For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീറോ ആയി വന്നവന്‍ ഇന്ന് ഹീറോ, വില്ലന്‍ ആയി കരുതിയവന്‍ ഇന്ന് നായകന്‍!

  |

  ഇന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയാണ് സായ് വിഷ്ണു. തുടക്കത്തില്‍ അധികനാള്‍ തുടരില്ലെന്ന് പലരും കരുതിയിരുന്ന സായ് ഇന്ന് ഫൈനലിലുണ്ടാകുമെന്ന് എല്ലാവരും പറയുന്നു. തുടക്കത്തിലെ നെഗറ്റീവ് ഇമേജില്‍ നിന്നും ഒരുപാട് മുന്നോട്ട് പോകാന്‍ സായ് വിഷ്ണുവിന് സാധിച്ചിട്ടുണ്ട്.

  സിമ്പിള്‍ ലുക്കിലും ബിക്കിനിയിലും ഗ്ലാമറസായി അനന്യ പാണ്ഡ

  ഇന്നലെ ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസത്തിനെതിരെ സായ് നടത്തിയ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. സായ് ചോദിച്ചതും പറഞ്ഞതുമെല്ലാം തങ്ങളുടെ മനസിലുണ്ടായിരുന്ന കാര്യങ്ങളാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ സായ് വിഷ്ണുവിനെ കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ അക്ഷയ് ദീപ് പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം.

  ഉണങ്ങിയ മുറിവുകള്‍ വീണ്ടും കുത്തിപ്പൊട്ടിക്കുന്നത് ഉത്തരം മുട്ടുമ്പോഴാണ് മിസ്റ്റർ ഫിറോസ്.. ബിഗ് ബോസില്‍ വന്നപ്പോ സായ് പറഞ്ഞ കാര്യങ്ങള്‍, അവന്റെ അനിയന്ത്രിതമായ ദേഷ്യങ്ങള്‍ എല്ലാംകൊണ്ടും കൂടുതല്‍ പ്രേക്ഷകര്‍ക്കും ആദ്യമൊക്കെ അവനെ ഒട്ടും ഇഷ്ടമായിരുന്നില്ല. അന്ന് സായ്ക്ക് ഹേറ്റേഴ്സ് ആയിരുന്നു കൂടുതല്‍. 'സായ് ഹേറ്റേഴ്സ് ലൈക്കടിക്കൂ' എന്നായിരുന്നു യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലും വന്നിരുന്ന കമന്റുകള്‍ പോലും. പക്ഷെ എന്നിട്ടും അവന്‍ വീണുപോയില്ല.

  ആര്‍ക്കും അവനെ തളര്‍ത്താനും സാധിച്ചില്ല. അവന്‍ അവന്റെ തന്നെ അനുഭവങ്ങളില്‍ നിന്ന് ഗുണപാഠം ഉള്‍ക്കൊണ്ട് സ്വയം തിരുത്താന്‍ ശ്രമിച്ചു മുന്നോട്ട് നടന്നു. അങ്ങനെ പടിപടിയായി വളര്‍ന്നു
  ഇന്ന് 'സായ് ഫാന്‍സ് ലൈക്കടിക്കൂ' എന്ന കമെന്റുകള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയകളിലും നിറയുകയാണ്. അവന്റെ തെറ്റായ കൂട്ടുകെട്ടുകളില്‍ നിന്നും ചില തെറ്റുധാരണകളില്‍ നിന്നും അവന്‍ സ്വയം മാറി നടന്നപ്പോള്‍ അവന്‍ ബിഗ്ബോസിന് അകത്ത് ഒറ്റപ്പെട്ടു എങ്കിലും പുറത്ത് പ്രേക്ഷകര്‍ അവനെ ഇഷ്ടപ്പെട്ടു തുടങ്ങി, അതെ.

  അവന്‍ വെളിച്ചത്തിന്റെ പോരാളിയാണ്.. വെളിച്ചത്തിന്റെ പോരാളികള്‍ എപ്പോഴും തോറ്റുകൊണ്ടാണ് കഥ ആരംഭിക്കാറ്. എന്നാല്‍ അന്തിമ വിജയം എപ്പോഴും അവര്‍ നേടുകയും ചെയ്യും. തന്റെ കുറ്റവും കുറവും മനസിലാക്കി നല്ല മാറ്റങ്ങള്‍ സ്വീകരിച്ച് അനുദിനം കരുത്തനാകുന്ന സായ് തന്നെയാണ് ഇപ്പോള്‍ ബിഗ്ബോസ് ഹൗസില്‍ ഗ്രാഫ് ഓരോ ദിവസവും എതിരാളികള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറം ഉയര്‍ത്തുന്ന മത്സരാര്‍ത്ഥി. സീറോ ആയി വന്നവന്‍ ഇന്ന് ഹീറോ ആണ്. വില്ലന്‍ ആയി കരുതിയവന്‍ ഇന്ന് നായകനാണ്. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  അതേസമയം ഇന്നലെ ബിഗ് ബോസ് വീട് ഒരാളുടെ പുറത്താകലിന് സാക്ഷ്യം വഹിച്ചു. രമ്യ പണിക്കരാണ് ബിഗ് ബോസില്‍ നിന്നും പുറത്തായത്. വൈല്‍ഡ് കാര്‍ഡിലൂടെ വന്ന രമ്യ പുറത്തായ ശേഷം വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് തിരികെ വന്നിരുന്നു. അതേസമയം സൂര്യ ഇന്ന് പുറത്താകുമെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. എന്നാല്‍ സൂര്യയെ സീക്രട്ട് റൂമിലേക്ക് അയക്കുകയാണെന്നാണ് ചിലര്‍ വാദിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Viral Post About How Sai Vishnu Transformed Into One Of The Favourite, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X