ബിഗ് ബോസില്‍ യഥാര്‍ത്ഥത്തില്‍ സേഫ് ഗെയിം കളിക്കുന്നത് ആര്? നോബിയും കിടിലനുമല്ല!
ബിഗ് ബോസ് വീട്ടില്‍ പലപ്പോഴും ഉയര്‍ന്നു വരുന്ന ആരോപണമാണ് ചിലര്‍ സേഫ് ഗെയിം കളിക്കുന്നുവെന്നത്. ഇന്നലെ മോഹന്‍ലാല്‍ വന്നപ്പോഴും ഇതേക്കുറിച്ച് സംസാരിച്ചു. സേഫ് ഗെയിമിന്റെ സമയം കഴിഞ്ഞുവെന്നായിരുന്നു ലാലേട്ടന്‍ പറഞ്ഞത്. പ്രധാനമായും നോബി, കിടിലം ഫിറോസ് എന്നിവര്‍ക്കെതിരെയാണ് സേഫ് ഗെയിം എന്ന ആരോപണം ഉയരുന്നത്.
എന്നാല്‍ ഇവര്‍ രണ്ടു പേരുമല്ല മറ്റൊരാളാണ് ബിഗ് ബോസില്‍ ഏറ്റവും സേഫ് കളിക്കുന്നതൊണ് ആരാധകര്‍ പറയുന്നത്. ഇയാളെ കുറിച്ചുള്ള നന്ദു എ ആരാധകന്റെ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും സേഫ് ഗെയിം കളിക്കുന്ന വ്യക്തി അനൂപ് ആണെന്നാണ് കുറിപ്പില്‍ പറയുന്നത്. അനൂപിന് ഒന്നും നഷ്ടം വരാതെ തന്നെ ഇവിടെ എത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം.

ബിഗ്ബോസില്‍ ഏറ്റവും മികച്ച രീതിയില്‍ സേഫ് പ്ലേ നടത്തിയത് ആരാണെന്ന് ചോദിച്ചാല്‍ അത് അനൂപ് ആണ്. ഒരു പക്ഷെ ഈ ഗ്രൂപ്പില്‍ തന്നെ ഏറ്റവും കുറവ് പോസ്റ്റുകള്‍ വന്നതും എന്നാല്‍ 90+ ദിവസം ബിഗ് ബോസ് ഹൌസില്‍ നിന്നതും അനൂപ് ആണ്. അനൂപിനെ സംബന്ധിച്ചു ബിഗ് ബോസ് വിന്നര്‍ ആകണം എന്ന തോന്നലുകള്‍ ഒന്നുമില്ല. എങ്ങനെയെങ്കിലും മാക്‌സിമം ഡേയ്സ് അതില്‍ നിക്കുക എന്നത് മാത്രേ ഒള്ളൂ. മറ്റുള്ള കണ്ടസ്റ്റന്റ്‌സ് എല്ലാം തന്നെ കാശു മുടക്കി പിആർ വര്‍ക്ക് നടത്തുമ്പോള്‍ ഇതുവരെ അനൂപിന്റെ പേരില്‍ അങ്ങനൊന്നും കണ്ടിട്ടില്ല.
നോബി ഒക്കെ സേഫ് ഗേയിം ആണെങ്കിലും ഗ്രൂപ്പ് കളിയും റംസാന്‍ വിഷയവും ഒക്കെ കാരണം രീതിയില്‍ പുറത്തെ ഇമേജ് പോയി. എന്നാല്‍ അനൂപിന്റെ ഇമേജിന് വല്യ കോട്ടം വന്നതായി തോന്നിയില്ല. അയാള്‍ക്ക് നേരെ വരുന്ന ഏറ്റവും വല്യ ആരോപണം റംസാന് തോറ്റു കൊടുത്തു എന്നത് മാത്രം ആണ്.
ഷോര്‍ട്‌സും കൂളിംഗ് ഗ്ലാസും അണിഞ്ഞ് സ്‌റ്റൈലന്‍ ലുക്കില്‍ നന്ദിത ശ്വേത
Recommended Video
ബിഗ്ബോസില്‍ ഒരു വിജയിയെ ഉണ്ടാകൂ എന്നിരിക്കെ, അനൂപ് എന്ന വ്യക്തിയെ സംബന്ധിച്ചു ഒരു നഷ്ടവും ഇല്ലാതെ അയാള്‍ ഇത്രേം ദിവസം അതില്‍ നിന്നു. ഒരുപക്ഷെ ഈ തരത്തില്‍ പോയാല്‍ ഫിനാലെയ്ക്ക് തലേന്ന് വരെ അവിടെ നിന്ന് ആറാമനായി ഇറങ്ങാന്‍ അനൂപിന് പറ്റും, ചിലപ്പോള്‍ ടോപ് 5ല്‍ വരെ കേറും. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications