For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വലിയ പിന്തുണ ഉണ്ടെന്ന് വിചാരിക്കുന്ന സ്വയം പ്രഖ്യാപിത കലിപ്പന്‍ ആണ് റംസാന്‍; വൈറല്‍ കുറിപ്പ്

  |

  ഇന്നലെ ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച മത്സരാര്‍ത്ഥിയായിരുന്നു. നോബി, ഫിറോസ്, റംസാന്‍, റിതു, സൂര്യ എന്നിവര്‍ക്കെതിരെയായിരുന്നു സായ് രംഗത്ത് എത്തിയത്. താനും ഈ ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും എന്നാല്‍ തന്നെ ഉപയോഗിക്കുകയാണെന്ന് മനസിലായതോടെ പുറത്ത് വന്നതാണെന്നും സായ് പറഞ്ഞു. ഇപ്പോഴിതാ സായിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയും അംഗീകരിക്കുകയാണ്.

  സെക്‌സി ലുക്കിനൊരു പര്യായമായി ശ്രീ റെഡ്ഡി; ഹോട്ട് ചിത്രങ്ങള്‍

  സായ് പറഞ്ഞത് പ്രേക്ഷകരുടെ മനസിലുണ്ടായിരുന്ന കാര്യങ്ങള്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പ്യാരിലാല്‍ എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  ആദ്യം തന്നെ പറയട്ടെ ഇന്ന് സായ് പറഞ്ഞ ഗ്രൂപ്പിനെ കുറിച്ചാണ് പറയുന്നത്

  1. നോബി-സത്യം പറഞ്ഞാല്‍ ഭാഗ്യം കൊണ്ടും അവിടെ ഉള്ള ഗ്രൂപ്പിന്റെ ഭാഗം ആയതുകൊണ്ടും മാത്രം ഇത്രയും ദിവസം നിന്നിരുന്ന വ്യക്തിയാണ് ഇദ്ദേഹം. 2,3 ടാസ്‌കുകള്‍ ഒഴിച്ചാല്‍ ഇദ്ദേഹം വെറുമൊരു പരാജയം തന്നെയാണ്.ഒന്നിനും ഒരു അഭിപ്രായം ഇല്ലാത്ത വ്യക്തിയാണ് നോബി. ഇദ്ദേഹം ഓരോരുത്തരെ നോമിനേറ്റ് ചെയുന്ന കാര്യം കേട്ടാല്‍ ചിരിയാണ് വരുന്നത്.

  ഏറ്റവും കോമഡി ആയി തോന്നിയത് ഇദ്ദേഹം മിക്ക ടാസ്‌ക് കഴിഞ്ഞാലും പറയുന്നത് എന്റെ അടുത്തേക്ക് വന്നവര്‍ക്ക് ഞാന്‍ പെര്‍ഫോം ചെയ്തു കൊടുത്തിട്ടുണ്ട് എന്നാണ്. പാവകൂത്തു, ഡാന്‍സിന്റെ ടാസ്‌ക് കഴിഞ്ഞപ്പോലും ഇതാണ് ഇദ്ദേഹം പറഞ്ഞത്. അതായത് ടാസ്‌ക് ചെയ്യുന്നവര്‍ ഇദ്ദേഹത്തിന്റെ അടുത്തു പോയി ുലൃളീൃാ ചെയ്യണം എന്ന്. പിന്നെ ഇന്ന് പറയുകയുണ്ടായി ഞാന്‍ ഷോഓഫ് കാണിക്കാന്‍ വേണ്ടി ഒന്നും പറയാറില്ല എന്ന്. അതിനു ഇദ്ദേഹം അവിടെ എന്താണ് പറഞ്ഞിട്ടുള്ളത്?

  2. റംസാന്‍-സ്വയം എന്തോ സംഭവം ആണെന്നും, പുറത്ത് തനിക്കു വലിയ സപ്പോര്‍ട്ട് ഉണ്ടെന്നും വിചാരിക്കുന്ന ഒരു സ്വയം പ്രഖ്യാപിത കലിപ്പന്‍ ആണ് റംസാന്‍. സ്ഥായി ആയ പുച്ഛഭാവത്തോടെ എല്ലാവരെയും സമീപിക്കുന്ന പ്രകൃതം(ഫിറോസ്,നോബി ഒഴികെ) ഇവിടെ പലരും പറയുന്നു അതു പ്രായത്തിന്റെ പക്വതകുറവാണെന്നു. അങ്ങെനെയെങ്കില്‍ അമ്മയുടെ പ്രായംമുള്ള ഒരാളെ എടി പോടി എന്നു വിളിക്കുന്നതും അങ്ങനെ തന്നെ കാണണോ? ടാസ്‌കില്‍ നല്ലപോലെ പെര്‍ഫോം ചെയുന്നു എന്നു പറയുന്നവരോട് പറയാനുള്ളത് ഇതു ബിഗ്ബോസ് ഷോ ആണ്. ടാസ്‌ക് മാത്രം ചെയുന്ന ഷോ അല്ല. എന്തിനാണ് ഇത്ര പുച്ഛഭാവം? എംകെയുടെ കാര്യത്തില്‍ അങ്ങനെ പറഞ്ഞില്ല എന്നു പറയുമ്പോള്‍ തന്നെ ഇത് കണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് ഇവന്റെ സ്വഭാവം മനസ്സിലായി.

