തുമ്മിയാല്‍ പറയുന്ന സൂര്യയോട് മണിക്കുട്ടനെ കുറിച്ച് പറഞ്ഞത് ചാണക്യ തന്ത്രം; കിടിലന്റെ ലക്ഷ്യം വേറെ!

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് കിടിലം ഫിറോസ്. എന്നാല്‍ ഇതേ ഫിറോസ് തന്നെ പലപ്പോഴും കടുത്ത വിമര്‍ശനങ്ങളും നേരിട്ടുണ്ട്. ഇതില്‍ പ്രധാനം ഒട്ടും ആക്ടീവല്ലെന്നുള്ളതാണ്. എ്ന്നാല്‍ മാന്ത്രികക്കസേരയില്‍ ഇരുന്നെഴുന്നേറ്റതിന് ശേഷം കൂടുതല്‍ ആക്ടീവാകുന്ന ഫിറോസിനെയാണ് കണ്ടത്.

നോക്കിയാല്‍ കണ്ണെടുക്കാനാകില്ല ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ഫിറോസ് സജ്‌നയ്‌ക്കെതിരെ കിടിലം ഫിറോസ് രംഗത്ത് എത്തിയിരുന്നു. രണ്ടു പേരും പുറത്തായതോടെ കിടിലം വീണ്ടും പഴയതുപോലെയായെന്നാണ് ചിലരുടെ വിമര്‍ശനം. ഇതിനിടെ കഴിഞ്ഞ ദിവസം സൂര്യയുമായി കിടിലം ഫിറോസ് നടത്തിയ സംസാരവും ശ്രദ്ധ നേടുകയാണ്. മണിക്കുട്ടനെ കുറിച്ചായിരുന്നു കിടിലം ഫിറോസ് സൂര്യയോട് സംസാരിച്ചത്. മീശമാധവന്‍ ടാസ്‌ക്കിന് ശേഷം മണിക്കുട്ടന്‍ വെറും സീറോ ആണെന്നും കിടിലം ഫിറോസ് സൂര്യയോട് പറഞ്ഞിരുന്നു.

തനിക്ക് പറ്റിയ എതിരാളിയല്ല

മണിക്കുട്ടന്‍ തനിക്ക് പറ്റിയ എതിരാളിയല്ലെന്നായിരുന്നു കിടിലം പറഞ്ഞത്. മണിക്കുട്ടന്‍ മറ്റുള്ളവരോട് കെഞ്ചുകയാണെന്നും താന്‍ അത്തരക്കാരനല്ലെന്നുമായിരുന്നു കിടിലം പറഞ്ഞത്. സൂര്യയേയും കിടിലം ഫിറോസ് വിമര്‍ശിച്ചു. സൂര്യ മണിക്കുട്ടന്റെ പിആര്‍ ആണെന്നായിരുന്നു ഫിറോസിന്റെ പ്രസ്താവന. ഈ സംഭാഷണം പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ഫിറോസിനെ കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ മിഥുന്‍ സാം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

രാജതന്ത്രം

രാജതന്ത്രം എന്നാണ് ഫിറോസിന്റ തന്ത്രത്തെ കുറിച്ച് കുറിപ്പ് പറയുന്നത്. മണിയെ പറ്റി കിടിലം പറഞ്ഞത് തെറ്റാണ് എന്ന് ചിലര്‍ പറഞ്ഞു നടക്കുന്നുണ്ട. എന്നാല്‍ ആരോടാണ് മണിയെ പറ്റിപ്പറഞ്ഞത്? മീശമാധവന്‍ ടാസ്‌ക് കഴിഞ്ഞാല്‍ മണി ഒന്നും ചെയ്തിട്ടില്ല നീ മണിയുടെ പിആർ വര്‍ക്കര്‍ ആണ് എന്ന് കിടിലം പറഞ്ഞത് മണിയോട് മറ്റൊരാള്‍ തുമ്മിയാല്‍ വരെ പറഞ്ഞു കൊടുക്കുന്ന സൂര്യയോടാണ്. പറഞ്ഞതില്‍ അല്‍പം കാര്യമുണ്ട്
എന്നാല്‍ നമ്മള്‍ ചിന്തിക്കേണ്ടത് കിടിലം എന്ന ബെസ്റ്റ് പ്ലയറുടെ കുബുദ്ധിയില്‍ മെനയുന്ന തന്ത്രമാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

 തനി രൂപം

പൊളിഫിറോസ് പോയ സ്ഥിതിക്ക് ഏറ്റവും സപ്പോട്ടേഴ്‌സ് ഉളള ഒരു എതിരാളി മണിയാണ് എന്ന് കിടിലം ആരും പറയാതെ തന്നെ മനസ്സിലാക്കി. മണിയെ രംഗത്തിറക്കി സേഫ് ഗെയിമും ഇമേജ് പോകും എന്ന മണിയുടെ സ്ട്രാറ്റജി മാറ്റി തനി രൂപം പുറത്തെടുപ്പിച്ച് ഇല്ലായ്മ ചെയ്യാനുള്ള ചാണക്യ തന്ത്രമാണ് കിടിലം ചെയ്യുന്നത്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
മണിക്കൂട്ടനുമായി മുട്ടാന്‍

അത് വര്‍ക്കാവാന്‍ ഏറ്റവും അനുയോജ്യമായ ആളെയും തിരഞ്ഞെടുത്തു സൂര്യ സൂര്യ അത് മണിയോടെ പോയി പറയും എന്നും ഈ വിഷയം മണിക്കുട്ടന്‍ ചോദിക്കും എന്നും അങ്ങനെ ചോദിച്ചാല്‍ മണിക്കൂട്ടനുമായി മുട്ടാന്‍ ഒരു അവസരം കിട്ടും എന്നും കിടിലം ഫിറോസ് അറിയാം. അതിനെ പരദൂഷണമായി പറയുന്നവര്‍ ഒന്നോര്‍ക്കണം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X