മണിക്കുട്ടനെ ഒതുക്കണമെങ്കില്‍ റംസാന്‍ കുറച്ച് ഓണം കൂടുതല്‍ ഉണ്ണണം; ബിബിയിലെ സഹായസംഘടനയെ കുറിച്ച്!

അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കും ആരാധകര്‍ക്കുമിടയിലെ മത്സരബുദ്ധിയും കടുത്തിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികളാണ് മണിക്കുട്ടനും റംസാനും. ഇരുവരും പരസ്പരം മുഖാമുഖം വരുന്ന സന്ദര്‍ഭങ്ങള്‍ വളരെ അപൂര്‍മായിട്ടേ ഉണ്ടായിട്ടേയുള്ളൂവെങ്കിലും കടുത്ത മത്സരമാണ് ഇവര്‍ക്കിടയില്‍ നടക്കുന്നത്.

തനിനാടനില്‍ നിന്നും അള്‍ട്രാ ബോള്‍ഡിലേക്ക്; നയന ഗാംഗുലിയുടെ വേഷപ്പകര്‍ച്ച

ഇതിനിടെ ഇപ്പോഴിതാ ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ഗായത്രി എം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീട്ടിലെ അടുത്ത കൂട്ടുകാരായ റംസാന്‍, നോബി, കിടിലം ഫിറോസ് എന്നിവരെ കുറിച്ചാണ് കുറിപ്പ്. ഈ മൂന്നു പേരും അവിടെ അങ്ങോട്ടും ഇങ്ങോട്ടു സഹായസംഘടന നടത്തി ജീവിക്കുന്ന മൂന്നു പച്ച മനുഷ്യരാണ്..ഇവരെ തമ്മില്‍ പിരിക്കരുതെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

മോന്‍ വളര്‍ന്നിട്ടില്ല ഇതുവരെ

പ്രായത്തിനു മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പോലും അറിയാന്‍ മേലാതെ വായില് വരുന്നത് മുഴുവന്‍ വിളിച്ചുപറഞ്ഞു നടക്കുന്ന ഇവന്റെ ഈ ആഴ്ചയിലെ വോട്ടിംഗ് നിരക്ക് കണ്ടാല്‍ തന്നെ അറിയാം ജനങ്ങള്‍ ഇവന്റെ പ്രഹസനം കണ്ടു മടുത്തിരിക്കുവാണെന്നു. ഇവന്‍ ഭാഗ്യം കൊണ്ട് തന്നെയാ ഇപ്പൊ അവിടെ നില്‍ക്കുന്നത് എന്നത് പരമ സത്യം ആണ്.

എന്റെ ആര്മിക്കാര്‍ടെ വോട്ടു കൊണ്ടാണ് സായി ഇവിടെ നില്‍ക്കുന്നത് എന്നു പറയുന്ന കേട്ടു തക്കുടു മോന്‍. സായ് സ്വന്തം കഴിവ് കൊണ്ട അവിടെ നിക്കുന്നതെന്നു മോന്‍ പോറത്തു വരുമ്പോ മനസിലാകും. പിന്നെ പല ആര്മിക്കാര്‍ടെ കൂട്ട വോട്ടു കൊണ്ടാണ് മോനും അവിടെ നിക്കുന്നത്. മണിക്കുട്ടനെ ഒതുക്കാനോനും മോന്‍ വളര്‍ന്നിട്ടില്ല ഇതുവരെ. അതിനു കൊറച്ചു ഓണം കൂടുത്തല്‍ ഉണ്ണെണ്ടി വരും.

 തരംതാഴ്ന്ന ഗെയിം

ഇനിയൊരു വഴയൊണ്ട് വീട്ടില്‍. നോബി എന്ന അനങ്ങാപ്പാറ. സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ മറ്റുള്ളവരെ കളിയാക്കിയും ബോഡി ഷെയ്മിംഗ് നടത്തിയും നടന്ന ഇവനെ പിടിച്ചേ ബിഗ്ബോസ്സില്‍ ഇട്ടാല്‍ ദേ ഇങ്ങനെ ഇരിക്കും. അവന് പോലും അറിയില്ല അവന്‍ എന്തിനാ ഇവിടെ വന്നെന്നു. കിടിലന്റെയും റംസാന്റെയും കാലു കഴുകി കുടിച്ചി നിക്കുന്ന പാവം ഒരു പച്ചയായ മനുഷ്യന്‍. സ്വന്തമായി യാതൊരു വ്യക്തിത്വവും അഭിപ്രായവും ഇല്ലാതെ സോപ്പിട്ടു മുന്നോട്ടു പോകുന്ന വ്യക്തി. കിടിലനും റംസാനും എന്ത് തെറ്റു ചെയ്താലും അതു അവന്‍ കണ്ണടച്ചു കളയും. ഫൈനലില്‍ എത്താന്‍ വേണ്ടി ഇത്രയും തരംതാഴ്ന്ന ഗെയിം കളിക്കുന്ന ഒരു വ്യക്തി.

കട്ടില്‍ ഫിറോസ്

നന്മമരം കളിച്ചു നിന്നു താന്‍ സ്വയം വലിയ എന്തൊ ആണെന്നുള്ള അഹംഭാവം ഒട്ടും ഇല്ലാത്ത ഒരു മനുഷ്യ സ്‌നേഹി ഉണ്ട്. കിടിലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കട്ടില്‍ ഫിറോസ്.
ഒരു ഗ്രൂപ്പ് ഇല്ലത്തെ ജീവിക്കാന്‍ സാധിക്കില്ലെന്നു തെളിയിച്ച ഇക്ക വാ തുറക്കുന്നത് തന്നെ മറ്റുള്ളവരെ താഴ്ത്തികേട്ടാനും അവന്‍ പോര അല്ലെങ്കില്‍ അവള് പോര എന്നൊക്കെ വിലയിരുത്താനും മാത്രം. സ്വയം ഇയാള് എന്തു ഗെയിം ആണ് കളിക്കുന്നതി എന്നു ഇയാള്‍ക്ക് ഒരു പിടിയും ഇല്ല. വെറുതെ രാവിലെ എഴുനേറ്റു സോഫയിലിരുന്നു എല്ലാവരേം നിയന്ത്രിക്കല്‍ ആണ് പുള്ളീടെ കലാപരിപാടി.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
ഇവരെ തമ്മില്‍ പിരിക്കരുത്

അയല്‍കൂട്ടം പ്രസിഡന്റ് എന്നുള്ള എന്നുള്ള സ്ഥാനം ഇനി ആര്‍ക്കും വിട്ടുകൊടുക്കില്ല. പ്രധാന എതിരാളികള്‍ മാറികൊണ്ടേ ഇരിക്കും പുള്ളിക്ക്. എന്നാലും മികച്ച മത്സരാര്ഥി അയാള്‍ ആണെന്നു അയാള്‍ സ്വയം വിശേഷിപ്പിക്കും. ഈ മൂന്നു പേരും അവിടെ അങ്ങോട്ടും ഇങ്ങോട്ടു സഹായസംഘടന നടത്തി ജീവിക്കുന്ന മൂന്നു പച്ച മനുഷ്യരാണ്. ഇവരെ തമ്മില്‍ പിരിക്കരുതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X