മണിക്കുട്ടന്റെ താലികെട്ട് കഥ മോഹന്‍ലാലിനെ സുഖിപ്പിക്കാന്‍; ലക്ഷ്യം ലാലേട്ടന്‍ ആരാധകര്‍

രസകരമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. ബിഗ് ബോസിലെ ജനപ്രീയനായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. അടികള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ നില്‍ക്കാതെ, ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളിലൂടേയും വീട്ടിലെ ജോലികള്‍ ചെയ്തും ഇതിനിടയിലെ സമയങ്ങള്‍ പാട്ടു പാടിയും മറ്റും ഓളം തീര്‍ത്താണ് മണിക്കുട്ടന്‍ കൈയ്യടി നേടുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ആദ്യ ആഴ്ചകളില്‍ പരുക്ക് മൂലം കാര്യമായ ഇടപെടലുകള്‍ നടത്താന്‍ മണിക്കുട്ടന് സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് മറ്റെല്ലാവരേക്കാളും പ്രശംസ അര്‍ഹിക്കുന്ന പ്രകടനമായിരുന്നു മണിക്കുട്ടനില്‍ നിന്നുമുണ്ടായത്. ഇതിനിടെ ഇപ്പോഴിതാ മണിക്കുട്ടനെ കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

Manikuttan

മണിക്കുട്ടന്‍ മോഹന്‍ലാലിനെ സോപ്പിട്ട് ലാലേട്ടന്‍ ആരാധകരുടെ വോട്ട് നേടാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. ബിഗ് ബോസ് ആരാധകരുടെ കൂട്ടായ്മയായ ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ വന്നൊരു കുറിപ്പാണ് ആരോപണം ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം താന്‍ കണ്ട സ്വപ്നത്തെ കുറിച്ച് മണിക്കുട്ടന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് കുറിപ്പ്. ശില്‍പ്പ വിമലിന്റേതായിരുന്നു പോസ്റ്റ്.

ലാലേട്ടന്‍ എപ്പിസോഡുകളില്‍, വെറുതെ അങ്ങേരെ സോപ്പിട്ടു ആ ഫാന്‍സിനെ കൂടി കൈയ്യിലെടുക്കാന്‍ ഒരുപാട് ശ്രമിക്കുന്നതായി ഇന്നും തോന്നി. ഇതിനു മുന്നേ സാര്‍ പഠിച്ചതുകൊണ്ടു ആ കോളേജില്‍ പോയി എന്ന് പറഞ്ഞപ്പോഴും,
അതു കഴിഞ്ഞ് സീനിയര്‍ കഥ പറഞ്ഞപ്പോഴും അങ്ങനെ തന്നെ തോന്നി. ഇന്നത്തെ താലി കഥകൂടി കേട്ടപ്പോള്‍ എന്നായിരുന്നു കുറിപ്പ്. തന്റെ കല്യാണം നടക്കുന്നതായി സ്വപ്‌നം കണ്ടുവെന്നും ലാലേട്ടനായിരുന്നു താലിയെടുത്ത് കൈയ്യില്‍ തന്നതെന്നുമായിരുന്നു മണിക്കുട്ടന്‍ പറഞ്ഞ സ്വപ്‌നം.

പച്ചയണിഞ്ഞ് നിത്യ; മെലിഞ്ഞ് സുന്ദരിയായെന്ന് ആരാധകർ

പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഈ തിരോന്തരത്തുള്ള പല ഏട്ടന്‍ ഫാന്‍സിന്റെയും ഉള്ളിലുള്ള ഒരു ആഗ്രഹമാണ് എംജി കോളേജില്‍ പഠിക്കണം എന്നത്.. അതിനെ ഇങ്ങനെ വളച്ചൊടിച്ചു കഷ്ടപ്പെടണ്ട. എംജി കോളേജില്‍ പോയത് ലാലേട്ടന് പഠിച്ചത് കൊണ്ടാണെന്നു മണിക്കുട്ടന്‍ ബിബിയില്‍ വരുന്നതിനും വര്ഷങ്ങള്ക്കു മുമ്പുള്ള ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. ഇതിലും വിശ്വസിക്കാവുന്നത് സൂര്യയുടെ ടൈറ്റാനിക് സ്വപ്നം ആയിരുന്നു പക്കാ സുഖിപ്പിക്കല്‍ മണിക്കുട്ടന്‍ എന്നെല്ലാമാണ് കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X