കിടിലന്റെ സ്ട്രാറ്റജി ബ്രില്യന്റോ മണ്ടത്തരമോ? ഐഡിയ കൊള്ളാം, പക്ഷെ ഇവിടെ പാളിയെന്ന് ആരാധകന്‍

സംഭവബഹുലമായൊരു എപ്പിസോഡായിരുന്നു ബിഗ് ബോസ് വീട്ടില്‍ ഇന്നലെ അരങ്ങേറിയത്. ആരാകും ഈ ആഴ്ച പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ഒടുവില്‍ ഈ ആഴ്ച ആരും പുറത്തു പോകുന്നില്ലെന്ന വെളിപ്പെടുത്തലാണ് ഒടുവില്‍ മോഹന്‍ലാല്‍. എങ്കിലും രസകരമായ ധാരാളം നിമിഷങ്ങള്‍ ഇന്നലെ നടന്നിരുന്നത്.

ഷോര്‍ട്‌സും കൂളിംഗ് ഗ്ലാസും അണിഞ്ഞ് സ്‌റ്റൈലന്‍ ലുക്കില്‍ നന്ദിത ശ്വേത

ബിഗ് ബോസ് വീട്ടില്‍ ഭാഗ്യം, പ്രകടനം, സിമ്പതി എന്നീ മൂന്ന് കാരണങ്ങളില്‍ നില്‍ക്കുന്നവരെ പറയാനായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഇതില്‍ കിടിലം ഫിറോസ് തുടരുന്നതിന് പിന്നിലെ കാരണം സിമ്പതിയാണെന്ന് മണിക്കുട്ടന്‍ പറഞ്ഞത്. ഫിറോസ് തന്റെ മക്കളോടെന്ന നിലയില്‍ സംസാരിക്കുന്നതിനെയായിരുന്നു ഇതിനുള്ള കാരണമായി മണിക്കുട്ടന്‍ പറഞ്ഞത്.

ബ്രില്യന്റ് ആണോ മണ്ടത്തരമാണോ

എന്നാല്‍ കിടിലം ഫിറോസിന് മണിക്കുട്ടന്റെ വാക്കുകള്‍ തീരെ ഇഷ്ടപ്പെട്ടിട്ടില്ല. ഫിറോസ് ഇത് നോബിയോടും റംസാനോടും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കിടിലം ഫിറോസിനെ കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കിടിലം ഫിറോസിന്റെ സ്ട്രാറ്റജി ബ്രില്യന്റ് ആണോ മണ്ടത്തരമാണോ എന്നാണ് കുറിപ്പ് ചോദിക്കുന്നത്.

ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പായ ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഡേവിഡ് ക്രിസ്റ്റോ എന്ന അക്കൗണ്ടില്‍ നിന്നുമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

നല്ല സ്ട്രാറ്റജി ആയിരുന്നു പക്ഷെ ഒത്തില്ല

കിടിലം ഫിറോസിന്റെ സ്ട്രാറ്റജി ബ്രില്ലിയന്റ് ആണോ മണ്ടത്തരമാണോ? എന്റെ കാഴ്ചപ്പാടില്‍ ബ്രില്ലിയന്റ് ആയ സ്ട്രാറ്റജി ആണ് പുള്ളി ചെയ്യുന്നത്. മറ്റുള്ളവരുടെ നെഗറ്റീവ്‌സ് എടുത്ത് പറഞ് മോശം ഇമ്പാക്ട് ഉണ്ടാക്കി എടുക്കുക. ബിഗ് ഈസ് എ മെന്‍റല്‍ ഗെയിം. അതുകൊണ്ട് നല്ല സ്ട്രാറ്റജി ആണത്. എന്നാല്‍ അതാര്‍ക്കും ചെയ്യാം പക്ഷെ ജനങ്ങള്‍ക്കും ഹൌസ് മേറ്റ്സിനും മനസ്സിലാകരുത്. മനസിലായാല്‍ അവര്‍ മണ്ടന്മാരായി . കിടിലന്റെ കാര്യം അതുപോലെ ആണ്. നല്ല സ്ട്രാറ്റജി ആയിരുന്നു പക്ഷെ ഒത്തില്ല. എന്നാണ് കുറിപ്പില്‍ പറയുന്നത്.

അവിടെ പൊളിഞ്ഞു

മണിക്കുട്ടന്‍ പറഞ്ഞ ഡയലോഗ് ''ടാസ്‌കില്‍ വെച് മക്കളോട് സംസാരിച്ചപ്പോള്‍ വാപ്പച്ചിയെ ഒറ്റപ്പെടുത്തുന്നു കണ്ട മക്കള്‍ വിഷമിക്കരുത് എന്ന് പറഞ്ഞു''. ഇതിലെ ഒറ്റപ്പെടുത്തല്‍ എന്ന വാക്ക് എഡിറ്റ് ചെയ്ത പുള്ളി എല്ലാരോടും പാടി നടക്കുന്നു, മണിക്കുട്ടന്‍ പറഞ്ഞത് മോശം ആയി എന്ന രീതിയില്‍. പക്ഷെ അന്നേരം തന്നെ ശരിക്കും ഉദ്ദേശിച്ച കാര്യം ഫിറോസിനോട് പറഞ്ഞ ശേഷം മണി അനൂപിനോടും സായിയോടും പറഞ്ഞു. അവിടെ പൊളിഞ്ഞു ഫിറോസ്‌കാന്റെ സ്ട്രാറ്റജി.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
നല്ലോണം പാട് പെടുന്നുണ്ട്

പിന്നെ മണിക്കുട്ടന്‍ രമ്യയെ നോമിനേറ്റ് ചെയ്ത വിഷയം ചെറിയ കാര്യമല്ലേ അവന്‍ അതിനെ വെറുതെ വഷളാകുന്നു എന്ന് പറഞ്ഞു നടക്കുന്നു. എന്നിട്ട് ഋതു വിനോട് പറഞ്ഞപ്പോള്‍ അവള്‍ക്ക് അങ്ങനെ രമ്യ പറഞ്ഞതില്‍ പ്രശ്‌നമുണ്ട്. ആ സ്റ്റേറ്റ്‌മെന്റ് തെറ്റാണ് എന്ന് പറഞ്ഞു ഫിറോസ്‌ക്കയെ ശശി ആക്കി വിട്ടു.
കുറച്ചു കൂടി ബുദ്ധി ഉപയോഗിച് വാക്കുകള്‍ പ്രയോഗിച്ചിരുന്നേല്‍ നന്നായേനെ. മണികുട്ടന് നെഗറ്റീവ് ഇമ്പാക്ട് കൊടുപ്പിക്കാന്‍ നല്ലോണം പാട് പെടുന്നുണ്ട് കിടിലനിക്ക. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X