റംസാനൊപ്പം അഡോണിയെ ജയിലില്‍ അടച്ചതിന് പിന്നില്‍! ബിഗ് ബോസിലെ 'ഗ്രൂപ്പിസം' മറനീക്കി പുറത്ത്!
സംഭവ ബഹുലമായ രംഗങ്ങളായിരുന്നു ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. കയ്യാങ്കളിയിലെത്തിയ വീക്കിലി ടാസ്‌ക്കിനൊടുവില്‍ രണ്ട് പേരെ ജയിലിലക്കേ് അയക്കുന്നതിനും മൂന്ന് പേരെ ക്യാപ്റ്റന്‍സിക്കായി തിരഞ്ഞെടുക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. രണ്ട് ഗ്രൂപ്പുകളും എതിര്‍ ടീമുകളില്‍ നിന്നുമായി ഒരാളെയായിരുന്നു ജയിലിലേക്ക് നോമിനേറ്റ് ചെയ്യാനുണ്ടായിരുന്നു.
തെന്നിന്ത്യയാകെ നിറഞ്ഞ മലയാളിപ്പെണ്ണ്; അനുപമയുടെ സ്റ്റെെലന്‍ ചിത്രങ്ങള്‍
രണ്ടു പേരില്‍ ഒരാള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ റംസാന്‍ ആയിരുന്നു. ചെരുപ്പേറ് സംഭവം തന്നെയാണ് റംസാനെ ജയിലിലേക്ക് എത്തിച്ചത്. എന്നാല്‍ മറ്റേ ടീം തിരഞ്ഞെടുത്തത് അഡോണിയെയായിരുന്നു. നന്നായി പെര്‍ഫോം ചെയ്യുകയും വീട്ടിനുള്ളില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ ഇരിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ അഡോണിയെ ജയിലില്‍ അയച്ചത് മറ്റു പലരേയും അമ്പരപ്പിച്ച സംഭവമായിരുന്നു.

എന്നാല്‍ പിന്നീട് സന്ധ്യയും കിടിലും ഫിറോസും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ അഡോണിയെ ജയിലിലേക്ക് അയച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുന്നത്. ്അഡോണിയെ ജയിലിലേക്ക് അയച്ചതിന് പിന്നില്‍ വ്യക്തമായ ഗ്രൂപ്പിസമുണ്ടെന്നാണ് ചര്‍ച്ച വ്യക്തമാക്കുന്നത്. റംസാനെ ജയിലിലേക്ക് അയക്കുമെന്ന് ഉറപ്പായിരുന്നു. അതിനാല്‍ ജയിലിനകത്ത് റംസാന് ഇഷ്ടമുള്ളയാള്‍ കൂടെയുണ്ടാവുക എന്ന ലക്ഷ്യത്തോടെയായിരുന്നു അഡോണിയുടെ പേര് പറഞ്ഞതെന്നായിരുന്നു ഇരുവരും തമ്മിലുള്ള ചര്‍ച്ച വെളിപ്പെടുത്തിയത്.

സൂര്യ വന്നിട്ട് അതെന്താണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു മോശം പ്രകടനത്തിന്റെ പേരില്‍ മാത്രമേ പാടുള്ളൂവെന്ന് പറഞ്ഞിട്ടില്ല. ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു പയ്യനെ ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജയിലില്‍ വിടാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കുക എന്നതാണല്ലോ നമ്മളൊരു ഗ്രൂപ്പലിരിക്കുക എന്ന് പറയുക. വിടേണ്ടത് സായിയെ തന്നെയാണ്. പക്ഷെ ഇവന്‍ പോയി മാപ്പ് പറഞ്ഞ വ്യക്തിയാണ്. അവനെതിരെ വന്ന ആരോപണങ്ങള്‍ എല്ലാം വൃത്തിക്കെട്ടതാണ്. എന്നാണ് സന്ധ്യ പറയുന്നത്.

ആ ആരോപണം വന്നയാളുടെ കൂടെ എങ്ങനെയാണ് അവനെ ഇടുക. പിന്നെ പ്രകടനം നോക്കുകയാണെങ്കില്‍ നീയും അത്രയെ ചെയ്തിട്ടുള്ളൂ. അത്ര തന്നെയെ അഡോണിയും ചെയ്തിട്ടുള്ളൂവെന്നും സന്ധ്യ പറയുന്നു. ഇതിന് അതില്‍ ന്യായക്കേടൊന്നുമില്ലെന്നായിരുന്നു കിടിലം ഫിറോസ് നല്‍കിയ മറുപടി. പിന്നെ ഈ സ്ട്രക്ചറില്‍ അഡോണിയെ ജയിലില്‍ വിട്ടാല്‍ അത് മനസിലാക്കാനുള്ള കഴിവ് അവനുണ്ട്. പക്ഷെ ഇപ്പോഴവര്‍ ഞെട്ടിയിരിക്കുകയാണെന്നും സന്ധ്യ പറയുന്നുണ്ട്.
Recommended Video

അതിനിപ്പോ എന്താ. നാളെ അവന് നീതിമാന്റെ കോയിന്‍ പോകും. ക്യാപ്റ്റന്‍സി എന്ന ഉത്തരവാദിത്തം നിലനിര്‍ത്തിക്കൊണ്ട് ടാസ്‌ക്കില്‍ നന്നായി ചെയ്തതിന് എന്റെ വോട്ട് അവനാണെന്ന് കിടിലം ഫിറോസ് പറയുന്നു. എന്റെയും അവനാണെന്ന് പറഞ്ഞു കൊണ്ട് ഇതിനെ സന്ധ്യ പിന്തുണയ്ക്കുകയാണ്. നമ്മള്‍ ആദ്യമേ പറഞ്ഞാല്‍ അവന്റെ ടീമിനും അത് നിഷേധിക്കാന്‍ പറ്റില്ലെന്ന് കിടിലം ഫിറോസ് അഭിപ്രായപ്പെടുന്നുണ്ട്. ഈ സംഭാഷണം മണിക്കുട്ടന്‍, ഡിംപല്‍ തുടങ്ങിയവര്‍ ആരോപിക്കുന്ന ഗ്രൂപ്പിസം വ്യക്തമാക്കുന്നതാണ്.


Click it and Unblock the Notifications











