twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഡേണ്‍ വസ്ത്രവും മാന്യമായ വസ്ത്രവും; ഡിംപല്‍-സൂര്യ തര്‍ക്കത്തിലെ ശരി ആരുടേത്?

    |

    കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ പരസ്പരം വഴക്കുണ്ടാക്കിയവരാണ് ഡിംപലും സൂര്യയും. വസ്ത്രധാരണത്തെ ചൊല്ലിയായിരുന്നു ഇരുവര്‍ക്കുമിടയിലെ തര്‍ക്കം. താന്‍ ട്രെഡിഷണല്‍ വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളെ ഡിംപല്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇത് പിന്നീട് വലിയ വാക് പോരായി മാറുകയാണ്.

    സൂര്യ ഓവര്‍ ആക്ടിംഗാണെന്ന് ഡിംപല്‍ പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം. പിന്നീട് സായിയും റിതുവും സൂര്യയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ സയന മെഹ്വിഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

    Bigg Boss Malayalam

    'മാന്യത'എന്നൊരു വാക്കിനെ മാത്രമേ ഡിംപല്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചുള്ളൂ..അത് വലിയൊരു മെസേജ് ആണ്..ഭാഷയിലെ പ്രശ്‌നങ്ങള്‍ കാരണമാണ് പലപ്പോഴും ഡിംപല്‍ പറയുന്ന പോസിറ്റീവ് കാര്യങ്ങള്‍ നെഗറ്റീവ് ആയി ചിലര്‍ക്ക് തോന്നുന്നത്..മാറേണ്ടത് നമ്മളും നമ്മളുടെ കാഴ്ചപ്പാടുകളുമാണ്..മാന്യത എന്നത് നമ്മുടെ വ്യക്തിത്വം ആണ് അല്ലാതെ വസ്ത്രമല്ല. എന്നാണ് കറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം.

    ഇന്നലെ ഡിംപല്‍ പറഞ്ഞത് ഒരു വലിയ സോഷ്യല്‍ മെസേജ് കൂടിയല്ലേ? വസ്ത്രത്തിന്റെ പേരില്‍ പലരെയും ജഡ്ജ് ചെയ്ത് മോശക്കാരാക്കുന്ന ഒരു സമൂഹം ഇവിടെ ഇപ്പോഴുമില്ലേ? നിര്‍ഭയ കേസ് വന്നപ്പോള്‍ ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അവള്‍ ധരിച്ചിരുന്ന വസ്ത്രം കൊണ്ടാണെന്നും രാത്രിയില്‍ ഒരു പുരുഷനുമായി ബസ്സില്‍ യാത്ര ചെയ്തത് കൊണ്ടാണെന്നും പറയുന്നൊരു സമൂഹം ഉണ്ടിവിടെ.

    കടല്‍ത്തിരയില്‍ കളിച്ചുല്ലസിച്ച് റിച്ച ഛദ്ദ; ഗ്ലാമര്‍ ചിത്രങ്ങള്‍

    ഇന്നും പല കേസുകളിലും പലരും പറയുന്നൊരു വാക്കാണ് വസ്ത്രം. പക്ഷേ അഞ്ചും ആറും വയസുള്ള കുട്ടികള്‍ വരെ പീഡിപ്പിക്കപ്പെടുന്നത് വസ്ത്രധാരണം കൊണ്ടാണോ?അല്ല അതൊക്കെ ഓരോ ആളുകളുടെയും മനോവൈകല്യവും കാഴ്ചപ്പാടിന്റെയും പ്രശ്‌നം തന്നെയാണ്..അവിടെ വസ്ത്രം ഒരു കാരണമേയല്ല. മാന്യമായ വസ്ത്രം നല്ല വസ്ത്രം എന്നൊന്നുമില്ല അതിന്റെ പേരില്‍ ആളുകളേ മോശക്കാരായി കാണേണ്ട സമയവും കഴിഞ്ഞു..മോഡേണ്‍ വസ്ത്രം ധരിക്കുന്നവരൊക്കെ അലമ്പാണെന്ന് കരുതുന്നവര്‍ ഇപ്പോഴും ഉണ്ടെന്ന് പല കമന്റ് ബോക്‌സില്‍ നിന്നും മനസിലായതാണ്..

    'മാന്യത'എന്നൊരു വാക്കിനെ മാത്രമേ ഡിംപല്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചുള്ളൂ..അത് വലിയൊരു മെസേജ് ആണ്..ഭാഷയിലെ പ്രശ്‌നങ്ങള്‍ കാരണമാണ് പലപ്പോഴും ഡിംപല്‍ പറയുന്ന പോസിറ്റീവ് കാര്യങ്ങള്‍ നെഗറ്റീവ് ആയി ചിലര്‍ക്ക് തോന്നുന്നത്..മാറേണ്ടത് നമ്മളും നമ്മളുടെ കാഴ്ചപ്പാടുകളുമാണ്..മാന്യത എന്നത് നമ്മുടെ വ്യക്തിത്വം ആണ് അല്ലാതെ വസ്ത്രമല്ല. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

    English summary
    Bigg Boss Malayalam Season 3 Viral Post About Soorya And Dimpal Fight Over Dressing Style, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X