  വ്യക്തിവൈരാഗ്യം നല്ല പോലെ കൊണ്ടുനടക്കുന്ന വ്യക്തിയാണ് റംസാന്‍. ഇന്ന് ലാലേട്ടനോട് പറയുകയുണ്ടായി എംകെ ആയി പ്രശ്‌നം വന്നാലും പുള്ളിയുടെ കൂടെ ഇരുന്നു കാര്യം പറയും എന്നൊക്കെ. പക്ഷേ ഇന്നലെ കിടിലത്തോട് എന്താണ് പറഞ്ഞത് എന്നു വ്യക്തമായി കണ്ടതാണ്. പിന്നെ ഒരാള്‍ എന്തുപറഞ്ഞാലും അതു കേള്‍ക്കാതെ ചുമ്മ ശബ്ദം ഉയര്‍ത്തി സംസാരിക്കാന്‍ മാത്രം അറിയാം.

  3. ഫിറോസ്, കിടിലം എന്നു ഇനി പറയാന്‍ വയ്യ. ഇന്നത്തോടെ കിടിലം എന്നത് കൂട്ടിച്ചേര്‍ത്തു പറയാന്‍ വയ്യ. ഇവിടെ ഏറ്റവും കൂടുതല്‍ വിഷം ആരെന്നു ചോദിച്ചാല്‍ ഫിറോസ് എന്നു തന്നെ പറയേണ്ടി വരും. കാരണങ്ങള്‍ പലതാണ്. ഇന്ന് നടന്നത് തന്നെ എടുക്കാം. ഇന്ന് ഫിറോസ് പറയുകയിണ്ടായി ചാരിറ്റി ഞാന്‍ സ്‌ട്രേറ്റജി ആയി ഉപയിഗിക്കുമെന്നു. അപ്പോള്‍ ചാരിറ്റി ചെയുന്നത് പോലും ഒരു ഗെയിംന്റെ ഭാഗമാക്കി കളിക്കാനുള്ള മനോഭാവം ആണ് അദ്ദേഹത്തിന്. ഞാന്‍ ചാരിറ്റി ചെയുന്നു എന്നു 100 പ്രാവശ്യം പറയുന്നത് വഴി ഞാന്‍ ഒരു നന്മമരം ആണെന്ന് അവിടെയുള്ളവരോടും പിന്നെ ജനങ്ങളിലും എത്തിക്കുക ആണ് ഇയാളുടെ ലക്ഷ്യം.

  ഇയാള്‍ക്ക് നേരെ നിന്ന് മത്സരിക്കാന്‍ കഴിവില്ല. അതാണ് എപ്പോഴും ഇയാള്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതില്‍ നിന്നും കളിക്കുന്നത്. ആദ്യം മുതല്‍ നോക്കിയാല്‍ മതി. ഭാഗ്യലക്ഷ്മി, സന്ധ്യ ആയിരുന്നു ആദ്യം. അവര്‍ പോയപ്പോള്‍ പുതിയ ഗ്രൂപ്പ്. എന്നിട്ട് ഇയാള്‍ ചെയ്യുന്നതോ മറ്റു മത്സരാര്‍ത്ഥികളെ ഡീഗ്രേഡ് ചെയ്ത് സംസാരിക്കുന്നു. അതു ഇയാളുടെ ഗ്രൂപ്പില്‍ ഉള്ളവര്‍ കേട്ടു അവരെ കൂടെ മറ്റുള്ളവര്‍ക്ക് എതിരായി തിരിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും അവര്‍ തമ്മില്‍ ആകും പ്രശ്‌നങ്ങള്‍. ഇയാളുടെ റൂട്ട് ക്ലിയർ ആകുകയും ചെയ്യും. ഇന്നലെ തന്നെ എംകെ പറഞ്ഞ എല്ലാ കാര്യങ്ങളും ഇയാള്‍ സമ്മതിക്കുകയാണ് ചെയ്തത്.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  അപ്പോള്‍ ഒറ്റപ്പെടുക എന്നത് ഇയാളുടെ സ്‌ട്രേറ്റജി ആണ് എന്ന് ഇയാള്‍ തന്നെ സമ്മതിച്ചു. പക്ഷേ ഇയാള്‍ അവിടെ പറയുന്നതോ ഞാന്‍ ആരെയും ഒറ്റപ്പെടാന്‍ സമ്മതിക്കില്ല എന്നു. ഒരാളുടെ രോഗത്തെ പറഞ്ഞ വ്യക്തി ചാരിറ്റി നടത്തുന്നു എന്നു സ്വയം പറയുന്നത് കാണുമ്പോള്‍ അയാളോട് ലജ്ജ തോന്നുന്നു. എംകെ ഇയാളുടെ വീട്ടുകാരെ പറഞ്ഞു എന്ന് പറഞ്ഞ ഫിറോസ് പിന്നെ അനൂപിന്റെ കാര്യത്തിലും, എംകെയുടെ കാര്യത്തിലും പിന്നെ എന്താണ് പറഞ്ഞത്.
  ഇദ്ദേഹം പറയുകയുണ്ടായി ഗ്രൂപ്പ് ഉണ്ടെകില്‍ അത് ജനങ്ങള്‍ അറിയുമെന്നു. അതു ജനങ്ങള്‍ അറിഞ്ഞു മിസ്റ്റർ ഫിറോസ്. താങ്കള്‍ എന്താണെന്നും ജനങ്ങള്‍ അറിഞ്ഞു.

  English summary
  Bigg Boss Malayalam Season 3 Viral Post About Noby Ramzan And Frioz And Their Groupism Game, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X