For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന്‍ പേടിച്ചോടിയെന്ന് പറയുന്നവര്‍ മറക്കുന്നത്; പണത്തേക്കാള്‍ വിലയുള്ള ചിലതുണ്ട്; ആരാധികയുടെ മറുപടി

  |

  ബിഗ് ബോസ് മലയാളം സീസണ്‍3യുടെ വിജയിയെ കണ്ടെത്താനുള്ള മത്സരം ശക്തമായിരിക്കുകയാണ്. ഷോ അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ഉണ്ടായിരുന്നവരാണ് വിജയിയാകാനുള്ള മത്സരത്തിലുള്ളത്. ്‌വോട്ടിംഗിലൂടെയാണ് വിജിയയെ കണ്ടെത്തുക. മണിക്കുട്ടന്‍, സായ്, ഡിംപല്‍, ഫിറോസ്, നോബി, റംസാന്‍, റിതു എന്നിവരാണ് മത്സര രംഗത്തുള്ളത്.

  സാരി മുതല്‍ മോഡേണ്‍ ഡ്രെസ് വരെ; സാക്ഷി ഹോട്ടാണ്!

  ബിഗ് ബോസിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. വോട്ടിംഗിലും മണിക്കുട്ടന്‍ തന്നെയാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മണിക്കുട്ടനെതിരെ വിമര്‍ശനവും ശക്തമാണ്. ഷോയില്‍ നിന്നും സ്വയം പിന്മാറിയതും തിരികെ വന്നതുമാണ് മണിക്കുട്ടനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ പ്രധാന ആയുധം. എന്നാല്‍ മണിക്കുട്ടന്‍ പേടിച്ചോടി എന്നു പറയുന്നവര്‍ക്ക് മറുപടിയുമായി എത്തുകയാണ് ആരാധിക. ബെറ്റ്‌സി വിപിന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം.

  എംകെയ്ക്ക് വോട്ട് ചെയ്യാതിരിക്കാന്‍ ഹേറ്റേഴ്സ് ആകെ പറയുന്ന കാര്യം അദ്ദേഹം പേടിച്ചോടി എന്നാണു . ഷോ കണ്ട എല്ലാവര്ക്കും മനസ്സിലായിട്ടുണ്ട് ലാലേട്ടന്‍ സന്ധ്യയോടു മാപ്പു പറഞ്ഞ ഇന്‍സിഡന്റ് ആണ് എംകെയെ തകര്‍ത്തു കളഞ്ഞതെന്നു. താന്‍ ദൈവത്തെ പോലെ ആരാധിക്കുന്ന ഒരാള്‍ അങ്ങനെ ചെയ്തത് അദ്ദേഹത്തെ ഉലച്ചു കളഞ്ഞെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. അതിനു പ്രായശ്ച്ചിത്തം പോലെ തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം മറന്നു ഷോ ഉപേക്ഷിച്ചു പോകാന്‍ അദ്ദേഹം തയ്യാറായത് പണത്തിനേക്കാള്‍ വില പുറത്തുള്ള തന്റെ കലാ ജീവിതതിനാണ് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്.

  ഇവിടെ കാണുന്ന 100 പോസ്ടുകള്‍ എടുത്താല്‍ അതില്‍ 98 ഉം മണിക്കുട്ടന്‍ പേടിച്ചോടിയതു കൊണ്ട് വോട്ടില്ല എന്നാണ്. അപ്പോള്‍ ഒരു കാര്യം നമ്മള്‍ മനസിലാക്കണം എംകെയ്ക്ക് എതിരെ വോട്ട് ചെയ്യാന്‍ ഡിസൈഡ് ചെയ്ത ആ എപ്പിസോഡിനു മുന്‍പ് ഈ പറയുന്നവര്‍ ഒക്കെ എംകെ ഫാന്‍സ് ആയിരുന്നോ? അല്ല അവര്‍ തുടക്കം മുതലേ ബ്ലൈന്‍ഡ് ഹേറ്റേഴ്സ് തന്നെ ആയിരുന്നു. അവര്‍ സപ്പോര്‍ട്ട് ചെയ്യുന്ന കോണ്ടെസ്റ്റിനെ ഉയര്‍ത്തി കാട്ടാന്‍ മാത്രം കാണിക്കുന്ന വെറുപ്പ് .

  ഇതല്ലാതെ അവര്‍ക്കു അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സിനെ കുറിച്ചോ കൂടെ ഉള്ള കോണ്ടെസ്റ്റന്റ്സിനോടുള്ള പെരുമാറ്റത്തെ കുറിച്ച് ഒരക്ഷരം നെഗറ്റീവ്മി പറയാന്‍ ഇല്ല. സായി സാധാരണക്കാരന്‍ ആയതു കൊണ്ട് വോട്ട് ചെയ്യുന്നു എന്ന് പറഞ്ഞു കൊറേ പേര് ഇറങ്ങിയിട്ടുണ്ട്. 90 ദിവസത്തോളം അവിടെ നിന്നിട്ടു നല്ലതു എന്ന് പറയാന്‍ ഒരു പെര്‍ഫോമന്‍സ് ഇവര്‍ക്ക് ചൂണ്ടി കാണിക്കാന്‍ പറ്റുമോ .

  Mani Kuttan response after Bigg Boss got postponed

  ആകെ പറയാന്‍ ഉള്ളത് അവസാന എപ്പിസോഡിലെ 2 തഗ് ഡയലോഗ് . ഇവിടെ അസാധാരണക്കാര്‍ ആരും മത്സരിക്കുന്നില്ല. വീട് ഇല്ലാത്തവര്‍ക്ക് വീട് കൊടുക്കാന്‍ ഇത് ചാരിറ്റി ഷോയും അല്ല. ഏറ്റവും ബെസ്‌ററ് പെര്‍ഫോര്‍മര്‍ ആണ് ടൈറ്റില്‍ വിന്നര്‍ ആകേണ്ടതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Viral Post About Manikuttan And Why Its Not Right To Make Fun Of Him, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X