാറുന്നുവെന്ന് പറയുന്നവര്‍ക്ക് ഈ ഷോ ഇനിയും മനസ്സിലായില്ലെന്ന് തോന്നുന്നു.
എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. രണ്ട് പേരാണ് ഇതുവരെ ബിഗ് ബോസ് വീടിനുള്ളില്‍ നിന്നും പുറത്ത് പോയത്. ആരായിരിക്കും മൂന്നാമത് പോവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications