For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന് സുഖമില്ലാത്തത് കൊണ്ടാണ് വൈകിയത്; ബിഗ് ബോസിന്റെ ഫ്‌ളാറ്റ് കിട്ടിയ സന്തോഷം പങ്കുവച്ച് മണിക്കുട്ടന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാം വാരത്തിലൂടെ കടന്നു പോവുകയാണ്. 12 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. നാലാം സീസണ്‍ ഇങ്ങനെ തകര്‍ത്ത് മുന്നേറുമ്പോഴും ആരാധകര്‍ക്ക് മറക്കാനാകാത്തൊരു സീസണായിരുന്നു മൂന്നാം സീസണ്‍. നടന്‍ മണിക്കുട്ടനായിരുന്നു മൂന്നാം സീസണിലെ വിജയി. ബോഗ് ബോസ് മലയാളത്തിലെ എക്കാലത്തേയും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് മണിക്കുട്ടന്‍.

  അച്ഛന് സുഖമില്ലാത്തത് കൊണ്ടാണ് വൈകിയത്; ബിഗ് ബോസിന്റെ ഫ്‌ളാറ്റ് കിട്ടിയ സന്തോഷം പങ്കുവച്ച് മണിക്കുട്ടന്‍

  ബിഗ് ബോസ് മത്സരത്തില്‍ വിജയിച്ചപ്പോള്‍ സമ്മാനമായി ലഭിച്ച ഫ്‌ളാറ്റ് സ്വന്തമായ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയായിരുന്നു മണിക്കുട്ടന്‍ തന്റെ സന്തോഷം പങ്കിട്ടത്. സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിലൂടെയാണ് താരം വിവരം അറിയിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  'പ്രിയപ്പെട്ടവരെ ബിഗ് ബോസിലൂടെ എനിക്ക് ലഭിച്ച ഫ്‌ളാറ്റിന്റെ കാര്യത്തില്‍ തീരുമാനമായി. സസന്തോഷം എല്ലാവരേയും അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ അച്ഛന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും വരുന്ന ഏപ്രില്‍ 2 ന് തിരുവനന്തപരും എസ്.സി.ടി ഹോസ്പിറ്റലില്‍ വച്ച് ഒരു സര്‍ജ്ജറിയ്ക്ക് വിധേയനാകാന്‍ പോവുകയും ചെയ്യുന്നത് കൊണ്ടാണ് കാര്യങ്ങള്‍ കുറച്ച് വൈകിയത്' എന്നാണ് മണിക്കുട്ടന്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

  നിങ്ങള്‍ നല്‍കിയ സ്‌നേഹമാണ് ഈ ഫ്‌ളാറ്റ്. അതുകൊണ്ട് തന്നെ അതിന്റെ കാര്യങ്ങള്‍ അറിയേണ്ടത് നിങ്ങളുടെ അവകാശമാണ്. അത് അറിയിക്കേണ്ടത് എന്റെ കടമയാണ്. ഈ വിഷമഘട്ടത്തിലും എന്നോടൊപ്പം നിന്ന് എന്റെ സാഹചര്യത്തിനൊപ്പം സഹകരിച്ച ഏഷ്യാനെറ്റിനോടും കോണ്‍ഫിഡന്റ് ഗ്രൂപ്പ്് ചെയര്‍മാന്‍ ഡോക്ടര്‍ റോയ് ്‌സിജെ സാറഇനോടും പ്രിയപ്പെട്ട ലാല്‍ സാര്‍, എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പ്രേക്ഷകരായ നിങ്ങളോടും സ്‌നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും മണിക്കുട്ടന്‍ പറയുന്നു.

  എല്ലാ സാഹചര്യങ്ങളും പഴയത് പോലെ ആകുമ്പോള്‍ ബാക്കി വിവരങ്ങള്‍ എല്ലാവരേയും അറിയിക്കാം. എന്റെ ജീവിതത്തിലേയും കുടുംബത്തിലേയും സന്തോഷത്തില്‍് കൂടെ നില്‍ക്കാന്‍ എന്നും പ്രേക്ഷകരും അവരുടെ സന്തോഷവും സ്‌നേഹവും ഉണ്ടാകണമെന്നും മണിക്കുട്ടന്‍ പറയുന്നു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി കമന്റുകള്‍ ചെയ്തിരിക്കുന്നത്. ബിഗ് ബോസ് താരം അനൂപ് കൃഷ്ണനും കമന്റുമായി എത്തിയിട്ടുണ്ട്.


  കൊവിഡ് പ്രതിസന്ധി മൂലം ഇടയ്ക്ക് വച്ച് നിര്‍ത്തേണ്ടി വന്ന ഷോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3. ഫിനാലെ അടുത്തിരിക്കെയായിരുന്നു കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നത്. എങ്കിലും നാളുകള്‍ക്ക് ശേഷം ഫിനാലെ നടത്തുകയും വിജയിയെ പ്രഖ്യാപിക്കുകയുമായിരുന്നു. മണിക്കുട്ടന്‍ വിജയി ആയപ്പോള്‍ സായ് വിഷണു രണ്ടാം സ്ഥാനത്തും ഡിംപല്‍ ഭാല്‍ മൂന്നാം സ്ഥാനത്തുമെത്തി. ഷോയിലെ വിജയിയായി മാറിയ മണിക്കുട്ടന്‍ ഇടയ്ക്ക് വച്ച് ഷോയില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ മൂന്നാം നാള്‍ താരം തിരികെ വരികയായിരുന്നു. മാനസിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നായിരുന്നു താരം പിന്മാറിയത്.

  Recommended Video

  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

  ഇപ്പോഴിതാ ബിഗ് ബോസ് മലയാളം നാലാം സീസണും അരങ്ങേറുകയാണ്. രണ്ടാമത്തെ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തുമ്പോഴേക്കും ഷോ ആവേശകരമായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ മത്സരാര്‍ത്ഥികളെല്ലാം കളത്തിലിറങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ആദ്യത്തെ ആഴ്ച തന്നെ എവിക്ഷനും നടന്നു. നടി ജാനകി സുധീറായിരുന്നു ആദ്യം പുറത്തായത്. രണ്ടാമത്തെ എവിക്ഷന്‍ നാളെ നടക്കും. ഇതിനോടകം തന്നെ ബിഗ് ബോസ് വീട് പൊട്ടിത്തെറികള്‍ക്കും ചേരിതിരിവുകള്‍ക്കും പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കുമെല്ലാം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. പതിവ് പോലെ താരങ്ങളെ കാണാനായി മോഹന്‍ലാല്‍ ഇന്നെത്തുന്നതായിരിക്കും.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Season 3 Winner Manikuttan Gets His Flat Shares The Reason For Delay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X