For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവരുടെ ഗ്രൂപ്പിസം തകര്‍ക്കുന്നത് ഗെയിമിനെ, ഗ്രൂപ്പിസം എന്താണെന്ന് സംശയമുള്ളവര്‍ ഇത് കണ്ടാല്‍ മതി: ആരാധിക

  |

  ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാകുന്ന വിഷയമാണ് ഗ്രൂപ്പിസം. പ്രധാനമായും ഈ ആരോപണം നേരിടുന്നത് കിടിലം ഫിറോസ്, റംസാന്‍, നോബി എന്നിവരാണ്. എപ്പോഴും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുന്നതും സംഘടിതമായി തന്നെ നോമിനേഷനിലും മറ്റും പങ്കെടുക്കുന്നതുമാണ് ഇവര്‍ക്കെതിരെ വിമര്‍ശനം ശക്തമാകാന്‍ കാരണം.

  ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍

  ഇന്നലെ നടന്ന ക്യാപ്റ്റന്‍സി ടാസ്‌ക്കിലും ഇവര്‍ മൂന്നു പേരും പരസ്പരം നോമിനേറ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. പൊതുവെ ബിഗ് ബോസ് വീട്ടില്‍ തീരെ ആക്ടീവല്ലെന്ന് അഭിപ്രായമുള്ള നോബിയേയും ടാസ്‌കില്‍ കാര്യമായൊന്നും ചെയ്യാത്ത ഫിറോസിനേയും നോമിനേറ്റ് ചെയ്തതിനെയായിരുന്നു സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്. ഇപ്പോഴിതാ ഗ്രൂപ്പിസത്തെ കുറിച്ച് വിശദമായി എഴുതിയിരിക്കുകയാണ് ഒരു ആരാധിക. ശ്രുതി എന്ന ആരാധികയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  ഇവിടെ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കാണ് ഗ്രൂപ്പിസം. ഗ്രൂപ്പിസവും ഫ്രണ്ട്ഷിപ്പും തമ്മില്‍ നല്ല വ്യത്യാസം ഉണ്ട്. സൗഹൃദം എന്നാല്‍ ഗെയിമിനെ അതെ രീതിയില്‍ കണ്ടു വ്യക്തിപരമായി കളിക്കുന്നതാണ്. എന്നാല്‍ ഗ്രൂപ്പിസം അതില്‍ നിന്നൊക്കെ വ്യത്യാസപെട്ടിരിക്കുന്നു. ഗെയിമിന് വേണ്ടി ഒരു മത്സരാര്‍ത്ഥിക്കോ ഒന്നില്‍ കൂടുതല്‍ പേര്‍ക്കോ എതിരായി രൂപപ്പെടുന്നതാണ് ഗ്രൂപ്പിസം.

  ഗ്രൂപ്പിസം മൂലം അര്‍ഹത ഇല്ലാത്തവര്‍ മുകളില്‍ എത്തും അര്‍ഹതയുള്ളവര്‍ താഴെ പോകും. നിലവില്‍ ബിഗ്ഗ്ബോസ്സില്‍ കിടിലം, നോബി, റംസാന്‍ എന്നിവര്‍ മാത്രമേ ഗ്രൂപ്പില്‍ ആയുള്ളൂ. സ്വാഭാവികമായും നിങ്ങള്‍ ചോദിക്കും മണി അനൂപ് സായി ഗ്രൂപ്പില്‍ അല്ലെ, മണി ഡിമ്പല്‍ ഗ്രൂപ്പില്‍ അല്ലെ, രമ്യ സായി ഗ്രൂപ്പില്‍ അല്ലെ എന്നൊക്കെ. എന്നാല്‍ അല്ല. ഇന്നുവരെയും ഇവര്‍ പ്ലാന്‍ ചെയ്തു നോമിനേഷനില്‍ ഒരുപോലെ പേരുകള്‍ പറഞ്ഞിട്ടില്ല. ഇന്നുവരെയും ക്യാപ്റ്റന്‍സിയിലോ ജയില്‍ നോമിനേഷനിലോ ഫേവരിറ്റിസം കാണിച്ചിട്ടില്ല.

  24 മണിക്കൂർ ഒരുമിച്ചു ഒരുപാടു നാള്‍ നില്‍കുമ്പോള്‍ സൗഹൃദങ്ങള്‍ ഉണ്ടാകും. നോബി കിടിലം റംസാന്‍ എന്നിവരുടെ ഇടയിലെ സൗഹൃദത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഇവര്‍ കളിക്കുന്ന ഗ്രൂപ്പില്‍ കളി ഗെയിമിനെ നന്നായി ബാധിക്കുന്നുണ്ട്. തനിക്കു ഇഷ്ടപ്പെട്ടവര്‍ മുന്‍പോട് വരാന്‍ അല്ല ഇവര്‍ ഗ്രൂപ്പ് കൂടിയേ, പകരം ഇഷ്ടമില്ലാത്തവരെ ഒതുക്കാനാണ്. സീസണ്‍ 2വിലും മെയിന്‍ ആയി ഗ്രൂപ്പിസം ആണ് ഗേയിമിന്റെ നേരെയുള്ള പോകുന്നെ ബാധിച്ചത്. ഇവിടെയും അത് തന്നെയാണ്.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  നോമിനേഷനില്‍ വരാതിരിക്കാനും ഇഷ്ടമില്ലാത്തവരെ താഴ്ത്തികെട്ടനും ഉപയോഗിക്കുന്ന ഏറ്റവും മോശം സ്ട്രടെജി ആണ് ഗ്രൂപ്പിസം. മനുഷ്യന് കുറവുകള്‍ വരും കരയും ദേഷ്യപ്പെടും പ്രണയിക്കും. ഇതൊക്കെ മനുഷ്യ സ്വഭാവത്തില്‍ ഉള്ളതാണ്. പക്ഷെ ഗ്രൂപ്പിസം ഒരിക്കലും അനുവദിച്ചു കൊടുക്കാന്‍ കഴിയാത്തതാണ്. ഗ്രൂപ്പിസം എന്താണ് എന്ന് സംശയം ഉള്ളവര്‍ ഇന്നലത്തെ ക്യാപ്റ്റന്‍സി നോമിനേഷന്‍ മാത്രം കണ്ടാല്‍ മതി

  English summary
  Bigg Boss Malayalam Season 3 Viral Post Reveals How Groupism By Ramzan Firoz And Noby Ruining The Game, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X