അവര്‍ കാത്തിരുന്ന നിമിഷങ്ങള്‍, ഫിറോസ് പിന്തുടരുന്നത് രജിത്തിന്റെ തന്ത്രം, പക്ഷെ ചെറുതായി പാളി: കുറിപ്പ്

പൊളി ഫിറോസിനും സജ്‌നയ്ക്കുമെതിരെ ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ സംഘടിതമായി ആക്രമണം നടത്തുന്നതിനാണ് ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. വന്ന നാള്‍ മുതല്‍ ഫിറോസ് നടത്തിയ അടികളുടേയും അധിക്ഷേപങ്ങളുടേയും കണക്ക് എണ്ണിയെണ്ണി പറഞ്ഞായിരുന്നു ഓരോരുത്തരും ഫിറോസിനെതിരെ രംഗത്ത് വന്നത്. ഫിറോസുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ സജ്‌നയ്ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.

എന്തോ ഒരു മാറ്റമുണ്ടല്ലോ? മിയ ജോർജിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് കണ്ട ആരാധകർ

അതേസമയം, തനിക്കെതിരെ ബിഗ് ബോസ് വീട്ടിലെ എല്ലാവരും തിരിയുക എന്നതും തുടര്‍ന്ന് കോര്‍ണര്‍ ചെയ്യപ്പെടുന്നുവെന്ന് പറഞ്ഞ് വോട്ട് നേടുക എന്നതും ഫിറോസിന്റെ തന്ത്രമാണെന്നാണ് വിലയിരുത്തലുകള്‍. മത്സരാര്‍ത്ഥികള്‍ക്കിടയിലും ഈ വിലയിരുത്തലുകളുണ്ട്. സായ് വിഷ്ണു, മണിക്കുട്ടന്‍, കിടിലം ഫിറോസ് എന്നിവര്‍ ഇത് ചൂണ്ടിക്കാണിക്കുകയും അതിന് അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

രജിത്തിന് പിന്തുണ ലഭിച്ച അതേ തന്ത്രം

ഇപ്പോഴിതാ ഫിറോസിന്റെ ഗെയിം പ്ലാനിനെ കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ കൂട്ടായ്മയില്‍ സ്മിത കൃഷ്ണന്‍ എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായ രജിത്തിന് പിന്തുണ ലഭിച്ച അതേ തന്ത്രമാണ് സജ്‌നയും ഫിറോസും പയറ്റുന്നതെന്നാണ് കുറിപ്പ് പറയുന്നത്. എന്നാല്‍ ഫിറോസിന് ഒരു പിഴവു പറ്റിയെന്നും കുറിപ്പ് പറയുന്നുണ്ട്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

കാര്യങ്ങള്‍ വ്യക്തമായല്ലോ

''കാര്യങ്ങള്‍ വ്യക്തമായല്ലോ. സജ്ന-ഫിറോസ് കാത്തിരുന്ന നിമിഷങ്ങള്‍ ആണ് എത്തിയിരിക്കുന്നത്. രജിത് സാറിന് കിട്ടിയ പിന്തുണ കണ്ട അവര്‍ ആ സ്‌ട്രേറ്റജി പിന്തുടരാനുള്ള ശ്രമമാണ് ഇത് വരെ നടത്തി വന്നത്. രജിത് സര്‍ തന്റെ സ്വതസിദ്ധമായ ഉപദേശങ്ങളും, തന്റേതായ ചില പ്രത്യയശാസ്ത്രങ്ങളും കൊണ്ടു മറ്റുള്ളവര്‍ക്ക് ചൊറിച്ചില്‍ ആയി ഫീല്‍ ചെയ്തു എങ്കില്‍, ഫിറോസ് അത് പര്‍പ്പസ്ഫുള്ളി ചൊറിയാന്‍ ശ്രമിച്ച് ആ ഫീലിംഗ് സ്വയം വാങ്ങികൂട്ടുകയാണ് ചെയ്തത്''. കുറിപ്പില്‍ പറയുന്നു.

സ്വാഭാവികത കൊണ്ടു വരാന്‍ സാധിച്ചില്ല

പക്ഷെ ഫിറോസിന് സാധിക്കാതെ പോയത് ആ ചൊരിച്ചിലില്‍ സ്വാഭാവികത കൊണ്ടു വരാന്‍ സാധിച്ചില്ല. കാണുന്നവര്‍ക്ക് അത് പര്‍പ്പസ്ഫുള്ളി ചൊറിയാന്‍ വരുന്നതായി മനസ്സിലാവുന്നുണ്ട്. ചൊറിഞ്ഞു ചൊറിഞ്ഞു ഒരു നാള്‍ എല്ലാവരും കൂടി അവര്‍ക്കെതിരെ ഒത്തുകൂടും എന്ന് അവര്‍ മുന്‍പേ കണകക്കൂട്ടിയിരിക്കാം. പക്ഷെ അവര്‍ ഇത് കുറെ കൂടി നേരത്തെ പ്രതീക്ഷിച്ചിരിക്കാം. ഇപ്പോഴാണ് അത് ഒത്തു വന്നത്. ഇനി വേണം കോര്‍ണറിംഗ് ചെയ്യപ്പെടുന്നു എന്ന സ്‌ട്രേറ്റജി പ്രയോഗിക്കാന്‍.

പണി പാളി

''പക്ഷെ, അവിടെയും പണി പാളി എന്നാണ് തോന്നുന്നത്. കയ്യോടെ പിടിക്കപ്പെട്ടതായി തോന്നുന്നുണ്ട്. കിടിലം പറഞ്ഞു കഴിഞ്ഞു നീ കോണ്‍ ഐസ്‌ക്രീം കളിക്കാന്‍ (കോര്‍ണറിംഗ് സ്‌ട്രേറ്റജി) ആണ് വന്നതെങ്കില്‍ അതിന് സമ്മതിക്കില്ല എന്ന്. എങ്കിലും കോര്‍ണറിംഗ് സ്‌ട്രേറ്റജി വര്‍ക്ക് ഔട്ട് ആവാന്‍ സാധ്യത ഉണ്ട് ഒരു പരിധി വരെ. സജഷന്‍: ഇവരുടെ സ്‌ട്രേറ്റജി വര്‍ക്ക് ഔട്ട് ആയേനെ. ഫിറോസ് വായിലെ നാക്ക് നന്നായി ഉപയോഗിച്ചിരുന്നെങ്കില്‍. ഇതു വരെ ചൊറിഞ്ഞ ഇഷ്യു എല്ലാം കുറച്ചു കൂടി മാന്യമായി വാദിച്ചിരുന്നെങ്കില്‍. ഒരു സ്‌നേഹവും ബഹുമാനവും നേടി എടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍. ഇതിപ്പോ അന്ധമായ ഫാന്‍സ് ഒഴികെ ബാക്കി എല്ലാരുടെയും വെറുപ്പ് മാത്രമേ സമ്പാദിക്കാന്‍ കഴിഞ്ഞുള്ളു''. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X