കലിപ്പനില്‍ നിന്നും പ്രിയപ്പെട്ടവനാകാന്‍ സായ് പ്രയോഗിക്കുന്നത് മണിക്കുട്ടന്റെ തന്ത്രം; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് വീട്ടിനുള്ളിലെ കലിപ്പന്‍ എന്ന ഇമേജ് നേടിയ മത്സരാര്‍ത്ഥിയാണ് സായ് വിഷ്ണു. മണിക്കുട്ടന്‍, ഡിംപല്‍ തുടങ്ങിയവരോടുമായി സായ് നടത്തിയ വഴക്കുകള്‍ താരത്തിന്റെ ഇമേജിന് കാര്യമായി ബാധിച്ചിരുന്നു. ദേഷ്യം പിടിക്കുമ്പോള്‍ സ്ത്രീകള്‍ ആയാലും പുരുഷന്മാരായാലും ദേഹത്തേക്ക് കയറി സംസാരിക്കുന്ന ശീലവും പൊടുന്നനെ ദേഷ്യപ്പെടുന്ന രീതിയുമെല്ലാം സായ് വിഷ്ണുവിന് തിരിച്ചടിയായിരുന്നു. മോഹന്‍ലാലും സായിയോട് ദേഷ്യം നിയന്ത്രിക്കാന്‍ പറഞ്ഞിരുന്നു.
ഗ്ലാമര്‍ ലുക്കില്‍ തെന്നിന്ത്യന്‍ താര റാണി; സമാന്തയുടെ പുത്തന്‍ ചിത്രങ്ങള്‍
എന്നാല്‍ ഈ ആഴ്ച എല്ലാവരും നിസംശയം പറയുന്നതാണ് സായി മാറിയിട്ടുണ്ടെന്നത്. ടാസ്‌ക്കില്‍ മികച്ച പ്രകടനം കാഴ്ചവച്ച, ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥമായി പങ്കെടുത്ത സായിയെ ക്യാപ്റ്റന്‍സിക്കായി എല്ലാവരും നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രേക്ഷകരും സായ് വിഷ്ണുവിന്റെ മാറ്റത്തെ അംഗീകരിക്കുന്നുണ്ട്. ഇതിനിടെ സായ് വിഷ്ണുവിനെ കുറിച്ചുള്ളൊരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

നിലവില്‍ സായ് വിഷ്ണു ഉപയോഗിക്കുന്നത് മണിക്കുട്ടന്റെ സ്ട്രാറ്റജിയാണെന്നാണ് വൈറല്‍ കുറിപ്പ് പറയുന്നത്. സില്‍വസ്റ്റര്‍ വര്‍ക്കി എന്ന അക്കൗണ്ടില്‍ നിന്നുമുള്ള കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീട്ടിനുള്ളില്‍ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തുന്ന വ്യക്തിയാണ് മണിക്കുട്ടന്‍. എന്നാല്‍ അടിയുണ്ടാക്കി കണ്ടന്റ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നില്ലെന്നതാണ് മണിക്കുട്ടന്റെ പ്ലസ് പോയന്റായി വിലയിരുത്തപ്പെടുന്നത്. ഈ രീതിയാണ് സായ് പിന്തുടര്‍ന്നതെന്ന് കുറിപ്പ് പറയുന്നു. വൈറലാകുന്ന കുറിപ്പ് വായിക്കാം.

''മണികുട്ടന്റെ അതെ സ്ട്രാറ്റജി ആണ് നിലവില്‍ സായ് ഉപയോഗിക്കുന്നത്. 'Strategy Of Ahimsa'. വളരെ എളുപ്പം ഉള്ള ഒരു ഗെയിം സ്ട്രാറ്റജി ആയി എനിക്ക് തോന്നി ഇത്. പ്രത്യേകിച്ച് വളരെ സോഫ്റ്റ് മൈന്‍ഡ് ഉള്ള പ്രേക്ഷകര്‍ക്ക് ഇടയില്‍.
കഴിഞ്ഞ വീക്ക് വരെ പ്രത്യേകം ഒരു സ്ട്രാറ്റജി/ഒരു ഗെയിം പ്ലാന്‍ ഒന്നും ഉണ്ടായിരുന്ന ഒരു വ്യക്തി ആയിരുന്നില്ല സായ്. തൊട്ടതിനും പിടിച്ചതിനും എല്ലാം തല്ല് ഉണ്ടാക്കി ഹേറ്റേഴ്‌സിനെ വാരി കൂടുകയും ചെയ്തു.കഴിഞ്ഞ ആഴ്ച്ച വരെ ആയിരുന്നു സായ് എന്ന റിയല്‍ മനുഷ്യന്‍ ഉണ്ടായിരുന്നത്'' എന്നാണ് കുറിപ്പില്‍ പറയുന്നത്.

പക്ഷെ ഈ ആഴ്ച കാര്യങ്ങള്‍ മാറി മറിഞ്ഞു.
ശെരിക്കും ഉള്ള സ്വഭാവം അപ്പാടെ മാറ്റി വെച്ച് നന്മയുടെ അഹിംസയുടയും പുതിയ മുഖം ആവാന്‍ സായിക്ക് കഴിഞ്ഞു. വെറും ഒരു ആഴ്ച കൊണ്ട് നിലവില്‍ നമ്മളില്‍ പലരുടെയും സെക്കന്റ്/തേർഡ് ഫേവറീറ്റ് മത്സരാര്‍തഥി ആവാന്‍ സായിക്ക് കഴിഞ്ഞു. ഒരുപക്ഷേ ടോപ് 5 തന്നെ എത്താന്‍ സായിiക്ക് കഴിയും.
Recommended Video

''അടികുറുപ്പ് :-ഏത് ഒരാള് വിചാരിച്ചാലും ഹേറ്റേഴ്സിനെ കൊണ്ട് പോലും കൈ അടിപ്പിക്കാന്‍ ഈ സ്ട്രാറ്റജി കൊണ്ട് പറ്റും എന്ന് രണ്ട് പ്ലെയേഴ്സ് തെളിയിച്ചു തന്നിരിക്കുന്നു. പിന്നെ മണി അഭിനയത്തില്‍ ടാലന്റഡ് ആണ്,സായ് ശോകം ആണ്. അത് കൂടെ മെച്ചപ്പെടുത്തിയാല്‍ മണിക്കുട്ടന്റെ അതേ നാണയത്തില്‍ ഉള്ള ഒരു എതിരാളി തന്നെ ആണ് സായ്'' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications











