For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉത്തരവാദിത്തങ്ങള്‍ ചുമലിലാകുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെയൊക്കെ ആകാനെ കഴിയു; ലക്ഷ്മിയെക്കുറിച്ച് കുറിപ്പ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നിന്നും ആദ്യം പുറത്താകുന്ന മത്സരാര്‍ത്ഥിയായി മാറിയിരിക്കുകയാണ് ഗായിക ലക്ഷ്മി ജയന്‍. പുറത്താക്കലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ലക്ഷ്മിയേക്കാള്‍ മോശം മത്സരാര്‍ത്ഥികള്‍ വേറെയുണ്ടെന്നും നല്ല മത്സരാര്‍ത്ഥിയായ ലക്ഷ്മിയെ പുറത്താക്കിയത് ശരിയല്ലെന്നും ഇവര്‍ പറയുന്നു. ഇതിനിടെ ലക്ഷ്മിയെ കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

  ഗ്ലാമര്‍ ചിത്രങ്ങളുമായി താരസുന്ദരി പായല്‍ രാജ്പുത്‌

  ആമി നീര്‍മാതളം എന്ന അക്കൗണ്ടില്‍ നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 3 എന്ന ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നമ്മള്‍ ഇനിയെങ്കിലും മനസ്സിലാക്കേണ്ടതും ചിന്തിക്കേണ്ടതുമായ ഒരു കാര്യം ഹൗസിനുള്ളിലെ ഓരോരുത്തരുടെയും പെര്‍ഫോമന്‍സിന് നമ്മള്‍ പ്രാധാന്യം നല്‍കണം. അല്ലാതെ കാഴ്ചയില്‍ ഒരാളോട് തോന്നുന്ന ഇഷ്ടക്കേടോ തുടക്കത്തില്‍ അവര്‍ കാണിക്കുന്ന ബഹളമോ പൊട്ടിച്ചിരികളോ ഒന്നും വെച്ച് ആരെയും വിലയിരുത്തരുത് എന്നാണ് പോസ്റ്റില്‍ പറയുന്നത്.

  പറയാതെ വയ്യ. ബിഗ് ബോസ് ഹൗസില്‍ നിന്നും ലക്ഷ്മി പുറത്തേക്ക് പോയപ്പോള്‍ വല്ലാത്ത സങ്കടം. ഇപ്പോഴും ആ സങ്കടം മാറിയിട്ടില്ല. ഒരു വ്യക്തി പുറത്തായതിന് ശേഷം നമ്മള്‍ സഹതപിച്ചിട്ട് കാര്യമില്ലല്ലോ? പല കമന്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു ലക്ഷ്മി പോയതില്‍ വിഷമമുള്ളവര്‍ ഒരു പാട് പേരുണ്ടെന്ന്. എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. തുടര്‍ന്ന് വായിക്കാം.

  നമ്മള്‍ ഓരോരുത്തരും ഇനിയെങ്കിലും മനസ്സിലാക്കേണ്ടതും ചിന്തിക്കേണ്ടതുമായ ഒരു കാര്യം ഹൗസിനുള്ളിലെ ഓരോരുത്തരുടെയും പെര്‍ഫോമന്‍സിന് നമ്മള്‍ പ്രാധാന്യം നല്കണമെന്ന് തന്നെയാണ്.അല്ലാതെ കാഴ്ചയില്‍ ഒരാളോട് തോന്നുന്ന ഇഷ്ടക്കേടോ തുടക്കത്തില്‍ അവര്‍ കാണിക്കുന്ന ബഹളമോ പൊട്ടിച്ചിരികളോ ഒന്നും വെച്ച് ആരെയും വിലയിരുത്തരുത്. അങ്ങനെ ഓരോരുത്തരും വിലയിരുത്തിയതിന് നല്‍കേണ്ടി വന്ന വിലയാണ് ലക്ഷ്മിയുടെ പുറത്താകല്‍.

