സൂര്യ ആര്‍മി മണിക്കുട്ടനെ ഡീഗ്രേഡ് ചെയുന്നതിന് പിന്നിലെ രഹസ്യം എന്ത്? വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ആഴ്ച പുറത്താകുന്നത് ആരെന്ന് നാളെ അറിയാനാകും. സൂര്യ, മണിക്കുട്ടന്‍, റിതു മന്ത്ര, സായ് വിഷ്ണു, റംസാന്‍, രമ്യ എന്നിവരാണ് എവിക്ഷന്‍ പട്ടികയിലുള്ളത്. ഇതില്‍ രമ്യ പുറത്തായെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം.
തനിനാടനില്‍ നിന്നും അള്‍ട്രാ ബോള്‍ഡിലേക്ക്; നയന ഗാംഗുലിയുടെ വേഷപ്പകര്‍ച്ച
ഇതിനിടെ ഇന്നലെ ബിഗ് ബോസ് വീട്ടില്‍ പൊട്ടിക്കരഞ്ഞ വ്യക്തിയാണ് സൂര്യ. തനിക്ക് മണിക്കുട്ടനോടുള്ള പ്രണയം അദ്ദേഹത്തിന്റെ തിരിച്ചുവരവിലും തുറന്നു പറയുകയും അതിലുറച്ച് നില്‍ക്കുകയും ചെയ്ത താരമാണ്. സൂര്യ. എന്നാല്‍ സൂര്യയുടെ ആരാധകര്‍ മണിക്കുട്ടനെ വിമര്‍ശിക്കുന്നവരാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

ബി്ഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ റിത്വിക മോഹന്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്. You see the irony don't you?
വല്ലാത്ത ഒരു വിരോധാഭാസം പറയാനാണ് ഈ പോസ്റ്റ് എന്ന മുന്നറിയിപ്പോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.
മണിക്കുട്ടന്‍ സൂര്യ രണ്ടു മത്സരാര്‍ത്ഥികള്‍.
ഒന്നാം ഭാഗം
ഇതില്‍ സൂര്യ മണിക്കുട്ടനെ ഇഷ്ടമാണെന്ന് അവകാശപ്പെടുന്നു... മണിക്കുട്ടന്‍ സൂര്യയെ വിഷമിപ്പിക്കാതെ ഇപ്പോള്‍ ഗെയിമില്‍ ശ്രദ്ധിക്കാനും ഈ 100 ദിവസങ്ങള്‍ ശരിയായ രീതിയില്‍ പൊരുതി കഴിയാനും ഉപദേശിക്കുന്നു.

രണ്ടാം ഭാഗം
ക്യാമറ നോക്കിയുള്ള സൂര്യയുടെ മണിക്കുട്ടനോട് എന്നപോലെയുള്ള അനാവശ്യ കൊഞ്ചലുകളും മണിക്കുട്ടനെ ഉപയോഗിച്ചുള്ള തരംതാഴ്ന്ന ഗെയിം പ്ലെയും തരം കിട്ടുമ്പോഴെല്ലാം മണിക്കുട്ടനെ കുറ്റം പറയുന്നത് കേട്ടിരിക്കുന്നതും.
പിന്നെയും പിന്നെയും മണിക്കുട്ടന്‍ എന്നാ പേരില്‍ മാത്രം കോണ്‍ടെന്റ് ഉണ്ടാക്കുകയും പ്രേക്ഷകരെ വെറുപ്പിക്കുകയും ചെയുന്നു. മറു ഭാഗത്തു സൂര്യയുടെ കാര്യത്തില്‍ വളരെയധികം പ്രഷറില്‍ ഇരിക്കുന്ന മണിക്കൂട്ടനേയും കാണാം. പ്രേമനാടകം കളി മണിക്കുട്ടന് ശ്വാസം മുട്ടുണ്ടാകുന്നു എന്നും സൂര്യ ഇനി മണിക്കുട്ടന്റെ പേരില്‍ കുന്നംകുളം ഓവിയ ആയി സ്വിമ്മിംഗ് പൂളില്‍ ചാടുമോ? ബോധം കേട്ട് വീഴുമോ? എന്നൊക്കെയുള്ള ടെന്‍ഷനില്‍ ആണ് 'എല്ലാം പുറത്ത് വന്ന് തീരുമാനിക്കാം. ഇനി പ്രേമം എന്ന് പറയരുത് ' എന്ന് മണിക്കുട്ടന്‍ പറഞ്ഞതെന്ന് ടി വി കാണുന്നവര്‍ക്ക് മനസിലായി കാണണം.

ഭാഗം മൂന്ന്
മണിക്കുട്ടന്‍ ആര്‍മിക്ക് സൂര്യയെ ഇഷ്ടമല്ല. (സ്വാഭാവികം)
സൂര്യ ആര്‍മിക്ക് മണിക്കൂട്ടനേയും ഇഷ്ടമല്ല. ഓട്ടോ ആന്‍ഗ്രി റിയാക്ഷനും പല വട്ടപ്പേരും ഇട്ടു മണിക്കുട്ടന് എതിരെ നടപ്പുണ്ട് അവര്‍. അത് എന്തു കൊണ്ടാണെന്നാണ് എനിക്ക് അറിയാത്തത്. അവര്‍ക്ക് ദേഷ്യം വരേണ്ട കാര്യം? സൂര്യക്ക് മണിക്കൂട്ടനെ ആത്മാര്‍ത്ഥമായി ഇഷ്ടമാണല്ലോ.

മാത്രമല്ല മണിക്കുട്ടന്‍ ആണ് അവളുടെ ഒരേയൊരു കോണ്‍ടെന്റ്. മണിക്കൂട്ടനെ പറ്റി മറ്റുള്ളവരോട് പറയുന്നതോ ക്യാമറയോട് പറയുന്നതോ ഒക്കെയും മാത്രമാണ് അവളുടെ കോണ്‍ടെന്റ്. മണിക്കുട്ടന്‍ ഷോയില്‍ ഇതുവരെ അവളോട് ചൂടായിട്ടും ഇല്ല. എന്നിട്ടും സൂര്യ ആര്‍മി മണിക്കൂട്ടനെ ഡീഗ്രേഡ് ചെയുന്നതിന് പിന്നിലെ രഹസ്യം എന്താണ്?


Click it and Unblock the Notifications