സായ്-ഫിറോസ് അടിയില്‍ സ്‌കോര്‍ ചെയ്തത് കിടിലം ഫിറോസ്; ഇത് ഗെയിമല്ല ഡെസ്പറേഷന്‍!

പോയ ദിവസം ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നടന്ന പ്രധാന സംഭവമായിരുന്നു സായ് വിഷ്ണുവും ഫിറോസ് ഖാനും തമ്മില്‍ നടന്ന വഴക്ക്. സായ് വിഷ്ണുവിന്റെ ജീവിത കഥ ചോദ്യം ചെയ്തു കൊണ്ട് ഫിറോസ് രംഗത്ത് എത്തിയതോടെ ചൂടന്‍ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. അടിയുടെ വക്കോളം എത്തിയ വാക് പോരില്‍ നിന്നും സായിയെ റംസാനും അഡോണിയും ചേര്‍ന്ന് പിടിച്ചു മാറ്റുകയായിരുന്നു.

സായ്-ഫിറോസ് അടിയെ കുറിച്ച് എബ്രഹാം ജോണ്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഫിറോസ് പ്രതീക്ഷിച്ചത് പോലൊരു ഫലം അടിയ്ക്കുണ്ടായോ എന്ന് സംശയം തോന്നുന്നതായാണ് കുറിപ്പില്‍ പറയുന്നത്. അതേസമയം യഥാര്‍ത്ഥത്തില്‍ സ്‌കോര്‍ ചെയ്തത് കിടിലം ഫിറോസ് ആണെന്നാണ് എബ്രഹാം പറയുന്നത്. കുറിപ്പ് വായിക്കാം.

Bigg Boss Malayalam

'പ്ലാനിങ്ങ് കൂടിപ്പോയതിന്റെ കുഴപ്പം ആണ് എന്ന് തോന്നി ഡെയ്ഞ്ചര്‍-സായി വഴക്ക് കണ്ടപ്പോള്‍. ആദ്യംതന്നെ ഡെയ്ഞ്ചര്‍ നൈസായി സംസാരത്തിന്റെ റൂട്ട് തിരിച്ച് വിഷയത്തിലെത്തിച്ചതു കണ്ടു. പ്രതീക്ഷിച്ചതില്‍ വിപരീതമായി സായി മോശമല്ലാത്ത മറുപടി നല്‍കി. പറഞ്ഞതുതന്നെ തിരിച്ചു വീണ്ടും പറഞ്ഞ് ഡെയ്ഞ്ചര്‍. ഹാ... സായി പഴയ സായി ആയി വന്ന് ഇടിച്ചു കേറി നെഞ്ചത്തോട്ടു വന്നു വിഷയം മാറി, സീനായി. രണ്ട് മാസ് ഡയലോഗും പറഞ്ഞ് സ്വയം ജയിച്ചു എന്നു പ്രഖ്യാപിച്ച് ഫിറോസ്. പതിവുപോലെ അനാവശ്യ അഗ്രഷന്‍ കാണിച്ച് സായി വിജയം പ്ലേറ്റിലാക്കി എതിരാളിയ്ക്ക് നല്‍കി' എബ്രഹാം പറയുന്നു.

സായിയുടെ വീട്ടുകാര്യങ്ങള്‍ ഇന്ന് എല്ലാവര്‍ക്കുമറിയാം. അവന്റെ പുത്തന്‍ചിറ പാലസും അച്ഛനും അമ്മയുടെ ഇന്റര്‍വ്യൂവും എല്ലാം യൂട്യൂബിലുണ്ട്. സായി തന്നെയാണ് അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കുന്നത്. വീട് പണി കഴിപ്പിച്ചിട്ടില്ല. ദാരിദ്രം ഉണ്ട് എന്നതും അത് ഷോയില്‍ പറഞ്ഞ് വോട്ടാക്കുന്നു എന്നതും സത്യമാണ്. ഇതില്‍ വഴക്ക്കൂടി തെളിയിക്കാന്‍ എന്തുണ്ട്? അദ്ദേഹം ചോദിക്കുന്നു.

ശരിയ്ക്കും സ്‌കോര്‍ ചെയ്തത് കിടിലമാണ്. ' എനിക്കങ്ങനെ പറ്റില്ല ലാലേട്ടാ', 'അതെന്റെ സ്വഭാവമാണ് ' , 'എനിക്ക് പറയാതിരിക്കാന്‍ പറ്റില്ല', എന്നിങ്ങനെ ഷോര്‍ട്ട് ടെപര്‍ അഥവാ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ്‌നെസ് ആണ് തന്റെ വഴക്കുകള്‍ക്ക് കാരണം എന്ന ഡെയ്ഞ്ചറിന്റെ ന്യായീകരണം നുണയാണ് എന്ന് കിടിലത്തിന് കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞു.എത്രത്തോളം പ്ലാനിങ്ങിനു ശേഷമാണ് ഡെയ്ഞ്ചര്‍ വഴക്കുകള്‍ തുടങ്ങി വെയ്ക്കുന്നത് എന്നതിന് ഒരു തെളിവ് ആയി ഈ ഫൈറ്റ് മാറും.

കുട്ടിയുടുപ്പണിഞ്ഞ് ജിനല്‍; സെക്‌സി ലുക്കിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

Recommended Video

Bigg Boss Malayalam : ഫിറോസ് സായിയെ പൊളിച്ചടുക്കിയതിന് പിന്നിൽ | FilmiBeat Malayalam

'ഭാഗ്യലക്ഷ്മി ബോംബ് ഇഷ്യൂ, ഫിറോസിന്റെ ചാരിറ്റി, ഇപ്പോള്‍ ഇത്. പുറത്തുള്ള പോപ്പുലര്‍ ഒപ്പീനിയന്‍സ് അകത്ത് കൊണ്ടിട്ട് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഡെയ്ഞ്ചറിനെയാണ് കാണുന്നത്. ഡെയ്ഞ്ചര്‍, അനൂപിന്റെ ഡബിള്‍ സ്റ്റാന്‍ഡേഡ്, ക്യാപ്ടന്‍സി ടാസ്‌കില്‍ കിടിലം കാണിച്ച ഭീരുത്വം-ഇത് പോലെ ഗെയിമിനുള്ളില്‍ വരുന്ന ടോപ്പിക്‌സ് ചൂണ്ടിക്കാട്ടി വാദിക്കുമ്പോള്‍ നിങ്ങള്‍ പക്വതയുള്ള ഒരു ഗെയിമറാണ്. പക്ഷെ ഇത്തരം ടോപ്പിക്കുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് എടുത്തിടുമ്പോള്‍ നിങ്ങളുടെ ഡെസ്പറേഷന്‍ മാത്രമേ കാണുന്നുള്ളൂ' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X