  ലക്ഷ്മി വന്ന ദിവസം മുതല്‍ ഉള്ള കാര്യങ്ങള്‍ നമ്മള്‍ ഒന്ന് ഓര്‍ത്ത് നോക്കിയാല്‍ മനസ്സിലാകും ലക്ഷ്മി ഭയങ്കരമായി പൊട്ടിച്ചിരിച്ച് (നോബി ചേട്ടനെ ) കണ്ടിട്ട് സന്തോഷത്തോടെ ഓടി നടക്കുകയായിരുന്നു. വന്നപ്പോള്‍ രണ്ട് ശബ്ദത്തില്‍ ഇടക്ക് പാടുകയുമുണ്ടായി. ലക്ഷ്മിയുടെ ഓവര്‍ സ്മാര്‍ട്ട്‌നസ്സ് കണ്ടിട്ടാണോ എന്തോ ഭാഗ്യലക്ഷ്മി ചേച്ചിക്കും കിടിലം ഫിറോസിനും ഒന്നും അത്ര പിടിച്ചില്ല. അത് കൊണ്ടാണല്ലൊ ഫിറോസ് പറഞ്ഞത് ലക്ഷ്മി പുറത്ത് ഇങ്ങനെയല്ല എന്ന്.

  ഭാഗ്യേച്ചി നീ ഇനി കല്യാണം ഒന്നും കഴിക്കുന്നില്ലേ എന്ന് തുടങ്ങിയ സംഭാഷണം മകനെ ഹസ്ബന്റിനെ കാണിക്കാറില്ല എന്നതില്‍ വന്നെത്തി.അത് ശരിയല്ല അച്ഛന്റെ അവകാശമാണ് ഞാനെന്റെ മക്കളെ ഒന്ന് കാണു കാണു എന്ന് അവരുടെ അച്ഛനോട് ആവശ്യപ്പെടാറുണ്ട്. ലക്ഷ്മിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ ഭാഗ്യേച്ചി സംസാരിച്ചു തുടങ്ങിയപ്പോള്‍ ലക്ഷ്മി പറയുന്നുണ്ട് ചേച്ചിക്ക് അങ്ങനെയൊക്കെ പറയാം എന്റെ കാര്യം എനിക്കേ അറിയൂ.

  ലക്ഷ്മിക്കിടയില്‍ ആദ്യം തന്നെ ഒരു ഇഷ്ടമില്ലായ്ക ഉണ്ടാകാന്‍ കാരണമായിട്ടുള്ളത് തുടക്കത്തില്‍ തന്നെ ചില വ്യക്തികളുടെ സംസാരം ആണ്. ഭാഗ്യേച്ചി പറയുന്നുണ്ട് നീ ആദ്യം എന്റെ എന്റെ പറച്ചില്‍ നിര്‍ത്തൂ എന്ന്. ക്യാപ്റ്റന്‍സി ടാസ്‌കില്‍ ക്യാപ്റ്റനാകാന്‍ തനിക്കൊരവസരം നല്‍കണമെന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഡിമ്പലും അനൂപും മാത്രമാണ് വോട്ട് ചെയ്തത്.പിന്നീട് വന്ന ഫിറോസ് വളരെ നൈസായി ലക്ഷ്മിയെ അങ്ങ് പതപ്പിച്ച് ഭാഗ്യേച്ചിയെ സെലക്ട് ചെയ്തു. പിന്നീട് വന്ന എല്ലാവരും അവര്‍ക്ക് തന്നെ വോട്ട് ചെയ്തു.

