For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരാളെ സ്‌നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ, സൂര്യയോട് എന്തിനാണ ഇത്ര വെറി? വിമര്‍ശനങ്ങള്‍ക്ക് മറുപടി

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ പ്രേക്ഷകരുടെ സകല പ്രതീക്ഷകളും തെറ്റിച്ചു കൊണ്ടായിരുന്നു മണിക്കുട്ടന്റെ പിന്മാറ്റം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളില്‍ മനസ് തകര്‍ന്നാണ് പുറത്ത് പോകാന്‍ മണിക്കുട്ടന്‍ തീരുമാനിച്ചത്. സന്ധ്യയുമായുണ്ടായ പ്രശ്‌നത്തില്‍ മോഹന്‍ലാല്‍ സന്ധ്യയോട് മാപ്പ് ചോദിച്ചതും സൂര്യയുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

    പഴയതിനേക്കാള്‍ സുന്ദരിയായി തനുശ്രീ ദത്ത; മേക്കോവര്‍ ചിത്രങ്ങള്‍

    എന്നാല്‍ മണിക്കുട്ടന്റെ പിന്മാറ്റത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സൂര്യയ്‌ക്കെതിരെ വിമര്‍ശനം ശക്തമാണ്. മണിക്കുട്ടനെ മാനസികമായ തളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സൂര്യയുടെ പ്രണയമാണെന്നാണ്് വിമര്‍ശനങ്ങള്‍. എന്നാല്‍ അത്തരക്കാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു കുറിപ്പ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ആദിത്യ ശങ്കര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

    ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്.


    1. പ്രേമം നിരസിച്ചാലും പിന്നെയും വിധേയ ആയി ജീവിക്കണം.
    2. ഇഷ്ടപെട്ട ആള്‍ വീട്ടിന്ന് പോയാല്‍ പിന്നെ കഞ്ഞി ഒക്കെ കുടിച്ച് ജീവിക്കണം ചോക്ലേറ്റ് ഒന്നും കഴിക്കാന്‍ പാടില്ല.
    3. ഇഷ്ടപെട്ട ആള്‍ പോയാല്‍ കരയാന്‍ പാടില്ല.
    4. താന്‍ പ്രേമിച്ച ആള്‍ (വണ്‍ സൈഡ്) പോയത് തനിക്ക് വോട്ട് കുറക്കുമോ എന്നൊന്നും ചിന്തിക്കാന്‍ പാടില്ല.
    5. ഇതു ഒരു ഗെയിം ആണ് എന്നും അതിന്റെ ജയം ഒന്നും ഇനി ലക്ഷ്യം വെക്കരുത്.

    6. തന്റെ പ്രേമം ഡയറക്ട് റിജക്റ്റ് ചെയ്യാതെ മിക്സ്ഡ് പ്രതികരണം തരികയും തന്നെ പുറത്താക്കാന്‍ നോമിനേറ്റ് ചെയ്യുകയും ചെയ്ത ആളോട് വേറൊരാള്‍ അതിനെ പറ്റി ചോദിക്കുന്നത് എതിര്‍ക്കണം.
    7. 33 വയസ്സു ഓക്കേ ഉള്ളവര്‍ പ്രേമം ആയി നടക്കരുത്.

    ഇത്ര മാത്രം എതിര്‍പ്പും, കുറ്റപ്പെടുത്തലുകളും , കൂട്ടമായി ചേര്‍ന്നു പുറത്താക്കാന്‍ ശ്രമിക്കലും നേരിടാന്‍ മാത്രം ഒരു തെറ്റും സൂര്യ ചെയ്തതായി തോന്നുന്നില്ല. ഒരാളെ സ്‌നേഹിച്ചു പോവുന്നത് ഇത്ര തെറ്റല്ല. അത്ര മാത്രം ഒഴിവാക്കലുകളും, കുറ്റപ്പെടുത്തലുകളും ആ കുട്ടി അവിടെ സഹിക്കുന്നുണ്ട്. മണിക്കുട്ടന്‍ ഒരിക്കല്‍ പോലും ശക്തമായി സോറി എനിക്ക് സൂര്യയോട് അങ്ങനെ തോന്നുന്നില്ല എന്നു പറയുന്നില്ല.

    എന്തെങ്കിലും നെഗറ്റീവ് ആയി പറഞ്ഞാല്‍ പിറ്റേന്ന് വേറെ ടാസ്‌കില്‍ ഭാവിയില്‍ ഇഷ്ടം വന്നാലോ എന്നൊക്കെ പറഞ്ഞു വെക്കും. മണിക്കുട്ടന്‍ വിചാരിച്ചിരുന്നെങ്കില്‍ സൂര്യയെ മുന്നെ തന്നെ ഈസിയായി പിന്തിരിപ്പിക്കാന്‍ പറ്റുമായിരുന്നു. അതിനു ശ്രമിച്ചും കണ്ടില്ല. ഇപ്പോള്‍ സൂര്യയോട് എന്തിനാണ് എല്ലാര്‍ക്കും ഇത്ര വെറി?

    സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

    കിടിലം പ്ലെയർ അല്ലായിരിക്കാം. എന്നാലും ഈ രീതിയില്‍ ഉള്ള വിമർശനങ്ങള്‍ സൂര്യക്ക് നേരെ ചെയ്യേണ്ട ആവശ്യം ഉണ്ടോ? പല പോസ്റ്റ് കളിലേയും കമന്‍റില്‍ വളരെ അധികം മോശം ആയി ആണ് സൂര്യയെയും കുടുംബത്തെയും വരെ പരാമര്‍ശിക്കുന്നത്. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

    English summary
    Bigg Boss Malayalam Season 3 Viral Post About Soorya Being Criticised After Manikuttan Leaving, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X