ആര്‍മിക്കും ഫേസ്ബുക്കിനും പുറത്തുള്ള ഒരു ജനക്കൂട്ടം നിങ്ങള്‍ ജയിക്കുന്നത് കാത്തിരിക്കുന്നു എംകെ; കുറിപ്പ്

ബിഗ് ബോസില്‍ നിന്നും മണിക്കുട്ടന്‍ പിന്മാറിയ സംഭവം പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ച സംഭവമാണ്. ഇപ്പോഴിതാ മണിക്കുട്ടനെ കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ നാന്‍സി ഡ്രു എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പുള്ളി അവിടെ തുടര്‍ന്നാല്‍ ഇനി ഹോട്ട്‌സ്റ്റാര്‍ എടുക്കും. പുള്ളി വരുമ്പോള്‍ വോട്ട് ചെയ്തു തുടങ്ങുകയും ചെയ്യും. ആര്‍മിക്കും ഫേസ്ബുക്കിനുംനും പുറത്തുള്ള ഒരു ജനക്കൂട്ടം നിങ്ങള്‍ ജയിക്കുന്നത് കാത്ത് ഇരിക്കുന്നു എംകെ. സാക്ഷരകേരളം അര്‍ഹിക്കുന്ന വിജയ്. എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം.

കഴിഞ്ഞ രണ്ട് ബിഗ് ബോസിലും ആര്‍ക്കും വോട്ട് ചെയ്തിട്ടില്ല. ഏറ്റവും ടോക്സിസിറ്റി വച്ച് പുലര്‍ത്തുന്നവര്‍ക്ക്, ഒരു ടോക്സിക് ഫാന്‍ ബേസ് ഉണ്ടാകുന്നത് കണ്ട് കഷ്ടം തോന്നിയിരുന്നു. ഇത്രേം എജ്യുക്കേറ്റഡ് ആയ മലയാളി എങ്ങനേ അങ്ങനൊ മസ്കുലിന്‍ ടോക്സിസിറ്റിയെ സപ്പോര്‍ട്ട് ചെയുന്നു എന്ന് കരുതിയിരുന്നു. അങ്ങനെ ഇരിക്കെ ആണ് ബിബി3 വരുന്നത്. ഇതുവരെ ആരുടെയും ഫാന്‍ ആവാത്ത ഞാനും, ഒരു വലിയ ഭൂരിപക്ഷം പ്രേക്ഷകരെയും വീഴ്ത്തി, ലവലേശം ടോക്സിസിറ്റി ഇല്ലാതെ, പ്രകടമായ ഒരു ടോക്സിക് ഫാന്‍ ബേസ് ഉണ്ടാക്കാതെ, ഒരു താരം ഉയര്‍ന്ന് വന്നത്. മണിക്കുട്ടന്‍.

Manikuttan

വാട്ട് എ ഹ്യൂമന്‍ ഹി ഈസ്, വാടി, പോടീ എന്ന് പോലും വിളിച്ചു ഒരാളെ ആക്ഷേപികാത്ത, കഴിവും അതിനൊപ്പം വിനയവും ചേര്‍ന്ന, പ്രത്യേകിച്ചും ക്ലിയർ കട്ട് ആയ കമ്മ്യൂണിക്കേഷന്‍ സ്കില്‍ ഉള്ള, ക്ഷമിക്കേണ്ടിടത് ക്ഷമിക്കാനും ക്ഷമ ചോദിക്കേണ്ടിടത് ക്ഷമ ചോദിക്കാനും അറിയുന്ന, ദേഹത്തോട്ട് ഇടിച്ചു കേറി വരുന്ന ആളോടും മാന്യത കൈ വിടാതെ സംസാരിക്കുന്ന, സങ്കടം വരുമ്പോള്‍ കരയുന്നത് കുറച്ചില്‍ ആയി കാണാത്ത, കരയുന്നവരെ ചേര്‍ത്ത് നിര്‍ത്തുന്ന, പ്രണയത്തെ ബഹുമാനിക്കുന്ന, ഒരു അണ്‍ബിലീവബ്ലി ലവ്വബിള്‍ ക്യാരക്ടർ.

ആളല്‍പ്പം ഹോട്ടാണ്; ഗ്ലാമര്‍ ചിത്രങ്ങളുമായി നഭ നടേഷ്

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

അയാള്‍ ഫ്ലാറ്റ് നേടിയാലും ഇല്ലെങ്കിലും ഈ മനുഷ്യന്‍ ഹൃദയങ്ങള്‍ നേടുകയും ജീവിതപങ്കാളിക്കൊരു ബെഞ്ച് മാർക്ക് സൃഷ്ടിക്കുകയും ചെയ്തു കഴിഞ്ഞു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഒരുപാട് അഭിമാനിക്കുന്നുണ്ടാകും. പുള്ളി അവിടെ തുടര്‍ന്നാല്‍ ഇനി ഹോട്ട് സ്റ്റാർ എടുക്കും. പുള്ളി വരുമ്പോള്‍ വോട്ട് ചെയ്തു തുടങ്ങുകയും ചെയ്യും. ആര്‍മിക്കും ഫേസ്ബുക്കിനും പുറത്തുള്ള ഒരു ജനക്കൂട്ടം നിങ്ങള്‍ ജയിക്കുന്നത് കാത്ത് ഇരിക്കുന്നു എംകെ. സാക്ഷരകേരളം അര്‍ഹിക്കുന്ന ബിഗ് ബോസ് വിജയി. അദ്ദേഹം പിന്മാറില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രതീക്ഷിക്കുന്നു. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X