  ക്‌ളീനിങ് സെക്ഷനില്‍ ലക്ഷ്മി ക്യാപ്റ്റനായപ്പോഴും ആദ്യത്തെ ദിവസങ്ങളിലൊന്നും മറ്റുളളവരോടൊപ്പം ജോലി ചെയ്യാതെ കിച്ചണില്‍ ജോലി ചെയ്യാനും പാത്രം കഴുകാനുമൊക്കെ കൂടി.എന്നാല്‍ തനിക്ക് കിട്ടിയ ഉത്തരവാദിത്വം കൃത്യമായി ചെയ്തതുമില്ല.ലക്ഷ്മിയോട് അതിനെ കുറിച്ച് പറയാമെന്ന് റംസാന്‍ ഋതുവിനോടൊക്കെ പറയുമ്പോള്‍ അത് പറയണ്ട നമുക്ക് നോമിനേഷനില്‍ പറയാമെന്നാണ് ഋതു പറഞ്ഞത്. പക്ഷെ റംസാന്‍ ലക്ഷ്മിയോട് അതിനെ കുറിച്ച് പറയുകയും പിന്നീട് ലക്ഷ്മിക്ക് കിട്ടിയ ഉത്തരവാദിത്വത്തില്‍ ആക്ടീവ് ആവുകയും ചെയ്തു.

  ചുരുക്കി പറഞ്ഞാല്‍ ഒരാളുടെ തെറ്റ് മറ്റൊരാള്‍ ചൂണ്ടി കാണിച്ച് അവര്‍ തിരുത്തിയാലും അവര്‍ മടിച്ചി എന്ന് പറയാനാണ് താല്പര്യം. ഈ ഒരു കാര്യത്തില്‍ ലക്ഷ്മിയെ പലരും മടിച്ചിയായി ചിത്രീകരിച്ചിട്ടുണ്ട്. സത്യത്തില്‍ അവിടെ എല്ലാ കാര്യങ്ങളിലും ഓടി ചാടി നടന്നിരുന്നത് ലക്ഷ്മി ആയിരുന്നു. പറയാനുള്ളതങ്ങ് പറയും. ചിലരെ പോലെ മാറി നിന്ന് പരദൂഷണം മാത്രം പറയുന്ന ഒരാളായിട്ടില്ലായിരുന്നു ലക്ഷ്മി.

  ലക്ഷ്മിയെ കുറിച്ച് ഞാന്‍ കൂടുതല്‍ മനസ്സിലാക്കുന്നത് എന്റെ ഒരു ചേച്ചിയുടെ നൈബര്‍ ആണ് ലക്ഷ്മി. നല്ല കുടുംബ സുഹൃത്തുക്കളുമാണ്. ഒരുപാട് താമസിച്ച് ജനിച്ച കുട്ടിയായിരുന്നു ലക്ഷ്മി. അമ്മുക്കുട്ടി ആന്റി (ലക്ഷ്മിയുടെ അമ്മ ) സഹോദരിയുടെ മകളെ മക്കളില്ലാത്തതിനാല്‍ ചെറുപ്പത്തിലെ എടുത്തു വളര്‍ത്തി. വലുതായപ്പോള്‍ നല്ല രീതിയില്‍ ഷെയര്‍ ഒക്കെ കൊടുത്ത് വിവാഹം നടത്തി.വിവാഹം കഴിഞ്ഞ് തിരികെ വരുമ്പോള്‍ അമ്മുക്കുട്ടി ആന്റിക്ക് സുഖമില്ലാതെ ഹോസ്പിറ്റലില്‍ പോകുമ്പോഴാണ് ഗര്‍ഭിണി ആണെന്നറിയുന്നത്. സമ്പന്നയുടെ മടിതട്ടില്‍ ഒരു അല്ലലുമില്ലാതെ വളര്‍ന്ന പെണ്‍കുട്ടിയാണ് ലക്ഷ്മി. നല്ല പൈസക്കാരായിരുന്നു ലക്ഷ്മിയുടെ വീട്ടുകാര്‍ എന്ന് എന്റെ ചേച്ചി പറഞ്ഞത്.

