ഒരു പണിയും എടുക്കില്ല, കറങ്ങി നടന്നു ബാക്കിയുള്ളവരെ വെല്ലുവിളിക്കുന്നു; പൊളി ഫിറോസിന്റെ സവിശേഷതകള്‍
ബിഗ് ബോസ് വീട്ടിലെ സ്ഥിരം പ്രശ്‌നക്കാരനാണ് പൊളി ഫിറോസ്. ബിഗ് ബോസ് വീട്ടില്‍ ഇതുവരെ ഫിറോസുമായി അടിയുണ്ടാക്കത്തവര്‍ ആരുമില്ലെന്നതാണ് വാസ്തവം. അതേസമയം താനാണ് ഏറ്റവും ശക്തനെന്നാണ് ഫിറോസ് പറയുന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പങ്കെടുത്ത സജ്‌നയും ഫിറോസും പരാജയപ്പെട്ടിരുന്നു.
ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍
നാലാം തവണയാണ് ഫിറോസും സജ്‌നയും ക്യാപ്റ്റന്‍സിക്കായി മത്സരിക്കുന്നത്. നാല് വട്ടവും ഇവര്‍ പരാജയപ്പെട്ടു. നേരത്തെ താന്‍ ക്യാപ്റ്റനായാല്‍ എല്ലാവരും പണിയെടുക്കേണ്ടി വരുമെന്നും പണിയെടുപ്പിച്ച് ഊപ്പാട് വരുത്തുമെന്നുമെല്ലാം ഫിറോസ് പറഞ്ഞിരുന്നു. തുടര്‍ന്ന് കിടിലം ഫിറോസും പൊളി ഫിറോസും തമ്മില്‍ വലിയ വഴക്കുണ്ടാകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ജയില്‍ നോമിനേഷനിടെ വലിയ അടിയാണ് ഫിറോസുണ്ടാക്കിയത്. കിടിലം ഫിറോസ്, അനൂപ്, മണിക്കുട്ടന്‍ എന്നിവരുമായാണ് ഫിറോസ് അടിയുണ്ടാക്കിയത്. ഇതിനിടെ ഫിറോസിന്റെ വാപൊത്തി അടക്കി നിര്‍ത്താന്‍ ശ്രമിച്ച സജ്‌നയോടും ഫിറോസ് കയര്‍ക്കുന്നത് കണ്ടു. ഇപ്പോഴിതാ ഫിറോസിനെ കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ശില്‍പ്പ വിമല്‍ ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

പൊളി ഫിറോസിന്റെ സവിശേഷതകളാണ് കുറിപ്പില്‍ വിശദീകരിക്കുന്നത്. സവിശേഷതകള്‍ ഓരോന്നായി അക്കമിട്ടാണ് വിശദീകരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുണ്ട്. ഫിറോസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. പൊളി ഫിറോസിനെ ഒറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞതാണ് ശരിയെന്നുമാണ് അനുകൂലികള്‍ പറയുന്നത്. ശില്‍പ്പയുടെ കുറിപ്പ് വായിക്കാം.

സവിശേഷതകള്‍
1. ഒരു പണിയും എടുക്കില്ല, അടുക്കളയില്‍ ആയാല്‍ പോലും കറങ്ങി നടന്നു ബാക്കിയുള്ളവരെ വെല്ലു വിളിക്കുന്നു, അവര് പണി എടുക്കുന്നില്ല എന്നും പറഞ്ഞു ചുമ്മാ കറങ്ങി നടക്കുന്നു.
2. ബാക്കിയുള്ളവരെ കളിയാക്കുന്നു, അവരുടെ ജീവിതവും പ്രൊഫെഷനും വരെ കളിയാക്കുന്നു, എന്നിട്ടും അണ്ണനും അണ്ണന്റെ ഫാന്‍സും അയ്യോ അണ്ണനെ ഒറ്റപ്പെടുത്തുന്നെ എന്നു പറഞ്ഞുള്ള കരച്ചില്‍.

3. പറയുന്നേ മൊത്തം തെറിയും, വേണ്ടാത്ത വര്‍ത്തമാനവും മാത്രം, എന്നിട്ടു ഞാന്‍ സൂപ്പര്‍ ആണേ എന്ന വെറുപ്പിക്കുന്ന ഡയലോഗും.
4. പിന്നെ ഇപ്പഴും ഡെയ്ഞ്ചറസ് ബോയ്‌സ് കളിയാണ് അവിടെ.
5. പിന്നെ ബഹളം ഉണ്ടാക്കാന്‍ മാത്രമായി ഉള്ള വാ തുറക്കലും.
6. പിന്നെ സജ്ന നന്നായി കളിച്ചു ടാസ്‌കില്‍ വരും, എന്നിട്ടു എന്നെ ക്യാപ്റ്റന്‍ ആക്കി നോക്കാന്‍ പറഞ്ഞു വെല്ലുവിളിയും.
ഇവനെയൊക്കെ കണ്ടെസ്റ്റന്റ് എന്നു പറയുന്നവര്‍ ശെരിക്കും തമാശ പറയുന്നതാണോ എന്നു സംശയമുണ്ട്. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
Recommended Video

അതേസമയം ഇന്ന് മോഹന്‍ലാല്‍ വരുന്ന ദിവസമാണ്. കഴിഞ്ഞ ദിവസം ക്യാപ്റ്റനെ അനുസരിക്കാന്‍ പറ്റില്ലെന്ന പൊളി ഫിറോസിന്റെ വാക്കുകള്‍ മോഹന്‍ലാല്‍ ചോദ്യം ചെയ്യുന്നതായാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതെന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. നിങ്ങള്‍ക്ക് തോന്നിയത് പോലെ ചെയ്യാനാകില്ലെന്നും ലാലേട്ടന്‍ പറയുന്നുണ്ട്. ഈ ആഴ്ചയും പൊളി ഫിറോസിന് ശിക്ഷ കിട്ടുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്.


Click it and Unblock the Notifications