For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാനുവിന്റെ കോണ്‍ഫിഡന്‍സിന് പിന്നിലെ 'വൈബ്'; ഭാനുവിന്റേത് സര്‍ക്കസിലെ ട്രപ്പീസുകാരുടെ കളി!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ നോമിനേഷന്‍ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ആദ്യമായി നോമിനേഷനില്‍ എത്തിയിരിക്കുയാണ് മജിസിയ ഭാനു. എന്നാല്‍ താന്‍ പുറത്തു പോകില്ലെന്ന ആത്മവിശ്വാസമുണ്ടെന്നാണ് മജിസിയ പറയുന്നത്. ഇന്നലെ കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, സന്ധ്യ എന്നിവരോട് മജിസിയ ഇത് വ്യക്തമാക്കിയിരുന്നു.

  ഇപ്പോഴിതാ ഭാനുവിന്റെ സ്ട്രാറ്റജിയെ കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മുമ്പും ബിഗ് ബോസുമായി ബന്ധപ്പെട്ട കുറിപ്പുകളിലൂടെ ശ്രദ്ധ നേടിയ എബ്രഹാം ജോണ്‍ ആണ് കുറിപ്പെഴുതിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  majiziya bhanu

  'പുറത്തെ വൈബ് അറിയാലോ? എന്തായാലും പുറത്ത് പോകില്ല. നല്ല കോണ്‍ഫിഡന്‍സാ ' മജിസിയ ഭാനു പറയുന്ന ഈ വൈബ് എന്താണ് എന്ന് ഷോ കണ്ടവര്‍ക്കറിയാം.വൈള്‍ഡ് കാര്‍ഡ് എന്‍ട്രിയായ ഏഞ്ചല്‍ ഡിംപളിന് നല്ല ഫാന്‍സാണ് പുറത്തുണ്ട് എന്ന വിവരം അകത്ത് എത്തിച്ചിട്ടുണ്ട്. മജിസിയ തന്നെ സൂര്യയോട് 'ഡിംപളിന് പുറത്ത് നല്ല ഫാന്‍സുണ്ടല്ലോ? ' എന്ന് പറയുന്നതും കണ്ടതാണ്. ഈ ഡിംപള്‍ ഫാന്‍സ് ആണ് താത്ത പറയുന്ന 'വൈബ്' എബ്രഹാം പറയുന്നു.

  സര്‍ക്കസിലെ ട്രപ്പീസ് കളിക്കാരെ കണ്ടിട്ടുണ്ടോ? അതാണ് താത്തയുടെ ഗെയിം. രണ്ടാം വീക്കില്‍ ജൂലിയറ്റ് വിവാദം വന്ന് ഡിംപളിന് മോശം ഇമേജ് ആണ് എന്ന് തോന്നിയപ്പോള്‍ നൈസായി ഡിംപളിനെ തേച്ചു. പിന്നെ അതല്ല എന്നറിഞ്ഞപ്പോള്‍ നൈസായി ഒട്ടി.ഈ മാവിലൊക്കെ വളരുന്ന 'ഇത്തിള്‍ ' പോലൊരു ഐറ്റം.

  റോയല്‍ ലുക്കില്‍ സാറ അലി ഖാന്‍; കാന്‍ഡിഡ് ചിത്രങ്ങള്‍ കാണാം
  താത്തയുടെ കഴിഞ്ഞ ദിവസത്തെ ഡയലോഗും കോമഡിയാണ്. 'എനിക്ക് അഞ്ച് വോട്ട്. ഡിംപളിന് അഞ്ച്. ഒറപ്പല്ലേ? ' പിന്നെ സന്ധ്യയോട്, 'എനിക്കെന്താ അഞ്ച് വോട്ട് കിട്ട്യേ. ഡിംപളും ഞാനും ഫ്രണ്ട്‌സായോണ്ട് '. ങും... മ്മ്‌ളിതെത്ര കണ്ടതാണ് താത്താ. പറഞ്ഞു വന്നത് എന്താന്നു വെച്ചാല്‍ എന്റെ ഫുള്‍ വോട്ടും ഇപ്രാവശ്യം താത്തയ്ക്കാണെന്നും കുറിപ്പില്‍ പരിഹാസമായി പറയുന്നു.

  Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam

  വെളിവില്ലാതെ ഓരോന്ന് പറഞ്ഞ് ഡിംപള്‍ ലാലേട്ടന്റേന്ന് മേടിച്ച് കൂട്ടുമ്പോ 'അയ്യോ സാറേ... ഞാനല്ല. ദാ... ദിവളാ' എന്ന് പറഞ്ഞ് തേയ്ക്കാനും സ്‌നേഹം കൂടുമ്പോ കെട്ടിപ്പിടിച്ചു കൂട്ടു നിന്ന് ഉമ്മ വെക്കാനും, മറ്റുള്ളവരെ മെനക്കെടുത്താനും, ഒടുവില്‍ ഒരു നാള്‍ വടിയായി ഡിംപള്‍ കൈലാസത്തോട്ട് കെട്ടുകെട്ടുമ്പോള്‍ നെഞ്ച് പൊട്ടി കരയാനും ഡിംപ്ലൂട്ടിയ്ക്ക് തുണയായി താത്ത അബ്‌ടെ ബേണം.നിങ്ങളും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി 'താത്ത ആര്‍മി ' എന്ന നമ്മുടെ ഈ സംരംഭം ഒരു വന്‍ വിജയമാക്കി മാറ്റണം എന്ന അപേക്ഷയോടെ....
  അബ്രഹാം കുട്ടന്‍ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Viral Post Says Majiziya Bhanu Will Turn Against Dimpal Bhal, Read More in Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X