For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹൃദയത്തില്‍ നിന്നാണ് ആ കണ്ണുനീര്‍ പൊടിഞ്ഞത്, പ്രഹസനമല്ല; കിടിലം ഫിറോസിനെ കുറിച്ച് ആരാധകന്റെ കുറിപ്പ്

  |

  ബിഗ് ബോസ് മത്സരാര്‍ത്ഥികളുടേയും പ്രേക്ഷകരുടേയും ഹൃദയം തകര്‍ത്ത കാഴ്ചയായിരുന്നു തന്റെ പപ്പയുടെ മരണ വാര്‍ത്ത ഡിംപല്‍ അറിഞ്ഞ നിമിഷം. നെഞ്ചു തകര്‍ന്ന് പൊട്ടിക്കരയുകയായിരുന്നു ഡിംപല്‍. ഉടനെ തന്നെ ഡിംപല്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോവുകയും ചെയ്തു. ഡിംപലിന്റെ പപ്പയുടെ മരണവാര്‍ത്ത. മറ്റ് മത്സരാര്‍ത്ഥികള്‍ക്കും ഈ വാര്‍ത്ത കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.

  സിമ്പിള്‍ ലുക്കിലെത്തി മനസ് നിറച്ച് അവന്തിക; ചിത്രങ്ങള്‍

  ഡിംപലിന്റെ പപ്പയുടെ മരണ വാര്‍ത്ത അറിഞ്ഞ കിടിലം ഫിറോസിന്റെ പ്രതികരണവും ഹൃദയ സ്പര്‍ശിയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ ഡിംപലിനെതിരെ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തെ തളര്‍ത്തിയിരുന്നിരിക്കാം എന്നായിരുന്നു കിടിലം പറഞ്ഞത്. പിന്നാലെ കണ്‍ഫെഷന്‍ റൂമിലെത്തി കിടിലം ഫിറോസ് പൊട്ടിക്കരയുകയായിരുന്നു. എന്നാല്‍ ഫിറോസിന്റെ കരച്ചിലിനെ പരിഹസിച്ചു കൊണ്ട് ചിലര്‍ രംഗത്ത് എത്തി.

  ഫിറോസിന്റെ കരച്ചിലിനെ കുറിച്ചും സോഷ്യല്‍ മീഡിയയുടെ പ്രതികരണത്തെ കുറിച്ചുമെല്ലാമുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ കൂട്ടായ്മയില്‍ വൈശാഖ് ബി എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  വിശാലമായ ഭൂമിയില്‍ സ്വര്യവിഹാരം നടത്തിയിരുന്നവര്‍ ഒരു വീട്ടിനുള്ളിലെ ഇട്ടാ വട്ടത്തില്‍ മത്സരബുദ്ധിയോടെ പുറ ലോകം അറിയാതെ ജീവിക്കുമ്പോള്‍ മാനസികമായി പല വിഷമങ്ങളും നേരിടേണ്ടി വരും. ശരീരം പോലെ തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ വലുതാണ് മനസ്സിന്റെ ആരോഗ്യവും. കഴിഞ്ഞ ദിവസം മണിക്കുട്ടന്‍ എക്സിറ്റ് ആയി എന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ ആ മത്സരാര്‍ത്ഥിയെ കുറിച്ച് പല ആരോപണങ്ങളും വന്നു കണ്‍ഫെഷന്‍ റൂമില്‍ കരഞ്ഞു മെഴുകുന്നവന്‍, ധൈര്യം ഇല്ലാത്ത ആള്‍ പേടിച്ചു പിന്മാറി, ഇത്രയും സ്‌ട്രോങ്ങ് അല്ലാത്ത കോണ്ടെസ്റ്റിനെ ആണൊ പിന്നെയും കൊണ്ട് വരുന്നത് എന്നൊക്കെ.

  ഒരു ആണ് കരഞ്ഞാല്‍ അയാളെ ഭീരു ആക്കുന്ന ചില മുന്‍ ധാരണകളോ നമുക്കു ഇഷ്ടമല്ലാത്ത ആളോടുള്ള വിയോജിപ്പും ആവാം അതിന് പിന്നില്‍, എന്നാല്‍ അയാള്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ ആരും തന്നെ മനസിലാക്കാന്‍ തയ്യാറായില്ല. ഇന്ന് ഫിറോസിന് സംഭവിച്ചതും അതുപോലെ ഒന്ന് ആണ്. മത്സരവിജയത്തിന് വേണ്ടി പറഞ്ഞ വാക്കുകള്‍, താന്‍ ജയിക്കാന്‍ സ്വീകരിച്ച പാത, മറ്റുള്ളവരില്‍ എത്രത്തോളം വേദന ഉണ്ടാക്കിയേക്കാം എന്ന തിരിച്ചറിവില്‍ നിന്നു ഉണ്ടായ മനോവിഷമം ആണ് ഇന്ന് ഫിറോസില്‍ കണ്ടത്.

  സത്യത്തില്‍ തന്റെ ഹൃദയത്തില്‍ നിന്നു തന്നെയാണ് ആ കണ്ണുനീര്‍ പൊടിഞ്ഞത്. കുറ്റബോധം കൊണ്ട് അയാളുടെ മനസ് നീറുന്നുണ്ടായിരുന്നു. ഒരു ഗെയിമിനു വേണ്ടിയോ തന്റെ ഭാഗം ക്ലിയര്‍ ചെയണോ സഹതാപത്തിനോ കാണിച്ച പ്രഹസനം അല്ലായിരുന്നു. സ്വന്തം മനഃസമാധാനത്തിനു വേണ്ടി മനസിന് സന്തോഷം അല്ലെങ്കില്‍ എന്ത് നേടിയിട്ട് എന്ത് കാര്യം.

  Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam

  അറിഞ്ഞോ അറിയാതെയോ അയാളുടെ വാക്കുകള്‍ ആര്‍ക്കെങ്കിലും വേദന ആയിട്ടുണ്ടെങ്കില്‍ ആ കണ്ണുനീരിനാല്‍ മാഞ്ഞു പോവട്ടെ അത് വഴി ആ മനസിന് ആശ്വാസം കിട്ടട്ടെ. വാക്കുകള്‍ കൊണ്ട് ഓരോ മനുഷ്യനെയും വേദനിപ്പിക്കുമ്പോളും ഒന്നു ചിന്തിക്കുക ആ വിഷമം നമുക്കും വീതിച്ചു നല്‍കപ്പെടും എന്ന്.
  എല്ലാവരും സന്തോഷമായി ഇരിക്കുക എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3: Why Kidilam Firoz Burst Into Tears, A Write-up, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X