  കുട്ടിക്കാലത്ത് എല്ലാ സുഖ സൗകര്യങ്ങളിലും ഒറ്റ മകളായി ജീവിച്ചത് കൊണ്ടാകാം ഒരു കുടുംബിനി എന്ന കാര്യത്തില്‍ ലക്ഷ്മി പലതും പഠിക്കാതെ പോയത്. ജോലി ചെയ്യാന്‍ അറിയില്ല എന്ന് പറയുന്നത് അത് ആരുടെയും കുറ്റമോ തെറ്റോ ഒന്നുമല്ല. (മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുമ്പോഴും കുട്ടിക്കാലം മുതല്‍ക്കേ വീട്ടിലെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുവാന്‍ ഓരോ അമ്മമാരും ശ്രദ്ധിക്കുക)

  ലക്ഷ്മിയുടെ മകന്‍ ജനിക്കുന്നതിന് തൊട്ട് മുന്നെയാണ് ലക്ഷ്മിയുടെ അച്ഛന്റെ വിയോഗം. അച്ഛന്‍ പോയതോടെ ലക്ഷ്മിയുടെ ഉത്തരവാദിത്വം കൂടുകയും പ്രായമായ അമ്മ, പറക്കമുറ്റാത്ത മകന്‍ എല്ലാ ഉത്തരവാദിത്വങ്ങള്‍ സ്വന്തം ചുമലിലാകുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെയൊക്കെ ആകാനെ കഴിയു' ചിലപ്പോള്‍ പൊട്ടിച്ചിരിക്കും. ചിലപ്പോള്‍ കരയും.

  Bigg Boss Malayalam : ഈ ഊളനെ ആരാ ബിഗ്‌ബോസിൽ എടുത്തേ..എന്തൊരു ദുരന്തം

  ഋതു മന്ത്ര ഭയങ്കര സുന്ദരി ആണെന്ന് സ്വയം പ്രഖ്യാപിച്ച് സുന്ദരി പട്ടം ചാര്‍ത്തി എല്ലാരും വോട്ട് ചെയ്തു ഇടക്ക് കുറച്ച് പാട്ടുകള്‍ പാടി ':. എല്ലാവരുമായി കമ്പനി ആകാന്‍ പോലും ശ്രമിച്ചിട്ടില്ല. സന്ധ്യ മനോജ് പ്രത്യേക താല്പര്യമുള്ളവരുടെ ഒപ്പം കൂടി പരദൂഷണം പറയാന്‍ മിടുക്കി. ഏത് പാട്ടിനും ഒരേ ശൈലിയിലെ ഡാന്‍സ് കണ്ട് മടുത്തു. സായി ഹൗസിനുള്ളില്‍ ഉണ്ടോന്ന് പോലും അറിയില്ല. എന്നിട്ടും സിമ്പതിയുടെ പേരില്‍ വോട്ട് - (അങ്ങനെ വോട്ട് നേടാന്‍ ഇത് ചാരിറ്റി പ്രസ്ഥാനമൊന്നുമല്ലല്ലോ)

  കുത്തി തിരിപ്പിന്റെ ആശാന്‍ അഡോണിക്ക് പിന്നെ മഹാരാജാസ് കോളേജ് ഉണ്ടല്ലൊ വോട്ട് ചെയ്യാന്‍. കുറച്ച് നാള്‍ കൂടി നില്‍ക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ള ഒരു കണ്ടസ്റ്റന്റ് ആയിരുന്നു ലക്ഷ്മി. നാം ഓരോരുത്തരും ഏറ്റവും അര്‍ഹരായവരെ തിരഞ്ഞെടുക്കണം. അര്‍ഹതയില്ലാത്തവരെ പുറത്താക്കാന്‍ ശ്രമിക്കണം. വെറുതെയെങ്കിലും ആശിച്ച് പോകുന്നു വൈല്‍ഡ് കാര്‍ഡ് വഴി ലക്ഷ്മി ഒരിക്കല്‍ കൂടി ബിഗ് ബോസില്‍ എത്തിയിരുന്നുവെങ്കില്‍. എന്തെന്നറിയാത്ത ഒരു നൊമ്പരം ഇപ്പോഴും അവശേഷിക്കുന്നു.

  English summary
  Bigg Boss Malayalam Season 3 Viral Post About Lakshmi Jayan After Eviction, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X