ഭാഗ്യവാന്‍ നോബി, സിമ്പതി വോട്ട് സൂര്യയ്ക്ക്, പ്രകടനത്തില്‍ മുന്നില്‍ മണിക്കുട്ടന്‍; പ്രേക്ഷകര്‍ പറയുന്നു
രസകരമായൊരു എപ്പിസോഡായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്. ആരാകും ഈ ആഴ്ച പുറത്ത് പോവുക എന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ ഈ ആഴ്ച ആരും പുറത്ത് പോകുന്നില്ലെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. അതേസമയം ക്യാപ്റ്റന്‍സി ടാസ്‌ക് ഇനിയുണ്ടാകില്ല എന്ന തീരുമാനവും ഇന്നലെ ബിഗ് ബോസ് തിരുത്തി. അങ്ങനെ നടന്ന മത്സരത്തില്‍ ജയിച്ച അനൂപ് വീണ്ടും ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനായി മാറി.
തനിനാടനില്‍ നിന്നും അള്‍ട്രാ ബോള്‍ഡിലേക്ക്; നയന ഗാംഗുലിയുടെ വേഷപ്പകര്‍ച്ച
ഇതിനിടെ നടന്ന രസകരമായ ഗെയിം വളരെ ശ്രദ്ധേയമായിരുന്നു. ഭാഗ്യം, പ്രകടനം, സിമ്പതി എന്നിങ്ങനെ മൂന്ന് കാരണങ്ങളാല്‍ ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുന്നവരെ തിരഞ്ഞെടുക്കുകയായിരുന്നു ടാസ്‌ക്. ഇതനുസരിച്ച് ഓരോരുത്തരായി വന്ന് തങ്ങളുടെ മനസിലുള്ളത് പറഞ്ഞു. വളരെ രസകരമായിരുന്നു ഈ നിമിഷങ്ങള്‍. മത്സരാര്‍ത്ഥികളുടെ മനസിലുള്ളത് പുറത്ത് കൊണ്ടു വരാന്‍ ഈ ടാസ്‌ക്കിന് സാധിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

സിമ്പതികൊണ്ട് ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുന്നുവെന്ന് മിക്കവരും തിരഞ്ഞെടുത്തത് സായ് വിഷ്ണുവിനേയും സൂര്യയേയുമായിരുന്നു. അതേസമയം പ്രകടനത്തിന്റെ പേരില്‍ കൂടുതല്‍ പേരും പറഞ്ഞത് മണിക്കുട്ടന്റെ പേരായിരുന്നു. എന്നാല്‍ സിമ്പതി കൊണ്ട് നില്‍ക്കുന്ന താരമായി മണിക്കുട്ടന്‍ കിടിലം ഫിറോസിനെ പറഞ്ഞതും രസകരമായ കാഴ്ചയായിരുന്നു.

അതേസമയം സമാനമായൊരു വിലയിരുത്തല്‍ പ്രേക്ഷകരും ഇപ്പോള്‍ നടത്തുന്നുണ്ട്. പ്രേക്ഷകരുടെ മിക്കവരുടേയും അഭിപ്രായം പ്രകാരം ബിഗ് ബോസ് വീട്ടില്‍ ഭാഗ്യം കൊണ്ട് മാത്രം നിന്നു പോകുന്ന താരം നോബി മാര്‍ക്കോസ് ആണ്. ബിഗ് ബോസ് വീട്ടില്‍ യാതൊരു തരത്തിലുള്ള ആക്ടിവിറ്റിയിലും നോബി പങ്കെടുക്കുന്നില്ലെന്ന് പൊതുവെ വിമര്‍ശനമുണ്ട്. താരത്തിന് മത്സര ബുദ്ധിയില്ലെന്നും നിലപാടുകള്‍ പറയാതെ, ടാസ്‌ക്കില്‍ ഉഴപ്പി എന്നാല്‍ മറ്റുള്ളവര്‍ നല്‍കുന്ന പിന്തുണ കൊണ്ട് മാത്രം നോബി രക്ഷപ്പെടുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പോലും നോബി പങ്കെടുക്കാറില്ലെന്നും പകരത്തിന് ആളെ വെക്കുകയാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ നോബിയ്ക്ക് പകരം ടാസക്കില്‍ പങ്കെടുത്തത് റിതുവായിരുന്നു. നേരത്തെ നോബി ക്യാപ്റ്റനായ ടാസ്‌ക്കില്‍ പങ്കെടുത്തത് റംസാന്‍ ആയിരുന്നു. നോബി ആക്ടീവാകാതെ കളിക്കുന്നതിനെ മോഹന്‍ലാലും പരിഹസിച്ചിരുന്നു.

അതേസമയം സിമ്പതി കൊണ്ട് നില്‍ക്കുന്ന താരമായി പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്ന പേര് സൂര്യയുടേതാണ്. വന്ന നാളുമുതല്‍ സൂര്യ കരയുകയാണെന്നും അതിലൂടെ ലഭിക്കുന്ന സിമ്പതി കൊണ്ടാണ് സൂര്യ ഇപ്പോഴും തുടരുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഞാന്‍ പാവപെട്ട വീട്ടിലെ കുട്ടിയാണ് ഇങ്ങോട്ടു വരുമ്പോള്‍ എനിക്കിടാനുള്ള ഡ്രസ്സ് മറ്റുള്ളവര്‍ തന്നതാണ്. കല്യാണത്തിന് എന്റെ അടുക്കല്‍ ചെറിയ ഒരു മാല മാത്രമാണ് സ്വര്‍ണ്ണം ആയിട്ടുള്ളത്. ഞങ്ങള്‍ പാവങ്ങളാണ് എന്ന് എപ്പോഴും പറഞ്ഞ് കൊണ്ടിരുന്നത് സൂര്യയാണെന്നായിരുന്നു ഒരു കമന്റ്.
Recommended Video

പ്രകടനത്തിന്റെ കാര്യത്തില്‍ മിക്കവരും ഒരുപോലെ പറയുന്ന പേര് മണിക്കുട്ടന്റേതാണ്. വന്നത് മുതല്‍ കഴിഞ്ഞ ആഴ്ചയിലെ ഭാര്‍ഗവി നിലയം ടാസ്‌ക് വരെ ഒരുപോലെ മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു താരമില്ലെന്ന് പ്രേക്ഷകര്‍ പറയുന്നു. കഴിഞ്ഞ ടാസ്‌ക്കിലെ കൊലയാളി മണിക്കുട്ടന്‍ ആണെന്ന് കണ്ടുപിടിക്കാതിരുന്നതും താരത്തെ ജയിലിലേക്ക് അയച്ചതുമെല്ലാം സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.


Click it and Unblock the Notifications











