ഫിറോസും സായിയുമായുള്ള കയ്യാങ്കളി; അനൂപിനെതിരെ സസ്‌പെന്‍ഷന് സാധ്യത
കഴിഞ്ഞ ആഴ്ചയിലെ കുഴല്‍പ്പന്ത് കളിയില്‍ കണ്ടത് പിടിവലികളായിരുന്നുവെങ്കില്‍ ഈ ആഴ്ചത്തെ വീക്കിലി ടാസ്‌ക്കായ അലക്കുകമ്പനിയില്‍ കാണാന്‍ സാധിച്ചത് അടികളുടെ പൂരമായിരുന്നു. ടാസ്‌ക് തുടങ്ങിയത് തന്നെ അടിയോടെയായിരുന്നു. ആദ്യം കിടിലം ഫിറോസും റംസാനും തമ്മിലായിരുന്നു കോര്‍ത്തത്. പിന്നാലെ ഇരുവരേയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് താക്കീത് നല്‍കി. തെരുവില്‍ കിടന്ന് തല്ലുണ്ടാക്കുന്നത് പോലെ ഇവിടെ പ്രശ്‌നമുണ്ടാക്കരുതെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്.
എന്നാല്‍ ആ താക്കീതില്‍ പ്രശ്‌നങ്ങള്‍ ശാന്തമായില്ല. തുടര്‍ന്നും അടികളുണ്ടായി. റംസാനും ഭാഗ്യലക്ഷ്മിയും തമ്മിലുണ്ടായ പ്രശ്‌നം രാത്രി മീറ്റിംഗില്‍ വരെ എത്തിയതായിരുന്നു. ഇതിനിടെ റംസാന്റെ കൈ മുറിഞ്ഞുവെന്ന് പറഞ്ഞ് ചോദിക്കാന്‍ വന്ന പൊളി ഫിറോസും അനൂപും തമ്മിലും അടിയുണ്ടായി. അനൂപ് ഫിറോസിനെ നെഞ്ചില്‍ ഇടിച്ചെന്നാണ് ഫിറോസ് ആരോപിക്കുന്നത്. ഇരുവരും പലപ്പോഴായി കോര്‍ക്കുന്നുണ്ടായിരുന്നു.

ഇതിന് പിന്നാലെ സായ് വിഷ്ണുവും അനൂപും തമ്മിലുണ്ടായ സംഘര്‍ഷം പക്ഷെ കൂടുതല്‍ രൂക്ഷമായിരുന്നു. തുണികള്‍ എടുക്കുന്നതിനിടെ പരസ്പരം തള്ളുകയായിരുന്നു ഇരുവരും. നീയാണ് തള്ളിയതെന്ന് എന്നെ തള്ളിയാല്‍ തിരിച്ചു തള്ളുമെന്നുമൊക്കെ പറഞ്ഞായിരുന്നു ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായത്. ക്യാപ്റ്റനായിരിക്കെ നേരിട്ടൊരു അടിയിലേക്ക് കടന്നത് സായിയ്ക്ക് ദോഷം ചെയ്യാനുള്ള സാധ്യതയുണ്ട്.
അന്നാമ്മോ കളറായിട്ടുണ്ട്! മിന്നിത്തിളങ്ങി അന്ന ബെന്‍, ചിത്രങ്ങള്‍ കാണാം
അതേസമയം ഈ പ്രശ്‌നം ഇരുവര്‍ക്കുമെതിരെ കടുത്ത നടപടികളുണ്ടാകാന്‍ കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടലുകള്‍. ദേഹോപ്രദവം ചെയ്യാന്‍ പാടില്ലെന്ന നിയമം പലവട്ടമാണ് ലംഘിക്കപ്പെട്ടത്. പൊളി ഫിറോസ് തന്നെ അനൂപ് നെഞ്ചില്‍ ഇടിച്ചുവെന്ന് ആരോപിക്കുന്നത്. അനൂപും ഫിറോസും തമ്മില്‍ ശാരീരികമായി തന്നെ അടി നടന്നതായാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. ഇതിന് പിന്നാലെ സായ് വിഷ്ണുവുമായി അനൂപ് ഫിസിക്കലായി തന്നെ അടിയുണ്ടാക്കുകയായിരുന്നു.
Recommended Video
രണ്ട് അടികളിലും ശാരീരികമായി ആദ്യം ആക്രമിച്ചത് അനൂപ് ആണെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. ഇതിന് മുമ്പും പലപ്പോഴും ടാസ്‌ക്കിനിടയില്‍ ശാരീരിക ആക്രമണങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ബിഗ് ബോസ് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇത് അനൂപിനെതിരെ നടപടിയ്ക്ക് കാരണമാകുമോ എന്ന സംശയമാണ് പ്രേക്ഷകര്‍ ഉന്നയിക്കുന്നത്. രണ്ട് തവണയാണ് ശാരീരികമായി അനൂപ് ഇടപെട്ടത്. ഇത് അനൂപിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടിയിലേക്ക് നീങ്ങുമോ എന്നാണ് പ്രേക്ഷകര്‍ ഉപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.


Click it and Unblock the Notifications











