For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നോബിയെ കളിയാക്കുന്നവര്‍ മറക്കുന്നത്, ടാസ്‌ക്കിന് വേണ്ടി ജീവിതം കളയണോ? മറുപടിയുമായി പ്രേക്ഷകര്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ തുടക്കത്തില്‍ ഏറ്റവും ജനപ്രീയനായ മത്സരാര്‍ത്ഥിയായിരുന്നു നോബി മാര്‍ക്കോസ്. എന്നാല്‍ പോകെ പോകെ ആ ജനപ്രീതിയില്‍ കുറവ് വന്നിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം ടാസ്‌ക്കുകളില്‍ തുടര്‍ച്ചയായുള്ള മോശം പ്രകടനങ്ങളാണ്. നോബി മടിയനാണെന്നും ഫിസിക്കലായ ടാസ്‌ക്കുകളില്‍ നിന്നും ഒഴിഞ്ഞു മാറുന്നുവെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

  കടലില്‍ മുങ്ങി കാഴ്ചകള്‍ കണ്ട് പാര്‍വതി നായര്‍; അവധിക്കാല ചിത്രങ്ങള്‍

  കഴിഞ്ഞ ദിവസം നോബിയെ ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നു. ഇതോടെ വിമര്‍ശനം ശക്തമായി മാറുകയും ചെയ്തു. ടാസ്‌ക്കില്‍ പരുക്കിന്റെ പേരില്‍ നോബി മാറി നില്‍ക്കുകയും പകരം അനൂപിനെ മത്സരിപ്പിക്കുകയുമായിരുന്നു. അനൂപ് മണിക്കുട്ടനേയും റംസാനേയും പരാജയപ്പെടുത്തിയതോടെയാണ് നോബി ക്യാപ്റ്റനായത്. ഇതോടെ നോബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

  ഇതിനിടെ നോബിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ സ്രാവന്‍ സാജന്‍ എന്ന ആരാധകന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നമ്മളെല്ലാവരും ഒരു കാര്യം മനസ്സിലാക്കേണ്ടതാണ്, നോബിയുടെ കാലിന് സ്റ്റീല്‍ ഇട്ടിരിക്കുകയാണ്. സ്റ്റീല്‍ ഇട്ട ശരീരഭാഗം വീണ്ടും മോശ അവസ്ഥയില്‍ ആയാല്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകുന്നത് വളരെ കഷ്ടമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം.

  പലരും ഗ്രൂപ്പില്‍ പറയുകയുണ്ടായി ഇന്നലത്തെ എപ്പിസോഡ് കണ്ടിട്ട് നോബി സബ്സ്റ്റിറ്റിയൂട്ട് വെച്ച് കളിച്ചു, എന്നൊക്കെ. നമ്മളെല്ലാവരും ഒരു കാര്യം മനസ്സിലാക്കേണ്ടതാണ് നോബി യുടെ കാലിന് സ്റ്റീല്‍ ഇട്ടിരിക്കുകയാണ്. സ്റ്റീല്‍ ഇട്ട ശരീരഭാഗം വീണ്ടും മോശ അവസ്ഥയില്‍ ആയാല്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകുന്നത് വളരെ കഷ്ടമാണ്. ഇന്നലത്തെ ടാസ്‌ക് നമ്മള്‍ കണ്ടല്ലോ?

  അനൂപ് റംസാനും മണിക്കുട്ടനും വളരെ ഫിസിക്കല്‍ ആയിട്ടാണ് അതിനെ നേരിട്ടത്. ഇത് അനൂപിന് സ്ഥാനത്ത് നോബി ആയിരുന്നെങ്കില്‍ പഴയ സ്ഥിതിയിലേക്ക് നോബി തിരിച്ചെത്തുമെന്ന് എന്താ ഉറപ്പ്. ഇതൊരു റിയാലിറ്റി ഷോയാണ്. ഇവിടെ വന്നത് പ്രശംസ പിടിച്ചു പറ്റാന്‍ വേണ്ടി അല്ല. എല്ലാവരും ഒരു നേരത്തെ അന്നത്തിനു വേണ്ടിയാണ് അല്ലെങ്കില്‍ മുന്‍പോട്ടു ജീവിക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ നേടിയെടുക്കാന്‍ വേണ്ടിയാണ്. ഒരു ടാസ്‌കിന് വേണ്ടി ജീവിതം കളയണോ? നിങ്ങള്‍ എല്ലാവരും ഒന്ന് ചിന്തിച്ചു നോക്കൂ.

  അതേസമയം കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഫിസിക്കല്‍ ടാസ്‌ക് ആണെങ്കില്‍ എനിക്ക് മത്സരിക്കാന്‍ ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് ഞാന്‍ നന്നായി പെര്‍ഫോമന്‍സ് ചെയ്തു എന്ന് തോന്നിയാലും എന്നെ നോമിനേഷന്‍ ചെയ്യണ്ട എനിക് മത്സരിക്കാന്‍ പറ്റി എന്നു വരില്ല. ഇങ്ങനെ പറയാനുള്ള മാന്യത എങ്കിലും കാണിക്കണം, എങ്കില്‍ പറ്റാവുന്ന പണിക്കു കേറിയാല്‍ പോരേ? വെറുതെ മറ്റൊരാളുടെ അവസരവും നശിപ്പിച്ചു താന്‍ ചെയ്യേണ്ട ടാസ്‌കുകള്‍ കൂടെയുള്ളവരെക്കൊണ്ട് ചെയ്യിച്ചു അതിന്റെ പങ്കു പറ്റുന്നതെന്തിന്? ആവില്ലെങ്കില്‍ ഒഴിഞ്ഞുകൊടുക്കണം എന്നെല്ലാമാണ് കമന്റുകള്‍.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  അയാള്‍ക്ക് പറ്റൂല്ലെങ്കി അയാള്‍ ചെയ്യണ്ട, അല്ലാതെ മറ്റുള്ള കഴിവുള്ള കളിക്കാരെ വച്ച് കളിച്ചിട്ട് ക്യാപ്റ്റനാവുന്നത് വളരെ മോശമാണ്. ബിഗ് ബോസ് ഇത് എപ്പോഴും അനുവദിക്കരുത്, എന്നിട്ട് മണിക്കൂട്ടനെ ഫ്യ്‌സിക്കല്‍ ഫിറ്റ് അല്ല ഡിമ്പല്‍ ഫിസിക്കല്‍ സിമ്പതി എന്നൊക്കെ പറഞ്ഞു മെഴുകുന്ന രാംസനും കിടു ഫിറോസും ഒക്കെ എന്ത് കൊണ്ട് നോബിയെ കുറിച്ച് ഒരക്ഷരം പറയാത്തത് എന്നും സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു.

  English summary
  Bigg Boss Malayalam Season 3 Viral Post Supports Noby For Not Playing In Physical Task And Seeking The Help Of Others, Read More in Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X