മണിക്കുട്ടനും റംസാനും അനങ്ങാതെ ഇരിക്കുന്നു എന്ന് പറയുന്നവരോട്; ഈ ഗെയിം നിങ്ങള്‍ക്ക് മനസിലായിട്ടില്ല!
ബിഗ് ബോസ് മലയാളം സീസണ്‍ 3 മറ്റൊരു ആഴ്ച കൂടെ പിന്നിടുകയാണ്. അടുത്ത ആഴ്ചയിലേക്കുള്ള ക്യാപ്റ്റനെ കണ്ടെത്താനുള്ള മത്സരമാണ് ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്. മൂന്ന് പേര്‍ തമ്മിലായിരുന്നു മത്സരം ആരംഭിച്ചത്. ഫിറോസ് സജ്‌ന, റംസാന്‍, മണിക്കുട്ടന്‍ എന്നിവര്‍ തമ്മിലായിരുന്നു മത്സരം. എന്നാല്‍ ഫിറോസും സജ്‌നയും ആദ്യം തന്നെ പുറത്തായി. മണിക്കുട്ടനും റംസാനും തമ്മിലുള്ള മത്സരം രാത്രിയും പിന്നിട്ടിരിക്കുകയാണ്.
ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം
മൂന്ന് പേരും പരസ്പരം ബന്ധത്തിലിരിക്കുന്നതാണ് ടാസ്‌ക്. ആരാണോ അവസാനം വരെ നില്‍ക്കുന്നത് അയാളാകും ക്യാപ്റ്റന്‍. എന്നാല്‍ തുടക്കത്തില്‍ തന്നെ റംസാനും മണിക്കുട്ടനും ചേര്‍ന്ന് സജ്‌നയേയും ഫിറോസിനേയും പുറത്താക്കി. ഇതിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള മത്സരം തുടങ്ങുന്നത്. എന്നാല്‍ മണിക്കുട്ടനും റംസാനും അനങ്ങാതെ ഇരിക്കുകയാണെന്നും ഫിസിക്കലായി കളിക്കുന്നില്ലെന്നും ഫിറോസും ഭാഗ്യലക്ഷ്മിയും പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ മണിക്കുട്ടനും റംസാനും ഗെയിം സ്പിരിറ്റില്ലാതെ കളിക്കുകയാണെന്ന് പറയുന്നത്. ഫിറോസിനേയും സജ്‌നയേയും പുറത്താക്കാന്‍ ഒരുമിച്ച് നിന്നതിനേയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ടീന ഷാജന്‍ കീരീക്കാട്ടില്‍. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിലായിരുന്നു ടീന തന്റെ കുറിപ്പുകള്‍ പങ്കുവച്ചത്.

''മണിക്കുട്ടനും റംസാനും അനങ്ങാതെ ഇരിക്കുന്നു എന്ന് പറയുന്നവരോട്, ഈ ടാസ്‌ക് ഫിസിക്കലി അല്ല കളിക്കേണ്ടത് എന്ന് ബിഗ് ബോസ് തന്നെ പറയുന്നുണ്ട് എന്നിട്ടും സംശയം ഉള്ളവര്‍ സീസണ്‍ 1 എപ്പിസോഡ് 12 & 13 ഒന്ന് കാണുക. അവിടെ ഒരു പിടിവലിയും നടന്നിട്ടില്ല ഉറങ്ങികൊണ്ടിരുന്നപ്പോള്‍ ആണ് ശ്വേതയുടെ ഹുക്ക് പൊട്ടിച്ച് ശ്രീനി ജയിച്ചത്. അങ്ങനെ നോക്കുമ്പോള്‍ , താരതമ്യം ചെയ്യുമ്പോള്‍, രണ്ടുപേരുടെ ശക്തിയുള്ള ഫിറോസ് സജ്‌നയെ ആദ്യം ഔട്ട് ആക്കി. തുടര്‍ന്ന് തങ്ങളുടെ ഭാഗത്ത് ഒരു ചെറിയ അശ്രദ്ധയോ, മിസ്റ്റേക്ക് പോലും ഉണ്ടാകരുത് എന്ന രീതിയില്‍ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലും പോകാതെ, വളരെ സീരിയസ് ആയിട്ട് തന്നെ അവര്‍ ടാസ്‌ക് എടുത്തിട്ടുണ്ട് എന്നാണ് കണ്ടപ്പോള്‍ തോന്നിയത്'' എന്നാണ് ടീന പറയുന്നത്.

മറ്റൊരു കുറിപ്പില്‍ ഫിറോസിനേയും സജ്‌നയേയും പുറത്താക്കിയതിനെ കുറിച്ചും ടീന വ്യക്തമാക്കുന്നു.
ഫിറോസ് സജ്നയെ പുറത്താക്കി എംകെയും റംസാനും ഒത്തുകളിച്ചു എന്ന് കരയുന്നവര്‍ മനുസ്സിലാക്കേണ്ടത് എന്നു പറഞ്ഞാണ് ടീന കുറിപ്പ് തുടങ്ങുന്നത്.

അവര്‍ രണ്ട് പേരാണ്. അവരെ പുറത്താക്കി ഇല്ലെങ്കില്‍ അവരുടെ കൂടെ അവസാനം വരുന്ന ആള്‍ക്ക് പണി ആകും. അത് കൊണ്ട് ആദ്യം അവരെ പുറത്താക്കാനെ ബാക്കി രണ്ടുപേരും നോക്കു. കാരണം അല്ലേല്‍ 2 :1 ആകും. ഇത് മനസ്സിലാക്കാതെ കിടന്നു നിലവിളിക്കുന്നത് ചൊറിയന്‍ ഫിറോസിന്റെ ഫാന്‍സ് ആണ്. കരഞ്ഞിട്ട് കാര്യമില്ല. നമുക്ക് ചിന്തിച്ചാല്‍ മനസ്സിലാവും. ഒരാള്‍ക്കു വിട്ടു കൊടുക്കാന്‍ ആണേല്‍ അതെപ്പോഴേ ആകാമായിരുന്നുവെന്നും കുറിപ്പ് പറയുന്നു.
Recommended Video

ഫിറോസിനോട് തമാശക്ക് എംകെ പറയുന്നുണ്ട് ഇവന്‍ വേണം എന്ന പറഞ്ഞാല്‍ ഞാന്‍ വിട്ടു കൊടുക്കും. അത് കേട്ട് റംസാന്‍ വിട്ടു തരു എന്ന പറയുമ്പോള്‍ എംകെ പറയുന്നും ഉണ്ട് അത് ഞാന്‍ അവനോട് പറഞ്ഞത് അല്ലെ? അതുപോലെ
ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റേ ആള്‍ വലിച്ചു ഊരുമെന്ന് കരുതി തന്നെ ആണ് അവര്‍ ഒരു ദിവസം മുഴുവന്‍ ഉറങ്ങാതെ ഇരുന്നത്. രണ്ട് പേരും ഗെയിം സ്പിരിറ്റില്‍ തന്നെയാ കളിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications