'മണിയെ എനിക്ക് ഇഷ്ടമാണ്'; മലക്കം മറിഞ്ഞ് കിടിലം ഫിറോസ്, പേടിയായോ എന്ന് പ്രേക്ഷകര്‍!
ബിഗ് ബോസ് വീട്ടില്‍ കയ്യാങ്കളിയുടെ വക്കെത്തെത്തിയ വീക്കിലി ടാസ്‌ക്കായിരുന്നു നാട്ടുക്കൂട്ടം. ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കുമടിയില്‍ റംസാന്റെ ചെരുപ്പേറാണ് വലിയ അടിയിലേക്ക് നയിച്ചത്. സായ് വിഷ്ണു സംസാരിക്കുമ്പോഴായിരുന്നു റംസാന്‍ ചെരുപ്പെറിഞ്ഞത്. എന്നാല്‍ ഇത് പോയത് മണിക്കുട്ടന് നേരെയായിരുന്നു. ഇതോടെയാണ് മണിക്കുട്ടന്‍ ദേഷ്യപ്പെടുന്നത്. തുടര്‍ന്ന് വലിയ വാക്ക് തര്‍ക്കം തന്നെ ഉടലെടുത്തു.
ഹോട്ട് ലുക്കില്‍ ഫഹദ് ഫാസില്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം
ഇതിനിടെ റംസാന് പിന്തുണയുമായെത്തിയ കിടിലം ഫിറോസും മണിക്കുട്ടനും തമ്മിലുള്ള വഴക്ക് കയ്യാങ്കളിയായി മാറുകയും ചെയ്തു. തല്ലെടാ എന്ന് പറഞ്ഞ് പാഞ്ഞടുത്ത കിടിലനെതിരെ മണിക്കുട്ടനും ചെല്ലുകയായിരുന്നു. പാടുപെട്ടാണ് കിടിലിനെയും മണിക്കുട്ടനേയും മറ്റുള്ളവര്‍ പിന്തിരിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കിടിലം ഫിറോസ് മണിക്കുട്ടനെതിരെ ഒളിഞ്ഞു തെളിഞ്ഞുമെല്ലാം ആരോപണങ്ങള്‍ നടത്തുന്നുണ്ട്.

ഇതിനിടെ ഇന്നലെ സന്ധ്യയോട് കിടിലം ഫിറോസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വീക്കിലി ടാസ്‌ക്കിന് ശേഷം പലരും തന്നില്‍ നിന്നും അകന്നുവെന്നാണ് കിടിലന്‍ ഫിറോസ് പറയുന്നത്. ഈ ടാസ്‌ക്ക് കഴിഞ്ഞപ്പോള്‍ നാലോ അഞ്ചോ പേരാണ് ഒറ്റയടിക്ക് എന്നില്‍ നിന്നങ്ങ് മാറിപ്പോയതെന്നാണ് കിടിലന്‍ പറഞ്ഞത്. ആരൊക്കെയാണെന്ന് സന്ധ്യ ചോദിച്ചപ്പോള്‍ അനൂപ്, ഡിംപല്‍, സായ്, മണി എന്നിവരുടെ പേരുകളായിരുന്നു കിടിലം ചൂണ്ടിക്കാണിച്ചത്. നാലു പേര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കിടിലന്‍ നടത്തിയത്.

''ഞാന്‍ വിചാരിച്ചത്, ദേവാസുരം ടാസ്‌ക് നടക്കുമ്പോള്‍, വൈരമുത്തു ടാസ്‌ക് നടക്കുമ്പോള്‍ എന്നെ എന്തെല്ലാം പറഞ്ഞതാണ്. പക്ഷെ ടാസ്‌ക് കഴിഞ്ഞപ്പോള്‍ അതെല്ലാം അങ്ങ് തീര്‍ന്നു. ഞാന്‍ ആ ധൈര്യത്തിലാണ് ഡിംപുവിനോടും സായിയോടും അനൂപിനോടുമൊക്കെ ആ ഭാഷയില്‍ നിന്നത്. കാര്യം എന്തൊക്കെ പറഞ്ഞാലും എനിക്ക് മണിയോട് ഒരു ഇഷ്ടമുണ്ട്. അവന്‍ പലയിടത്തും പോയി ചാടാന്‍ പോകുമ്പോള്‍ ഞാനാണ് പറഞ്ഞ് നിര്‍ത്താറുള്ളത്. ഡേയ് വേണ്ട എന്ന്'' കിടിലം ഫിറോസ് പറയുന്നു.

അറിയില്ലായിരുന്നുവോ ഇത് ഈയൊരു ഡയറക്ഷനിലേ പോകൂവെന്ന് സന്ധ്യ കിടിലം ഫിറോസിനോട് ചോദിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവരും നമ്മളെ നോക്കി ഇതിലും കഷ്ടമായിട്ടുള്ള കാര്യം പറഞ്ഞതാണെന്ന് സന്ധ്യ പറഞ്ഞു. അതിഭീകരമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് കിടിലനും അഭിപ്രായപ്പെട്ടു.എനിക്ക് ഹ്യുമിലിയേഷന്‍ പ്രശ്‌നമല്ല. ഞാന്‍ എന്തു പറഞ്ഞുവെന്നതല്ല എന്റെ പ്രശ്‌നം. അവര്‍ നമ്മളെ അതിഭീകരമായിട്ട് പറഞ്ഞു. പക്ഷെ നമ്മള്‍ അതിനെ അങ്ങനെ എടുത്തില്ലല്ലോ എന്നും കിടിലന്‍ ഫിറോസ് കൂട്ടിച്ചേര്‍ത്തു.
Recommended Video

അതേസമയം റംസാനൊപ്പം അഡോണിയെ ജയിലിലേക്ക് അയച്ചതിന് പിന്നിലുള്ള ഗ്രൂപ്പിസവും കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. റംസാന് അടുപ്പമുള്ളയാളെ അയക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് സന്ധ്യയും കിടിലനും തമ്മിലുള്ള ചര്‍ച്ചയില്‍ തുറന്നു പറയുകയാണ്. തങ്ങളുടെ ഗ്രൂപ്പിലുള്ള റംസാന്റെ ഇഷ്ടം നോക്കുകയായിരുന്നുവെന്നും സന്ധ്യ പറയുന്നുണ്ട്. നന്നായി പെര്‍ഫോം ചെയ്തിട്ടും റംസാനൊപ്പം അഡോണിയെ ജയിലിലേക്ക് അയച്ചത് പ്രേക്ഷകരേയും അമ്പരപ്പിച്ച സംഭവമായിരുന്നു.


Click it and Unblock the Notifications