നല്ലവനായ ഉണ്ണിയുടെ മുഖംമൂടി അഴിഞ്ഞു വീണു; റംസാന്റെ ചെരുപ്പേറ് ന്യായീകരിച്ച നോബിയ്‌ക്കെതിരെ പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഇതുവരെ കാണാത്ത അത്ര വാശീയേറിയ പോരാട്ടമായി മാറിയിരിക്കുകയാണ്. ടാസ്‌ക്കുകള്‍ പലപ്പോഴും അതിര് കടക്കുകയും കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്യുകയാണ്. ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക്കില്‍ മത്സരാര്‍ത്ഥികള്‍ പരസ്പരം തല്ലാനൊരുങ്ങുകയും ഒടുവില്‍ ബിഗ് ബോസിന് ഇടപെടേണ്ടി വരികയും ചെയ്തു.

കൂട്ടുകാരനൊപ്പം ജാന്‍വിയുടെ അവധി ആഘോഷം; ചിത്രങ്ങള്‍

വീക്കിലി ടാസ്‌ക്കിനിടെയുണ്ടായ പ്രധാന സംഭവം റംസാന്റെ ചെരുപ്പേറായിരുന്നു. സായ് വിഷ്ണു നാട്ടുക്കൂട്ടത്തിന്റെ വിചാരണ നേരിടുമ്പോഴായിരുന്നു സംഭവം. എതിര്‍ ടീമിന്റെ ചോദ്യങ്ങളെ അതേനാണയത്തിലായിരുന്നു സായ് നേരിട്ടിരുന്നത്. സായ് വിഷ്ണുവിനെതിരെ ചോദ്യങ്ങളുമായി റംസാനുമെത്തി. ഇവിടെ ആരെ കൊല്ലാനാണ് സായ് വന്നിരിക്കുന്നതെന്ന് റംസന്‍ ചോദിച്ചപ്പോള്‍ മുഹമ്മദ് റംസാന്‍ എന്നായിരുന്നു സായ് നല്‍കിയ മറുപടി.

ചെരുപ്പേറ്

ഇതോടെ സായിയും റംസാനും പരസ്പരം കയര്‍ക്കുകയും മറ്റുള്ളവര്‍ അതേറ്റുപിടിക്കുകയുമൊക്കെ ചെയ്തു. വാക് പോര് മുറുകുന്നതിനിടെ റംസാന്‍ തന്റെ കാലിലെ ചെരുപ്പ് ഊരി കൈയ്യില്‍ പിടിക്കുകയും സായിയെ പ്രകോപിപ്പിക്കുകയുമൊക്കെ ചെയ്തു. ഇതിന് ശേഷം തീര്‍ത്തും അപ്രതീക്ഷിതമായി റംസാന്‍ ചെരുപ്പ് എടുത്ത് എറിയുകയായിരുന്നു. സായിയുടെ അരികിലുണ്ടായിരുന്ന മണിക്കുട്ടന്റെ തലയ്ക്ക് മുകളിലൂടെയാണ് ചെരുപ്പ് കടന്നു പോയത്.

പിന്തുണയുമായി നോബി

ഇതോടെ മണിക്കുട്ടന്‍ റംസാന്റെ അരികിലേക്ക് വന്നു. റംസാന്‍ മണിക്കുട്ടനോട് സംസാരിക്കുന്നതിനിടെ കിടിലം ഫിറോസ് അവിടേക്ക് വരികയും പിന്നീടത് മണിക്കുട്ടനും കിടിലം ഫിറോസും തമ്മിലുള്ള വഴക്കായി മാറുകയായിരുന്നു. ഇതിനിടെ റംസാന് പിന്തുണയുമായി നോബി മാര്‍ക്കോസ് എത്തി. റംസാന്‍ കാല് വിയര്‍ത്തിനാല്‍ ചെരുപ്പ് മാറ്റിയെറിയുകയായിരുന്നുവെന്ന വാദമാണ് നോബി ആദ്യം ഉന്നയിച്ചത്.

ദേഹത്ത് കൊണ്ടില്ലല്ലോ

പിന്നീട് ദേഹത്ത് കൊണ്ടില്ലല്ലോ എന്നായി നോബി. ഇതോടെ നോബിയും മണിക്കുട്ടനും തമ്മില്‍ വാക് പോരായി. ദേഹത്ത് കൊണ്ടില്ലല്ലോ എന്നായിരുന്നു നോബിയുടെ വാദം. ദേഹത്ത് കൊണ്ടില്ലെന്ന് കരുതി അത് തെറ്റല്ലാതാകുമോ എന്നായി മണിക്കുട്ടന്‍. ഇരുവരും തമ്മില്‍ പിന്നീട് നടന്നത് ശക്തമായ വാക് പോരാണ്. ചെരുപ്പെറിഞ്ഞ റംസാനെ പിന്തുണച്ചതോടെ നോബിയുടെ മുഖംമൂടി അഴിഞ്ഞ വീണെന്ന് മണിക്കുട്ടന്‍ വാദിച്ചു.

നല്ലവനായ ഉണ്ണി

ഈ സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതുവരെ ബിഗ് ബോസ് വീട്ടിലെ നല്ലവനായ ഉണ്ണിയായി അറിയപ്പെട്ടിരുന്ന നോബിയുടെ യഥാര്‍ത്ഥ മുഖം പുറത്തു വന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നോബി ചെയ്തത് ശരിയായില്ലെന്നും റംസാനെ പിന്തുണയ്ക്കുന്നത് തെറ്റാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് കമന്റുകൡലൂടേയും പോസ്റ്റുകളിലൂടേയും നോബിയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
ചെയ്തത് തെറ്റ്

സത്യം പറഞ്ഞാല്‍ ചെരിപ്പ് മണികുട്ടന്റ് ദേഹത്ത് തട്ടിയാണ് താഴെ വീണത്. ചെയ്തത് തെറ്റാണ് അതിനെ ന്യായീകരിക്കുന്നത് വലിയ തെറ്റ്. ഈ ന്യായികരിച്ച നോബി ആണ് തലയണയുടെ കാര്യം പറഞ്ഞു നോമിനേറ്റ് ചെയ്യിത്തത്. കൊണ്ടാലും കൊണ്ടില്ലെങ്കിലും ചെയ്തത് തെറ്റ് അല്ലെ..എറിഞ്ഞവന്‍ മാപ്പ് പറഞ്ഞു. കണ്ടു നിന്ന ഊളക്കള്‍ക്ക് ആണ്, എന്നെല്ലാമാണ് കമന്റുകള്‍ ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X